ബെംഗളൂരു ഫ്ലാറ്റിൽ ഓണാഘോഷത്തിന് കുട്ടികളിട്ട പൂക്കളത്തിന് മുകളിൽ കയറി നശിപ്പിച്ച യുവതിക്കെതിരെ വിമർശനം
- Published by:Rajesh V
- news18-malayalam
Last Updated:
അപ്പാർട്ട്മെന്റിലെ എല്ലാവർക്കും ഈ വിഡിയോ കാണിക്കും എന്ന് പറയുമ്പോൾ കൊണ്ടുകാണിക്ക് എന്നാണ് യുവതിയുടെ മറുപടി.
ബെംഗളൂരുവിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഇട്ട പൂക്കളം അലങ്കോലമാക്കിയ യുവതിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. നഗരത്തിലെ തന്നിസാന്ദ്രയിലെ മൊണാർക്ക് സെറിനിറ്റി ഫ്ലാറ്റിലാണ് സംഭവം. കുട്ടികൾ ഇട്ട പൂക്കളമാണ് മലയാളിയായ സ്ത്രീ ചവിട്ടി നശിപ്പിച്ചത്.
ഫ്ളാറ്റിലെ മറ്റുള്ളവർ പറഞ്ഞിട്ടും ഇവർ പൂക്കളം അലങ്കോലപ്പെടുത്തുന്നതിൽ നിന്ന് പിന്മാറാൻ തയാറായില്ല. ഫ്ലാറ്റിലെ അസോഷിയേഷനും യുവതിയും തമ്മിലുള്ള തർക്കമാണ് ഇതിന് പിന്നിലെന്നാണ് വിവരം. ഇവർക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യവും സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
'നിങ്ങള്‍ ആ കാല് അവിടെ നിന്ന് മാറ്റൂ.. പൂക്കളം ഇട്ടിരിക്കുന്നത് നോക്കൂ, ദയവായി ആ പൂക്കളത്തില്‍ നിന്ന് ഇറങ്ങൂ'- അടുത്ത് നിൽക്കുന്നയാൾ യുവതിയോട് പറയുമ്പോൾ അവരുടെ മറുപടി ഇപ്രകാരമായിരുന്നു. ‘നിങ്ങളുടെ വീട്ടില്‍ കൊണ്ടുപോയി പൂക്കളം ഇട്, ഓരോന്ന് ചെയ്യുമ്പോൾ ഓർക്കണം'.
advertisement
Unacceptable behavior by , a resident of Monarch Serenity, Thannisandra, Bangalore, @AsianetNewsML @manoramanews @TOIIndiaNews @RajeevRC_X pic.twitter.com/XCRcMY0TXS
— mp manikandan (@mpmvarode) September 22, 2024
അപ്പാർട്ട്മെന്റിലെ എല്ലാവർക്കും ഈ വിഡിയോ കാണിക്കും എന്ന് പറയുമ്പോൾ കൊണ്ടുകാണിക്ക് എന്നാണ് യുവതിയുടെ മറുപടി.
വിഡിയോ പുറത്തു വന്നതിന് ശേഷം യുവതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ വിമർശനമാണ് ഉയരുന്നത്. മറ്റുള്ളവരുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കാൻ പഠിക്കണം ആദ്യം എന്നാണ് ഒരു കമന്റ്.
advertisement
ആ കുട്ടികളിട്ട പൂക്കളം ഈ സ്ത്രീ കാരണം ലോകം മുഴുവന്‍ കണ്ടുവെന്ന രസകരമായ കമന്റുമുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
September 23, 2024 4:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ബെംഗളൂരു ഫ്ലാറ്റിൽ ഓണാഘോഷത്തിന് കുട്ടികളിട്ട പൂക്കളത്തിന് മുകളിൽ കയറി നശിപ്പിച്ച യുവതിക്കെതിരെ വിമർശനം