നമ്മുടെ ആവാസവ്യവസ്ഥ എന്നത് അതിജീവിക്കുന്നവരുടെ ഒരു ഗെയിം ആണ്. അവിടെ ഓരോ ജീവിയും സ്വയം ജീവിക്കാനോ ജീവന് നിലനിര്‍ത്താനോ വേണ്ടി പോരാടുകയാണ്. അത്തരത്തിൽ പാറ്റകളെക്കുറിച്ച് നിങ്ങൾക്കറിയാത്ത ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ചില പാറ്റകൾ തലയില്ലാതെ ആഴ്ചകളോളം ജീവിക്കുന്നുണ്ടത്രേ. ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് അസാധാരണമായി തോന്നിയേക്കാം. കാരണം നമ്മുടെ അറിവില്‍ എല്ലാ ജീവജാലങ്ങള്‍ക്കും തലയില്ലാതെ ഒരു മിനിറ്റില്‍ കൂടുതല്‍ നിലനില്ക്കാന് കഴിയില്ല.
എന്നാല്‍, സത്യാവസ്ഥ എന്തെന്നാല്‍ മനുഷ്യരെപ്പോലെ പാറ്റയുടെ ശരീരത്തില്‍ രക്തചംക്രമണ സംവിധാനങ്ങളില്ല എന്നതാണ്. മനുഷ്യ രക്തധമനികളില്‍, പ്രത്യേകിച്ച് മൈക്രോസ്കോപ്പിക് കാപ്പിലറികളിലൂടെ രക്തം കടന്നുപോകുന്നതിന് ഒരു നിശ്ചിത തലത്തിലുള്ള മര്‍ദ്ദം നിലനിര്‍ത്തണം. പാറ്റകളുടെ രക്തക്കുഴലുകള്‍ക്ക് വീതി കുറവായതിനാലും ചെറിയ കാപ്പിലറികള്‍ ഇല്ലാത്തതിനാലും രക്തം കടന്നുപോകുന്നതിനാവശ്യമായ മര്‍ദ്ദം വളരെ കുറവായിരിക്കും. അതിനാലാണ് അവയുടെ തല മുറിക്കുമ്പോഴും കഴുത്തില്‍ രക്തം കട്ടപിടിച്ച് നില്‍ക്കുന്നത്. അവയ്ക്ക് അധികം രക്തസ്രാവവും ഉണ്ടാകില്ല.
പാറ്റകള്‍ സ്പിരാക്കിളുകള്‍ വഴിയാണ് ശ്വസനം നടത്തുന്നത്. അവയുടെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലും സ്പിരാക്കിളുകള്‍ തുറന്നിരിക്കും. അതിനാല്‍ പാറ്റകളുടെ ശ്വസനം നിയന്ത്രിക്കുന്നത് ഒരിക്കലും അവയുടെ മസ്തിഷ്മായിരിക്കില്ല. കൂടാതെ രക്തത്തിലൂടെ ശരീരത്തിലുടനീളം ഓക്സിജന്‍ വഹിച്ചുകൊണ്ടുപോകുകയുമില്ല. പകരം, ട്രക്കിയ എന്ന ട്യൂബുകളിലൂടെ ടിഷ്യൂകളിലേക്ക് ഓക്സിജന്‍ എത്തിക്കുകയും ചെയ്യുന്നു.
പാറ്റകളുടെ ശരീരം മാത്രമല്ല ഇത്തരത്തില്‍ അതിജീവിക്കുന്നത്. തലകളും മണിക്കൂറുകളോളം അതിജീവിക്കാറുണ്ട്. പാറ്റകളുടെ ശരീര താപനില പരിസ്ഥിതിയിലെ താപനിലയുമായി വ്യത്യാസപ്പെട്ടിരിക്കും. പോയിക്കിലോതെര്മിക് എന്നാണ് ഇത് അറിയപ്പെടുന്നത്. വളരെ കുറച്ച് ഭക്ഷണം കൊണ്ട് അവര്‍ക്ക് അതിജീവിക്കാനും കഴിയും. പാറ്റകള്‍ ചിലപ്പോള്‍ ആഴ്ചകളോളം ഭക്ഷണം കഴിക്കാതെ ജീവിച്ചേക്കാം. എന്നിരുന്നാലും, അവയുടെ തലയില്ലാത്തതിനാല്‍, പാറ്റകള്‍ക്ക് ഭക്ഷണമോ വെള്ളമോ കഴിക്കാന്‍ പറ്റാതെ വരും. തല്‍ഫലമായുണ്ടാകുന്ന വിശപ്പും നിര്‍ജ്ജലീകരണവും മൂലമാണ് അവ ചാകുന്നത്.
നേരത്ത, ചൈനയില്‍ ചെവി വേദനയെ തുടര്‍ന്ന് ചികിത്സയ്ക്കെത്തിയ ഒരാളുടെ ചെവിയില്‍ നിന്ന് പാറ്റയെയും പത്ത് കുഞ്ഞുങ്ങളെയും ജീവനോടെ കണ്ടെത്തിയിരുന്നു. ഉറക്കത്തിനിടെ വലത് ചെവിയില്‍ കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 24കാരനായ ലൂ ചികിത്സ തേടി എത്തിയത്. ഹുയാങിലെ സാന്‍ഹെ ആശുപത്രിയിലാണ് യുവാവ് ചികിത്സ തേടി എത്തിയത്. ചെവിക്കുള്ളില്‍ എന്തോ ഇഴയുന്നതായി തോന്നുന്നുവെന്ന് ഇഎന്‍ടി വിദഗ്ധനെ യുവാവ് അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചെവിക്കുള്ളില്‍ നിന്ന് പാറ്റക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്.
പത്തോളം കുഞ്ഞുങ്ങളെയും അമ്മ പാറ്റയെയും യുവാവിന്റെ ചെവിയില്‍ നിന്ന് നീക്കം ചെയ്തു. കിടക്കുന്നതിന് മുമ്പ് പായ്ക്കറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്ന സ്വഭാവം ഇയാള്‍ക്കുണ്ട്. കഴിച്ചു തീരാത്ത ഭക്ഷണം ഇയാള്‍ ബെഡിനു സമീപത്താണ് വയ്ക്കാറ്. ഇങ്ങനെ ഭക്ഷണം കഴിക്കാനെത്തിയ പാറ്റകളാണ് യുവാവിന്റെ ചെവിയില്‍ കയറിയതെന്ന് ആശുപത്രിയിലെ ഇഎന്‍ടി മേധാവി ലീ ജിന്യുവാന് പറഞ്ഞു.
അടുത്തിടെ, ഹോട്ടലിലെ താമസത്തിനിടെ ചെവിയില്‍ പാറ്റ കയറിയ ഒരാളുടെ കേള്‍വി ശക്തി നഷ്ടപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. സൗത്ത് കരോലിനയിലെ മര്‍ട്ടില്‍ ബീച്ചിനടുത്തുള്ള ഹോട്ടലില്‍ വെച്ചാണ് അദ്ദേഹത്തിന് ഈ ദുരനുഭവം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഹോട്ടലിനെതിരെ പരാതി നല്‍കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.