Fraud | കാന്‍സര്‍ രോഗി ചമഞ്ഞ് തട്ടിപ്പ്; യുവതി പിരിച്ചെടുത്തത് 43 ലക്ഷം; ഒടുവിൽ ജയിലിൽ
- Published by:Naveen
- news18-malayalam
Last Updated:
നിക്കോളെ എല്‍ക്കബ്ബാസ് എന്ന 44 കാരിയുടെ വാര്‍ത്തകളാണ് ഏറ്റവും പുതുതായി പുറത്തു വന്നിരിക്കുന്നത്.
വളരെ അത്യാവശ്യമായി വലിയ തുക (money) ആവശ്യമുള്ളപ്പോള്‍ ക്രൗഡ് ഫണ്ടിംഗ് (crowd funding) അഥവാ ജനങ്ങളിൽ നിന്ന് പണം പിരിച്ചെടുക്കുന്നത് ഒരുപാട് പേര്‍ തെരഞ്ഞെടുക്കുന്ന ഒരു രീതിയായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് കോവിഡ് (covid) മഹാമാരിയുടെ കാലത്ത്. നിരവധി ആളുകളാണ് ഈ സമയം ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമുകളില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ കുറച്ചു നാളുകളായി വലിയ വളര്‍ച്ചയാണ് ക്രൗഡ് ഫണ്ടിംഗ് രംഗത്ത് ഉണ്ടായിരിക്കുന്നത്. നിരവധി പേർ ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെ പണത്തിനായി ജനങ്ങളുടെ സഹായം (help) തേടുന്നുണ്ട്.
പല ആളുകള്‍ക്കും ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെ സഹായം ലഭിച്ചപ്പോള്‍ തട്ടിപ്പുകളും നാള്‍ക്ക് നാള്‍ വളരുകയാണ്. വ്യാജരോഗികളാണ് കൂടുതലും ഉള്ളത്. രോഗമുണ്ടെന്ന് കാണിക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകളും ചികിത്സാ രേഖകളും സംഘടിപ്പിച്ചാണ് തട്ടിപ്പ്. അത്തരത്തില്‍ ആളുകളെ പറ്റിച്ച് പണം ഉണ്ടാക്കിയ നിക്കോളെ എല്‍ക്കബ്ബാസ് എന്ന 44 കാരിയുടെ വാര്‍ത്തകളാണ് ഏറ്റവും പുതുതായി പുറത്തു വന്നിരിക്കുന്നത്.
കാന്‍സര്‍ രോഗിയാണെന്ന വ്യാജേന 43 ലക്ഷം രൂപയാണ് നിക്കോളെ ആളുകളില്‍ നിന്ന് പിരിച്ചെടുത്തത്. 'അണ്ഡാശയ കാന്‍സര്‍ ആണെന്ന് പറഞ്ഞാണ് യുവതി ആളുകളില്‍ നിന്ന് പണം പിരിച്ചത്. ഒരു ക്രൗഡ് ഫണ്ടിംഗ് വെബ്‌സൈറ്റിലൂടെയായിരുന്നു പണപ്പിരിവ്. ഗോ ഫണ്ട് മീ എന്ന വെബ്‌സൈറ്റിലാണ് നിക്കോളെ അക്കൗണ്ട് നിര്‍മ്മിച്ചത്. കാന്‍സര്‍ ചികിത്സയ്ക്കായി സ്‌പെയ്‌നിലേയ്ക്ക് പോകേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു' ദ ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.
advertisement
700ഓളം പേരാണ് നിക്കോളെയുടെ ചികിത്സയ്ക്കായി പണം നല്‍കിയത്. ഈ പണം ഉപയോഗിച്ച് അവര്‍ യാത്രകള്‍ നടത്തുകയും ചൂതാട്ടം നടത്തുകയും ഷോപ്പിംഗ് നടത്തുകയും ചെയ്തു. താന്‍ കാന്‍സര്‍ ബാധിതയാണെന്നാണ് കരുതിയിരുന്നതെന്നാണ് വിചാരണയ്ക്കിടെ യുവതി കോടതിയില്‍ പറഞ്ഞത്. തനിയ്ക്ക് 3 ഓപ്പറേഷനുകളും 6 കീമോ തെറാപ്പികളും നടത്തിയിട്ടുണ്ടെന്നും അവര്‍ കോടതിയെ അറിയിച്ചു.
തനിയ്ക്ക് അടിയന്തരമായി കാന്‍സര്‍ മരുന്നുകള്‍ ആവശ്യമാണെന്നും അവ സ്‌പെയിനില്‍ മാത്രമാണ് ഉള്ളതെന്നുമായിരുന്നു യുവതി ക്രൗഡ് ഫണ്ടിംഗ് വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നത്. പക്ഷേ, നിക്കോളെ എല്‍കബ്ബാസ് എന്ന പേരില്‍ ഒരു യുവതി ആശുപത്രിയില്‍ ചികിത്സ തേടിയിട്ടില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. നിക്കോളെ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. തുടര്‍ന്ന് 2 വര്‍ഷവും 9 മാസവുമാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.
advertisement
പല തരം വെബ്‌സൈറ്റുകള്‍ വഴിയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയുമുള്ള പണം തട്ടല്‍ നിത്യസംഭവമാണ്. വീടുകളില്‍ മദ്യം എത്തിക്കാമെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ വഴി പണം തട്ടുന്നതായി നേരത്തെ ഇന്ത്യയില്‍ പരാതികള്‍ ഉയർന്നിരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യ വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെയായിരുന്നു ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ സജീവമായത്.
ഇഷ്ട ബ്രാന്‍ഡിലുള്ള മദ്യം വീടുകളില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയിരുന്നത്. വിളിക്കുന്നയാള്‍ ബാങ്ക് വിവരങ്ങളടക്കം ആവശ്യപ്പെടും. ഒരു മണിക്കൂറിനുള്ളില്‍ മദ്യം എത്തിക്കുമെന്ന വാഗ്ദാനവും നല്‍കും. ഫോണ്‍വിളി എത്തുന്നതോടെ രണ്ടാമതൊന്ന് ചിന്തിക്കാതെ പലരും ബാങ്ക് വിവരങ്ങള്‍ കൈമാറുകയായിരുന്നു. ബാങ്ക് വിവരങ്ങള്‍ കൈമാറുന്ന അടുത്ത നിമിഷം പണം നഷ്ടമാകും. എന്നാല്‍ വാഗ്ദാനം ചെയ്യുന്നതുപോലെ മദ്യം വീടുകളിലെത്തില്ല.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 30, 2022 2:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Fraud | കാന്‍സര്‍ രോഗി ചമഞ്ഞ് തട്ടിപ്പ്; യുവതി പിരിച്ചെടുത്തത് 43 ലക്ഷം; ഒടുവിൽ ജയിലിൽ