നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'വിവാഹച്ചെലവ് വെട്ടിക്കുറച്ചു, നൽകിയത് വെറും 14 ലക്ഷം രൂപ മാത്രം'; മാതാപിതാക്കൾക്കെതിരെ യുവതി

  'വിവാഹച്ചെലവ് വെട്ടിക്കുറച്ചു, നൽകിയത് വെറും 14 ലക്ഷം രൂപ മാത്രം'; മാതാപിതാക്കൾക്കെതിരെ യുവതി

  യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

  News18

  News18

  • Share this:
   ജീവിതത്തിലെ ഏറ്റവും ചെലവേറിയ ആഘോഷമാണ് വിവാഹം. പലരും അതുവരെയുള്ള മുഴുവൻ സമ്പാദ്യവും ചെലവാക്കിയാണ് വിവാഹങ്ങൾ നടത്തുന്നത്. വിവാഹം കഴിയുന്നതോടെ മിക്കവരുടെയും പോക്കറ്റ് കാലിയാകും. കൂടാതെ വിവാഹത്തിനായി മാതാപിതാക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നുമൊക്കെ പണം കടമായോ സമ്മാനമായോ ലഭിക്കാറുമുണ്ട്. എന്നാൽ വിവാഹത്തിന്റെ ബജറ്റ് പകുതിയായി വെട്ടിക്കുറച്ച മാതാപിതാക്കളോടുള്ള രോഷം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു യുവതി. റെഡ്ഡിറ്റിലാണ് യുവതി പോസ്റ്റിട്ടിരിക്കുന്നത്. അജ്ഞാതമായ ഈ പോസ്റ്റ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി. യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

   Also Read ‘രാജ്യം വിജയിക്കും, കൊറോണ തോൽക്കും‘; കട്ടിലുകളിൽ കോവിഡ് സന്ദേശങ്ങൾ നെയ്ത് കലാകാരൻ

   റെഡ്ഡിറ്റിലെ ഒരു പ്രത്യേക ഫോറത്തിലാണ് ഈ അജ്ഞാത പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. വിവാഹ ചെലവുകൾക്കായി 40,000 ഡോളർ (ഏകദേശം 29 ലക്ഷത്തോളം രൂപ) നൽകാമെന്ന വാഗ്ദാനത്തിൽ നിന്നാണ് യുവതിയുടെ മാതാപിതാക്കൾ പിന്മാറിയത്. വിവാഹത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായപ്പോഴാണ് മാതാപിതാക്കൾ 20,000 ഡോളർ (ഏകദേശം 14 ലക്ഷത്തോളം രൂപ) മാത്രമേ നൽകൂവെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഏക മകളായ തന്റെ വിവാഹത്തിന് വേണ്ടിയാണ് പണം സമ്പാദിക്കുന്നതെന്ന് പറഞ്ഞ മാതാപിതാക്കളാണ് ഇപ്പോൾ തന്നോട് ഈ 'ചതി' ചെയ്തിരിക്കുന്നതെന്നും യുവതി റെഡ്ഡിറ്റിൽ കുറിച്ചു.

   Also Read ഒരു ബിയർ ഐസ്ക്രീം കഴിച്ചാലോ? ബെൽജിയൻ ബ്രൂവറിയുടെ ഒരു 'വിഡ്ഢിദിന തമാശ' യാഥാർഥ്യമായ കഥ

   തുടക്കത്തിൽ 25000 ഡോളർ (ഏകദേശം 18 ലക്ഷത്തോളം രൂപയുടെ) ബജറ്റാണ് വിവാഹത്തിനായി നിശ്ചയിച്ചിരുന്നത്. വിവാഹ വേദി, ഫോട്ടോഗ്രാഫർ, വീഡിയോഗ്രാഫർ എന്നിവരുടേതടക്കമുള്ള ചെലവുകൾ കണക്കാക്കിയാണ് ഈ തുക നിശ്ചയിച്ചത്. എന്നാൽ ആ സമയം യുവതിയുടെ പിതാവ് 40000 ഡോളർ നൽകാമെന്ന് ഉറപ്പു നൽകി. ഇതോടെ ബജറ്റ് വീണ്ടും പൊളിച്ചെഴുതി, കൂടുതൽ ആർഭാടമായി വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.

   Also Read 'മഞ്ഞ മഞ്ഞ ബൾബുകള്‍'; വൈറലായി ഹരിനാരായണന്‍റെ 'കുഞ്ഞായിപ്പാട്ട്'

   എന്നാൽ താമസിയാതെ പെൺകുട്ടിയുടെ അമ്മ ഇക്കാര്യത്തിൽ ഇടപെട്ടു. ബജറ്റ് വെട്ടിക്കുറയ്ക്കാൻ അമ്മ അവളെ നിർബന്ധിച്ചു. പെൺമക്കളുടെ വിവാഹത്തിന് എത്ര പണം ചെലവാക്കിയെന്ന് അമ്മ സ്വന്തം സുഹൃത്തുക്കളോട് ചോദിച്ച് അറിഞ്ഞിരുന്നു. ഇതാണ് ബജറ്റ് വെട്ടിക്കുറയ്ക്കാൻ കാരണം. ഇതോടെ വിവാഹത്തിന് നൽകാമെന്ന് ഉറപ്പു നൽകിയ 40000 ഡോളറിൽ നിന്ന് തുക 20000 ഡോളറായി കുറച്ചു. വളരെ ആർഭാടമായി നടത്താനിരുന്ന വിവാഹത്തിന് പകരം ഇനി സാധാരണ വിവാഹം നടത്തേണ്ടി വരുമെന്ന വിഷമത്തിലാണ് പ്രതിശ്രുത വധു.

   താനും പ്രതിശ്രുത വരനും ദീർഘ നാളായി പ്രണയത്തിലാണെന്നും വധു കൂട്ടിച്ചേർത്തു. എന്നാൽ ഇങ്ങനെ വിവാഹദിനം ആസ്വദിക്കുന്നതിനേക്കാൾ നല്ലത് ഒളിച്ചോടുന്നതായിരുന്നുവെന്നും അവൾ അമ്മയോട് പറഞ്ഞു. എന്നാൽ പിന്നീട് മാതാപിതാക്കളുമായി വിവാഹ ബജറ്റിനെക്കുറിച്ച് തർക്കിക്കുന്നതിനേക്കാൾ നല്ലത് താൻ ഇഷ്ടപ്പെടുന്ന പുരുഷനുമായി വിവാഹം കഴിക്കുന്നതാണെന്നും യുവതി കൂട്ടിച്ചേർത്തു. എന്തായാലും വിവാഹ ബജറ്റ് വെട്ടിക്കുറച്ച മാതാപിതാക്കളോടുള്ള അമർഷം രേഖപ്പെടുത്തിയ യുവതിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറി.
   Published by:Aneesh Anirudhan
   First published: