17-ാം വയസ്സില്‍ വിവാഹം, 18ല്‍ അമ്മയായി; പവര്‍ ലിഫ്റ്റിംഗില്‍ മെഡലുകള്‍ വാരിക്കൂട്ടി യുവതി
- Published by:Sarika KP
- news18-malayalam
Last Updated:
വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ പവര്‍ലിഫ്റ്റിംഗില്‍ നിരവധി മെഡലുകളും അംഗീകാരങ്ങളും ചന്ദയെ തേടിയെത്തി.
വളരെ ചെറുപ്രായത്തില്‍ വിവാഹം കഴിഞ്ഞിട്ടും തന്റെ സ്വപ്‌നങ്ങള്‍ വിട്ടുകളയാതെ ഓരോന്നായി നേടിയെടുത്ത യുവതിയുടെ കഥയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ചയാകുന്നത്. 17-ാം വയസ്സില്‍ വിവാഹിതയായ ചന്ദ ബസ്‌ഫോര്‍ട്ടാണ് കഥയിലെ താരം. വിവാഹശേഷം തന്റെ കഠിനാധ്വാനത്തിലൂടെ പവര്‍ ലിഫ്റ്റിംഗ് മേഖലയില്‍ തന്റേതായ ഇടം കണ്ടെത്തിയയാളാണ് ചന്ദ. ഇവരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
15-ാം വയസ്സില്‍ താന്‍ പത്താംക്ലാസ് പരീക്ഷ പാസായതോടെ വീട്ടില്‍ കല്യാണാലോചന തുടങ്ങിയെന്ന് ചന്ദ വീഡിയോയില്‍ പറഞ്ഞു. മകള്‍ക്ക് പ്രായപൂര്‍ത്തിയായെന്നും ഇനി അവള്‍ക്ക് വരനെ കണ്ടെത്തണമെന്നും ചന്ദയുടെ പിതാവ് തീരുമാനിച്ചു. അങ്ങനെ 16-ാം വയസ്സില്‍ ചന്ദയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. പതിനേഴാം വയസ്സിലായിരുന്നു വിവാഹം.
പതിനെട്ടാം വയസ്സില്‍ ചന്ദ അമ്മയായി. പ്രസവശേഷം ചന്ദയുടെ ശരീരഭാരം അമിതമായി കൂടിയിരുന്നു. അമിതഭാരം കാരണം താന്‍ പലയിടത്തുനിന്നും കളിയാക്കല്‍ നേരിട്ടുവെന്നും അത് തന്നെ മാനസികമായി തളര്‍ത്തിയെന്നും ചന്ദ പറഞ്ഞു.
advertisement
advertisement
അപ്പോഴാണ് ശരീരഭാരം കുറയ്ക്കാന്‍ ജിമ്മില്‍ ചേരാന്‍ തീരുമാനിച്ചത്. ഭര്‍ത്താവ് രവിയായിരുന്നു ഈ നിര്‍ദ്ദേശം നല്‍കിയതെന്ന് ചന്ദ പറഞ്ഞു.
തുടര്‍ന്ന് ചന്ദ വീടിനടുത്തുള്ള ഒരു ജിമ്മില്‍ ചേര്‍ന്ന് പരിശീലനം ആരംഭിച്ചു. പിന്നീട് പവര്‍ ലിഫ്റ്റിംഗിലും ചന്ദ കൈവെച്ചു. ഇതിഷ്ടമായതോടെ ആ മേഖലയില്‍ തന്നെ തുടരാന്‍ ചന്ദ തീരുമാനിച്ചു. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ പവര്‍ലിഫ്റ്റിംഗില്‍ നിരവധി മെഡലുകളും അംഗീകാരങ്ങളും ചന്ദയെ തേടിയെത്തി.
നിരവധി പേരാണ് ചന്ദയുടെ ജീവിതകഥ പറയുന്ന ഈ വീഡിയോ കണ്ടത്. 9 ലക്ഷം പേർ വീഡിയോ ഉതിനോടകം കണ്ടു കഴിഞ്ഞു. അയ്യായിരം പേര്‍ വീഡിയോയ്ക്ക് കമന്റിടുകയും ചെയ്തു. ചന്ദയ്ക്ക് എല്ലാ പിന്തുണയും നല്‍കിയ ഭര്‍ത്താവിനെയും ചിലര്‍ അഭിനന്ദിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 15, 2024 5:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
17-ാം വയസ്സില്‍ വിവാഹം, 18ല്‍ അമ്മയായി; പവര്‍ ലിഫ്റ്റിംഗില്‍ മെഡലുകള്‍ വാരിക്കൂട്ടി യുവതി