ഭർത്താവിന്റെ കൊലപാതകിക്ക് മാപ്പ് നൽകി കോടതി മുറിയിൽ വച്ച് ആലിംഗനം ചെയ്ത യുവതി; വൈറൽ വീഡിയോ

Last Updated:

ശിക്ഷാവിധി കേള്‍ക്കുന്നതിനിടെ യുവാവ് കരയുന്നത് ശ്രദ്ധയിൽപ്പെട്ട സ്ത്രീ അദ്ദേഹത്തിന് മാപ്പ് നൽകുകയായിരുന്നു

News18
News18
കോടതിമുറികളിൽ പലപ്പോഴും വൈകാരിക നിമിഷങ്ങൾ അരങ്ങേറാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. തന്റെ ഭർത്താവിന്റെ മരണത്തിന് ഉത്തരവാദിയായ യുവാവിന് കോടതി മുറിയിൽ വച്ച് മാപ്പ് നൽകുന്ന ഭാര്യയുടെ ദൃശ്യങ്ങൾ ആണിത്. ഓഗസ്റ്റ് ഏഴിന് ജോർജിയയിൽ ആണ് സംഭവം. റെജീന ജോൺസൺ എന്ന യുവതി തന്റെ ഭർത്താവ് ചക്ക് ജോൺസന്റെ മരണത്തിന് ഉത്തരവാദിയായ ജോസഫ് ടിൽമാനോടാണ് ക്ഷമിക്കുന്നത്. ടില്‍മാനെ റെജീന ആലിംഗനം ചെയ്യുന്നതും വീഡിയോയില്‍ കാണാം.
2024 മാർച്ചിലാണ്‌ കേസിനാസ്പദമായ സംഭവം. നൈട്രസ് ഓക്‌സൈഡിന്റെ ലഹരിയിലായിരുന്ന യുവാവ് ഇലക്ട്രിക് ബൈക്ക് ഓടിക്കുകയായിരുന്ന ജോൺസനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോൺസൺ ചികിത്സയിലിരിക്കെ മരണപ്പെട്ടു. തുടർന്ന് പോലീസ് യുവാവിനെതിരെ വാഹനം ഉപയോഗിച്ചുള്ള നരഹത്യ, ലഹരി ഉപയോഗിച്ച് വാഹനമോടിക്കല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍ എന്നീ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു.
advertisement
തുടർന്ന് ഓഗസ്റ്റ് ഏഴിന് കേസ് പരിഗണിച്ച ജോർജിയ കോടതി യുവാവിന് 20 വർഷം തടവ് ശിക്ഷ വിധിച്ചു. എന്നാൽ ശിക്ഷാവിധി കേള്‍ക്കുന്നതിനിടെ ടില്‍മാന്‍ കരയുന്നത് ശ്രദ്ധയിൽപ്പെട്ട യുവതി അദ്ദേഹത്തെ സമീപിച്ച ശേഷം മാപ്പ് നൽകിയതായി പറയുകയായിരുന്നു. 'ഞാന്‍ നിങ്ങളോട് ക്ഷമിക്കുന്നു, ദൈവം നിങ്ങളെ സ്‌നേഹിക്കുന്നു' റെജീന പറഞ്ഞു. മറുപടിയായി യുവാവ് കരഞ്ഞുകൊണ്ട് മാപ്പ് ചോദിക്കുന്നത് വീഡിയോയിൽ കാണാം.
അതേസമയം, ട്രെൻഡിംഗ് പൊളിറ്റിക്‌സിന്റെ സഹ ഉടമയായ കോളിൻ റഗ് ആണ് ഈ വൈകാരിക നിമിഷം വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെച്ചത്. ഈ ക്ലിപ്പ് കാഴ്ചക്കാരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമായി. ചിലർ റെജീന ജോൺസന്റെ ശക്തിയെയും അനുകമ്പയെയും പ്രശംസിച്ചും മറ്റ് ചിലർ കുറ്റപ്പെടുത്തിയും രംഗത്തെത്തി.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഭർത്താവിന്റെ കൊലപാതകിക്ക് മാപ്പ് നൽകി കോടതി മുറിയിൽ വച്ച് ആലിംഗനം ചെയ്ത യുവതി; വൈറൽ വീഡിയോ
Next Article
advertisement
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍  സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
  • ഡല്‍ഹിയിലെ ആശ്രമത്തില്‍ 17 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാബ ചൈതന്യാനന്ദ അറസ്റ്റില്‍.

  • ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

  • ബിരുദ സര്‍ട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

View All
advertisement