AR Rahman Saira Banu സം​ഗീതസംവിധായകൻ എ ആർ റഹ്മാനും ഭാര്യ സൈറ ബാനുവും 29 വർഷത്തിന് ശേഷം വിവാഹമോചിതരാകുന്നു

Last Updated:

വിവാഹത്തിന് 29 വർഷത്തിന് ശേഷം തമ്മിൽ വേർപിരിയുന്നതായി സൈറ ബാനുവാണ് പ്രസ്താവനയിലൂടെ അറിയിച്ചത്.ഏറെ വിഷമത്തോടെയെടുത്ത തീരുമാനമെന്ന് സൈറാ ബാനു വ്യക്തമാക്കി

പ്രശസ്ത സം​ഗീത സംവിധായകൻ എ ആർ റഹ്മാനും ഭാര്യ സൈറാ ബാനുവും വിവാഹമോചിതരാകുന്നു. വിവാഹത്തിന് 29 വർഷത്തിന് ശേഷം തമ്മിൽ വേർപിരിയുന്നതായി സൈറ ബാനുവാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. ഏറെ വിഷമത്തോടെയെടുത്ത തീരുമാനമെന്ന് സൈറാ ബാനു വ്യക്തമാക്കി.അവരുടെ അഭിഭാഷക വന്ദനാ ഷായാണ് പ്രസ്‍താവന ഇന്ത്യ ടുഡേയ്ക്ക് നൽകിയത്. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്ന് പ്രസ്താവനയില്‍ പറയുന്നു.
ഇതിനിടെ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിച്ചുകൊണ്ട് ദമ്പതികളുടെ മകൻ അർമീൻ തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഒരു പോസ്റ്റ് പങ്കു വെച്ചിട്ടുണ്ട്.
പ്രശസ്ത സംഗീത സംവിധായകൻ ആർ. കെ ശേഖറിന്റെയും കരീമാ ബീഗ (കസ്തൂരി)ത്തിന്റെയും നാലു മക്കളിൽ ഏക മകനാണ് ദിലീപ് കുമാർ രാജഗോപാല എന്ന അള്ളാ രാഖ റഹ്മാൻ. അദ്ദേഹത്തിന്റെ ഒമ്പതാം വയസിൽ പിതാവ് മരിച്ചു. അതീവ കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നു പോയ അമ്മയാണ് പിന്നീട് മക്കളെ വളർത്തിയത്.
advertisement
തനിക്ക് വേണ്ടി വധുവിനെ കണ്ടുപിടിക്കാൻ താൻ അമ്മയെ ചുമതലപ്പെടുത്തിയിരുന്നു എന്നാണ് റഹ്മാൻ മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. റഹ്മാന് അന്ന് 29 വയസ്സായിരുന്നു.പ്രശസ്ത നടൻ റഹ്മാന്റെ ഭാര്യ മെഹറുന്നീസയുടെ സഹോദരിയാണ് സൈറാ ബാനു.
1995ൽ വിവാഹിതരായ എ ആർ റഹ്മാനും സൈറാ ബാനുവിനും ഖതീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്: ഇതിൽ ഖതീജ റഹ്മാൻ 2022-ൽ വിവാഹിതരായി. വധൂവരന്മാരുടെ ഇരിപ്പിടത്തിന് സമീപം 2020ൽ മരിച്ച തൻ്റെ അമ്മയുടെ ഛായാചിത്രം വധൂവരന്മാരുടെ ഇരിപ്പിടത്തിന് സമീപം പ്രദർശിപ്പിച്ച വിവാഹ ചടങ്ങിൽ നിന്നുള്ള ഒരു കുടുംബ ഫോട്ടോ സംഗീത കമ്പോസർ പങ്കുവെച്ചിരുന്നു.
advertisement
Summary: Renowned music director AR Rahmans wife Saira Banu has announced their separation after 29 years of marriage. Her lawyer Vandana Shah released an official statement regarding the couple's decision.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
AR Rahman Saira Banu സം​ഗീതസംവിധായകൻ എ ആർ റഹ്മാനും ഭാര്യ സൈറ ബാനുവും 29 വർഷത്തിന് ശേഷം വിവാഹമോചിതരാകുന്നു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement