വിവാഹശേഷം വളര്‍ത്തുനായയെ വീട്ടിലേക്ക് കൊണ്ടുവരാന്‍ അമ്മായിയമ്മ വിസമ്മതിച്ചു; യുവതി വിവാഹം വേണ്ടെന്ന് വെച്ചു

Last Updated:

ഏഴു വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമാണ് പ്രിയങ്കയുടെയും പ്രതിശ്രുത വരന്റെയും വിവാഹം നിശ്ചയിച്ചത്. എന്നാല്‍, തന്റെയും പങ്കാളിയുടെയും കുഴപ്പം കൊണ്ടല്ല വിവാഹം വേണ്ടെന്ന് വെച്ചതെന്നും പങ്കാളിയുടെ അമ്മയുടെ എതിര്‍പ്പുമൂലമാണെന്നും അവര്‍ തന്റെ പോസ്റ്റില്‍ വ്യക്തമാക്കി

വിവാഹശേഷം തന്റെ വളര്‍ത്തുനായയെ  വീട്ടിലേക്ക് കൊണ്ടുവരാൻ അനുവദിക്കണമെന്ന ആവശ്യം അമ്മായിയമ്മ നിരാകരിച്ചതിനെ തുടർന്ന് യുവതി വിവാഹം വേണ്ടെന്നു വെച്ചു. യുവതി തന്നെയാണ് വിവാഹം വേണ്ടെന്നുവെച്ച കാര്യം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പങ്കുവെച്ചത്. ഏഴു വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമാണ് പ്രിയങ്കയുടെയും പ്രതിശ്രുത വരന്റെയും വിവാഹം നിശ്ചയിച്ചത്. എന്നാല്‍, തന്റെയും പങ്കാളിയുടെയും കുഴപ്പം കൊണ്ടല്ല വിവാഹം വേണ്ടെന്ന് വെച്ചതെന്നും പങ്കാളിയുടെ അമ്മയുടെ എതിര്‍പ്പുമൂലമാണെന്നും അവര്‍ തന്റെ പോസ്റ്റില്‍ വ്യക്തമാക്കി. മാതാപിതാക്കളുടെ ഇടപെടലില്‍ അവര്‍ തന്റെ നിരാശ പ്രകടിപ്പിച്ചു. പങ്കാളിയുടെ അമ്മ കാരണമാണ് തങ്ങളുടെ ഏഴ് വര്‍ഷത്തെ ബന്ധം അവസാനിച്ചതെന്ന് അവര്‍ പോസ്റ്റില്‍ വ്യക്തമാക്കി.
താനും തന്റെ പങ്കാളിയും വിവാഹം ആസൂത്രണം ചെയ്യുന്നതിനിടെ തങ്ങളുടെ ബന്ധത്തോടുള്ള പങ്കാളിയുടെ മനോഭാവത്തില്‍ മാറ്റങ്ങള്‍ ദൃശ്യമായതായി പ്രിയങ്ക വെളിപ്പെടുത്തി. ആദ്യം ഇരുവരുടെയും വീട്ടുകാര്‍ വിവാഹത്തിന് സമ്മതം അറിയിച്ചിരുന്നുവെങ്കിലും വിവാഹത്തിന് ശേഷം വളര്‍ത്തു നായയെ ഒപ്പം കൂട്ടണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടതോടെ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. തന്റെ അമ്മ അസുഖബാധിതയാണെന്നും അതിനാല്‍ നായയെ പരിചരിക്കാന്‍ കഴിയില്ലെന്നും പ്രിയങ്ക പറഞ്ഞതോടെ കാര്യങ്ങള്‍ വഷളായി. നായയുടെ കാര്യങ്ങള്‍ പ്രധാനമായും താനാണ് കൈകാര്യം ചെയ്യുന്നതെന്നും അവര്‍ വരന്റെ വീട്ടുകാരെ അറിയിച്ചു. എന്നാല്‍, വരന്റെ അമ്മ നായയെ ഒപ്പം കൂട്ടുന്നതിനെ എതിര്‍ത്തു. തങ്ങള്‍ ഇതിനോടകം തന്നെ ഒരു നായയുണ്ടെന്നും അതിനാല്‍ മറ്റൊന്നിനെക്കൂടി നോക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.
advertisement
നായ തനിക്ക് കുഞ്ഞിനെപ്പോലെയാണെന്ന് പോസ്റ്റില്‍ പ്രിയങ്ക വ്യക്തമാക്കി. അവനെ ഉപേക്ഷിച്ച് പോകുന്നത് തനിക്ക് ആലോചിക്കാന്‍ പോലുമാകില്ലെന്ന് അവര്‍ പറഞ്ഞു. ഇതൊക്കെയാണെങ്കിലും തന്റെ പങ്കാളിയുടെ മാതാവ് ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. തുടര്‍ന്നാണ് ബന്ധം അവസാനിപ്പിക്കാന്‍ പ്രിയങ്ക തീരുമാനിച്ചത്. അതേസമയം, ഈ വിഷയത്തില്‍ പങ്കാളി തന്നെ പിന്തുണച്ചില്ലെന്നും നായയെ ഒപ്പം കൂട്ടുന്നതിനായി അമ്മയോട് സംസാരിച്ചില്ലെന്നും പ്രിയങ്ക പറഞ്ഞു. ഇതും വിവാഹം വേണ്ടെന്ന് വയ്ക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചതായി അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രിയങ്കയുടെ പോസ്റ്റ് വളരെ വേഗമാണ് എക്‌സില്‍ വൈറലായത്. വളര്‍ത്തുമൃഗങ്ങളും അവയെ പരിചരിക്കുന്നവരും തമ്മിലുള്ള സ്‌നേഹബന്ധം മനസ്സിലാക്കിയ ഒട്ടേറെപ്പേര്‍ പ്രിയങ്കയ്ക്ക് പിന്തുണയറിയിച്ചു. തന്റെ നായയോടുള്ള പ്രിയങ്കയുടെ വൈകാരിക അടുപ്പത്തേക്കാള്‍ കുടുംബത്തിന്റെ സൗകര്യത്തിന് മുന്‍ഗണന നല്‍കിയതിന് അവരുടെ പങ്കാളിയെ ഒരാള്‍ വിമര്‍ശിച്ചു. അതേസമയം, ബന്ധങ്ങളുടെ കെട്ടുറപ്പിന് രണ്ടുപേരുടെയും പക്ഷത്തുനിന്നും ത്യാഗങ്ങളും വിട്ടുവീഴ്ചകളും ആവശ്യമാണെന്ന് മറ്റൊരാള്‍ ചൂണ്ടിക്കാട്ടി.
advertisement
അതേസമയം, പ്രിയങ്കയുടെ തീരുമാനം പക്വതയില്ലാത്തതാണെന്ന് പലരും വിമര്‍ശിച്ചു. അവരുടെ പ്രതികരണം വളരെ നാടകീയത നിറഞ്ഞതാണെന്ന് തോന്നുന്നുവെന്ന് ഒരാള്‍ പ്രതികരിച്ചു. ആദ്യം കുറിപ്പുവായിച്ചപ്പോള്‍ പ്രിയങ്കയോട് സഹതാപം തോന്നിയെങ്കിലും കുറിപ്പ് വിശദമായി വായിച്ചപ്പോള്‍ അതില്‍ മാറ്റമുണ്ടായതായും ചിലര്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാഹശേഷം വളര്‍ത്തുനായയെ വീട്ടിലേക്ക് കൊണ്ടുവരാന്‍ അമ്മായിയമ്മ വിസമ്മതിച്ചു; യുവതി വിവാഹം വേണ്ടെന്ന് വെച്ചു
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement