advertisement

എട്ട് മാസം മുൻപ് കടലിൽ നഷ്ടമായ പേഴ്സ് അതേതീരത്തു നിന്ന് തന്നെ ഉടമയ്ക്ക് തിരികെ കിട്ടി

Last Updated:

2023 ജൂണിലാണ് മാർസിക്ക് പേഴ്സ് നഷ്ടമാകുന്നത്. തുടർന്ന് മുങ്ങൽ വിദഗ്ദനെ വരെ വരുത്തി തിരഞ്ഞുവെങ്കിലും പേഴ്സ് കണ്ടെത്തനായിരുന്നില്ല.

എട്ട് മാസം മുൻപ് ബോട്ട് യാത്രയ്ക്കിടെ കടലിൽ നഷ്ടമായ പേഴ്സ് കടൽത്തീരത്ത് നിന്നും യുവതിയ്ക്ക് തിരികെ ലഭിച്ചു. കനേഡിയൻ സ്വദേശിയായ മാർസി കാലവാർട്ട് എന്ന യുവതിയാണ് കാണാതായ തന്റെ പേഴ്സ് കടൽത്തീരത്ത് നിന്നും തിരികെ ലഭിച്ചുവെന്ന വിവരം സമൂഹ മാധ്യമങ്ങൾ വഴി പങ്ക് വച്ചത്. തന്റെ നായകൾക്കൊപ്പം നടക്കാൻ പൊകവേയാണ് മാർസി പേഴ്സ് കണ്ടെത്തിയത്.
2023 ജൂണിലാണ് മാർസിക്ക് പേഴ്സ് നഷ്ടമാകുന്നത്. തുടർന്ന് മുങ്ങൽ വിദഗ്ദനെ വരെ വരുത്തി തിരഞ്ഞുവെങ്കിലും പേഴ്സ് കണ്ടെത്തനായിരുന്നില്ല. ശൈത്യകാലത്തെ കാറ്റുകൾ തന്റെ പേഴ്സ് തിരികെ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മാർസി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചിരുന്നു.
advertisement
“കണ്ട മാത്രയിൽ തന്നെ അതെന്റെ പേഴ്സാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു” - മാർസി പറഞ്ഞു. ശീതകാലത്തെക്കാറ്റുകൾ തന്റെ പേഴ്സ് തിരികെ കൊണ്ട് വരും എന്ന് വിശ്വസിച്ചിരുന്നതായും മാർസി പറഞ്ഞു. 20 ഡോളറും മറ്റ് ചില കാർഡുകളും പേഴ്സിൽ ഉണ്ടായിരുന്നുവെന്നും മാർസി പറയുന്നു. പേഴ്സ് നഷ്ടപ്പെട്ട ശേഷം സംഭവം വിവരിച്ചുകൊണ്ട് മാർസി ടിക്ടോക്കിൽ ഒരു വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നു. പേഴ്സ് തിരികെ ലഭിച്ച ശേഷം മാർസി അതിന്റെ സന്തോഷം പങ്ക് വയ്ക്കുകയും ചെയ്തു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എട്ട് മാസം മുൻപ് കടലിൽ നഷ്ടമായ പേഴ്സ് അതേതീരത്തു നിന്ന് തന്നെ ഉടമയ്ക്ക് തിരികെ കിട്ടി
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement