advertisement

സമസ്ത ശതാബ്ദി അന്താരാഷ്ട്ര സമ്മേളനം കാസർഗോഡ്; പിണറായി അടക്കം മൂന്ന് ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാർ സമാപന സമ്മേളനത്തിൽ പങ്കെടുക്കും

Last Updated:

ഫെബ്രുവരി 8 ന് നടക്കുന്ന സമാപന പൊതുസമ്മേളനം ഈജിപ്ത് അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി റെക്ടര്‍ ഡോ. സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്യും

പിണറായി വിജയന്‍, എം.കെ. സ്റ്റാലിന്‍, സിദ്ധരാമയ്യ
പിണറായി വിജയന്‍, എം.കെ. സ്റ്റാലിന്‍, സിദ്ധരാമയ്യ
കാസർഗോഡ്: സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന് കാസർഗോഡ് തുടക്കമാവും. ബേക്കലിൽ നിന്നും 10 കിലോമീറ്റർ അകലെ കുണിയയിലെ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറിലാണ് കേരളത്തിലെ ഇസ്ലാം മതവിഭാഗത്തിലെ സുന്നി സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന പ്രമുഖ സംഘടനയായ സമസ്ത എന്നറിയപ്പെടുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ (ഇ.കെ. വിഭാഗം) അഞ്ച് ദിവസത്തെ ശതാബ്‌ദി ആഘോഷം.
ഫെബ്രുവരി നാലിന് വൈകുന്നേരം 4.30ന് സമ്മേളന നഗരിയില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും സാദാത്തീങ്ങളും പോഷക സംഘടനാ നേതാക്കളും ചേര്‍ന്ന് 99 പതാകകളും ഉയര്‍ത്തും. രാത്രി ഏഴിന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും. കുമ്പോല്‍ അലി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. സമസ്ത ട്രഷറര്‍ പി.പി. ഉമര്‍ മുസ് ലിയാര്‍ കൊയ്യോട് ആമുഖപ്രഭാഷണം നടത്തും.
advertisement
ഈജിപ്തിലെ കെയ്‌റോ ഇസ്ലാമിക് റിസര്‍ച്ച് അസംബ്ലി സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അബ്ദു ദാഇം അല്‍ ജുന്‍ദി വിശിഷ്ടാതിഥിയാകും. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ശതാബ്ദി സ്മാരക ഗ്രന്ഥം പ്രകാശനം ചെയ്യും. കുണിയ ഗ്രൂപ്പ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്‍മാന്‍ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയ പുസ്തകം സ്വീകരിക്കും. സുവനീര്‍ എഡിറ്റര്‍ അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍ പുസ്തകം പരിചയപ്പെടുത്തും. സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം സ്വാഗതം പറയും.
സമസ്ത ശതാബ്ദിയോടനുബന്ധിച്ച് പുറത്തിറക്കുന്ന പുസ്തക പ്രകാശനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. അബ്ദുല്‍ മജീദ് ഹാജി സ്വീകരിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. സപ്ലിമെന്റ് പ്രകാശനം ചെയ്യും. ജിദ്ദ ഹദാബ ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ ഡോ. ഇസ്സുദീന്‍ ഹാജി കുമ്പള സ്വീകരിക്കും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.
advertisement
കെ. സുധാകരന്‍ എം.പി., എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ്, സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാല്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ അതിഥികളാകും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഡോ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, ബി.കെ. അബ്ദുല്‍ഖാദര്‍ ഖാസിമി ബംബ്രാണ എന്നിവര്‍ പ്രഭാഷണം നടത്തും.
അഞ്ചിനു രാവിലെ മുതല്‍ വൈകുന്നേരം വരെ 10,000 പ്രബോധകര്‍ പങ്കെടുക്കുന്ന ദാഈ ക്യാംപ് കുണിയയിലെ വേദി ഒന്നില്‍ നടക്കും. മഗ്രിബ് നിസ്‌കാര ശേഷം ആയിരങ്ങള്‍ പങ്കെടുക്കുന്ന ആത്മീയ സംഗമവും നടക്കും. ചരിത്ര സമ്മേളനത്തിന്റെ ഭാഗമായി ആദര്‍ശം, വിശുദ്ധി, നൂറ്റാണ്ടുകള്‍ എന്നീ വിഷയങ്ങളെ അധികരിച്ച് 16 പഠന വിഷയങ്ങള്‍ ഉൾക്കൊള്ളിച്ച് നടത്തുന്ന, 33313 പേര്‍ പങ്കെടുക്കുന്ന ക്യാംപിന് ആറിനു വൈകുന്നേരം നാലിന് തുടക്കമാവും. ഡോ. റാഫിഅ് രിഫാഈ ഇറാഖ് ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനാകും.
advertisement
സമസ്ത സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള 100 പതാകകള്‍ ഉച്ചയ്ക്ക് രണ്ടിന് തളങ്കരയില്‍ നിന്നു കുണിയയിലേക്ക് ഘോഷയാത്രയായി എത്തിക്കും. തുടർന്ന് വൈകിട്ട് 3.30ന് പെരിയട്ടടുക്കത്ത് നിന്ന് കുണിയയിലെ സമ്മേളന നഗരിയിലേക്ക് വളണ്ടിയര്‍ റൂട്ട് മാര്‍ച്ച് നടക്കും. വൈകിട്ട് 4.30ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആദ്യ പതാക ഉയര്‍ത്തും. ശേഷം സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും പോഷക സംഘടനാ നേതാക്കളും ചേര്‍ന്ന് 99 പതാകകളും ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും.
advertisement
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകീട്ടോടെയാണ് പതാകകള്‍ തളങ്കരയില്‍ എത്തിച്ചത്. പതാക ജാഥയ്ക്ക് കാസര്‍കോട് തളങ്കരയിൽ വന്‍ വരവേല്‍പാണ് നൽകിയത്. വൈകിട്ട് 7 മണിക്ക് സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും.വ്യാഴാഴ്ച രാവിലെ മുതല്‍ 10,000 പേർ പങ്കെടുക്കുന്ന പ്രബോധകരുടെ ക്യാമ്പും വൈകീട്ട് ആത്മീയ സംഗമവും നടക്കും.
33313 പേര്‍ പങ്കെടുക്കുന്ന പഠന ക്യാംപിന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് തുടക്കമാവും.
advertisement
ഫെബ്രുവരി 8 ന് നടക്കുന്ന സമാപന പൊതുസമ്മേളനം ഈജിപ്ത് അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി റെക്ടര്‍ ഡോ. സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ പങ്കെടുക്കും.
സമസ്തയുടെ നൂറാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് ജനുവരി 31, ഫെബ്രുവരി 1 തിയതികളിൽ ഗ്ലോബല്‍ എക്‌സ്‌പോ നടന്നിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സമസ്ത ശതാബ്ദി അന്താരാഷ്ട്ര സമ്മേളനം കാസർഗോഡ്; പിണറായി അടക്കം മൂന്ന് ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാർ സമാപന സമ്മേളനത്തിൽ പങ്കെടുക്കും
Next Article
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement