advertisement

സുപ്രീം കോടതിയിൽ സ്വന്തമായി കേസ് വാദിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി

Last Updated:

ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്

മമത ബാനർജി
മമത ബാനർജി
സുപ്രീം കോടതിയിൽ സ്വന്തമായി കേസ് വാദിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി (Mamata Banerjee). തീവ്ര വോട്ടർ പട്ടിക പരിഷ്കരണം സംബന്ധിച്ച കേസിലാണ് അവർ സ്വയം വാദമുഖങ്ങളുമായി രാജ്യത്തിന്റെ പരമോന്നത കോടതിയിൽ എത്തിയത്. നേരിട്ട് വാദിക്കവേ, വോട്ടർമാർ നേരിടുന്ന ബുദ്ധിമുട്ടുകളെ സംബന്ധിച്ച വിഷയങ്ങൾ അവർ ചൂണ്ടിക്കാട്ടി. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) ചോദ്യം ചെയ്യുന്ന ഹർജികൾ സുപ്രീം കോടതി പരിഗണിക്കുകയാണ്.
പശ്ചിമ ബംഗാളിലെ SIR-മായി ബന്ധപ്പെട്ട ഹർജികളിൽ വാദം കേൾക്കുമ്പോൾ മുഖ്യമന്ത്രി മമത ബാനർജി വാദങ്ങൾ ഉന്നയിച്ചത് ശ്രദ്ധേയമായി. നേരിട്ട് ഹാജരാകാനും വാദിക്കാനും അനുമതി തേടി അവർ ഒരു ഇടക്കാല അപേക്ഷ സമർപ്പിക്കുകയായിരുന്നു. അവരുടെ അഭിഭാഷകരോടൊപ്പം സുപ്രീം കോടതിയിൽ മമതാ ഹാജരായി.
ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിഷയം പരിഗണിക്കുന്നത്.
SIR പ്രക്രിയയെ ചോദ്യം ചെയ്ത് ബാനർജി നേരത്തെ ആർട്ടിക്കിൾ 32 ഹർജി ഫയൽ ചെയ്തിരുന്നു. മറ്റ് അപേക്ഷകൾക്കൊപ്പം, 2026 ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് SIR-ന് ശേഷം പരിഷ്കരിക്കുന്ന പട്ടികകൾക്ക് പകരം നിലവിലുള്ള വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ നടത്തണമെന്ന് നിർദ്ദേശം നൽകണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടർ പട്ടികയിൽ നിന്ന് വോട്ടർമാരെ ഇല്ലാതാക്കുന്നത് തടയാൻ അടിയന്തര നിർദ്ദേശങ്ങളും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
പശ്ചിമ ബംഗാളിൽ എസ്‌ഐആർ കൂടുതൽ സുതാര്യവും, എളുപ്പത്തിൽ പ്രാപ്യമായതും, വോട്ടർ സൗഹൃദപരവുമാക്കാൻ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശങ്ങൾ നൽകിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ബുധനാഴ്ച മമത ബാനർജി പങ്കെടുത്ത വാദം കേൾക്കൽ ആരംഭിച്ചത്.
Summary: Bengal Chief Minister Mamata Banerjee had fought her own case in the Supreme Court. She appeared before the Apex court in a case related to the special intensive revision of the voters' list. While arguing directly, she raised issues related to the difficulties faced by voters
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
സുപ്രീം കോടതിയിൽ സ്വന്തമായി കേസ് വാദിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി
Next Article
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement