'കൊടും തണുപ്പിൽ പഴം ചുറ്റിക പോലെയാകും'; ലോകത്തിലെ ഏറ്റവും തണുപ്പേറിയ നഗരം സന്ദർശിച്ച യൂട്യൂബറുടെ കഥ
- Published by:Naseeba TC
- news18-malayalam
Last Updated:
വാഴപ്പഴം ഉപയോഗിച്ച് തടിക്കഷണത്തിൽ ആണി അടിച്ചു കയറ്റുന്നത് വീഡിയോയിൽ കാണാം
പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളെയാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ, സ്വതന്ത്ര ഡോക്യുമെന്ററി സിനിമാ നിർമ്മാതാവ് സെനെറ്റിന്റെ യൂട്യൂബ് ചാനല്‍ നിങ്ങള്‍ക്ക് തീർച്ചയായും കാണേണ്ടതുതന്നെയാണ്. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലായ 'ഡിസ്കവർ വിത്ത് സെനെറ്റ്' യാത്രാ പ്രേമികൾ ഏറെ ഇഷ്ടപ്പെടുന്ന ചാനലാണ്. അദ്ദേഹത്തിന്റെ വീഡിയോകളെല്ലാം ആർക്കും അറിയാത്ത, അജ്ഞാത സ്ഥലങ്ങളെപ്പറ്റി സമഗ്രമായ സമീപനത്തോടെ തയ്യാറാക്കുന്നവയാണ്. അടുത്തിടെ, ഈ യൂട്യൂബർ ലോകത്തിലെ ഏറ്റവും തണുത്ത നഗരം സന്ദർശിക്കുകയുണ്ടായി. റഷ്യയിലെ യാകുത്സ്ക് എന്ന നഗരമാണിത്.
"ഞാൻ ഈ ഗ്രഹത്തിലെ ഏറ്റവും തണുപ്പുള്ള നഗരത്തിലാണിപ്പോള്‍ നില്‍ക്കുന്നത്. യാകുട്ടിയ / സൈബീരിയ / റഷ്യയിലുള്ള യാകുത്സ്ക് എന്നതാണ് ആ നഗരം. ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനില -96 ° F (71 ° C) ആണ്." സെനെറ്റ് തന്റെ വീഡിയോയുടെ അടിക്കുറിപ്പിൽ വിശദീകരിക്കുന്നു.
തീവ്രമായ കാലാവസ്ഥയിലും അതിവ്യാപകമായ രീതിയിൽ ഊർജ്ജത്തെ പാഴാക്കുന്നതിനെ കുറിച്ച് തന്റെ വീഡിയോയില്‍ സെനെറ്റ് വിശദീകരിക്കുന്നു. കാറില്‍ ആരും ഇല്ലാതിരിക്കുമ്പോൾ പോലും കാർ എഞ്ചിനുകൾ പ്രവർത്തിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഡ്രൈവറുടെ സീറ്റിൽ ആരുമില്ലാതെ ഒരു കാർ ഓടുന്നത് അദ്ദേഹം വീഡിയോയില്‍ കാണിക്കുന്നു. കാറിൽ നിന്ന് പുറത്തേക്ക് പോകുന്ന പുക പോലും തണുത്ത് മരവിച്ച് നിൽക്കുകയാണ്.
advertisement
നഗരത്തിലെ ഭൂരിഭാഗം ആളുകൾക്കും ഹീറ്ററുകൾ പ്രവർത്തിക്കുന്ന ഗാരേജുകളുണ്ട് എന്നും അദ്ദേഹം പറയുന്നു. ഈ യൂട്യൂബർ പറയുന്നതനുസരിച്ച് നഗരത്തിലെ മിക്ക വീടുകളിലും തികച്ചും വ്യത്യസ്തമായ ശൈലിയിലുള്ള വാസ്തുവിദ്യയുണ്ട്. പട്ടണത്തിലെ ചില ആളുകൾ അവർ ഭക്ഷണ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന മാംസവും മറ്റ് ഭക്ഷ്യവസ്തുക്കളും ജനല്‍ പാളികളില്‍ തൂക്കിയിട്ടുകൊണ്ട് എങ്ങനെയാണ് സംഭരിക്കുന്നതെന്ന് അദ്ദേഹം കാണിച്ചുതരുന്നു.
advertisement
ഏകദേശം 17 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലെ ഒരു ഘട്ടത്തിൽ, സെനെറ്റ് തന്റെ ഷൂസിനു താഴെ 100 അടി കട്ടിയുള്ള ഐസ് പാളി കാണിക്കുന്നുണ്ട്. ഒരു സ്ത്രീ തന്റെ കൈയ്യുറകൾ ഒരു മിനിറ്റ് നീക്കി കൈവിരലുകള്‍ നമുക്ക് കാണിച്ചു തരുന്നുണ്ട്, രക്തയോട്ടം കുറയുന്നതിന്റെ ഫലമായി വിരലുകൾ ഉടൻ വെളുത്തതായി മാറുന്നു. അദ്ദേഹത്തിൻറെ സന്ദർശന വേളയിൽ അവിടത്തെ താപനില -50 ഡിഗ്രി സെൽഷ്യസായിരുന്നു. വെള്ളം തിളപ്പിച്ച ശേഷം അത് അന്തരീക്ഷത്തിലേക്ക് എറിയുമ്പോൾ തിളച്ച വെള്ളം എങ്ങനെയാണ് വായുവിൽ തണുത്തുറയുന്നതെന്ന് അദ്ദേഹം കാണിച്ചു തരുന്നു.
advertisement
ഐസ് നിറഞ്ഞ തെരുവുകളുടെയും മങ്ങിയതും പുകമഞ്ഞ് നിറഞ്ഞതുമായ റോഡുകളുടെയും അതിമനോഹരമായ ദൃശ്യങ്ങൾ നമുക്ക് വീഡിയോയിൽ കാണാം. തണുപ്പിന്റെ വ്യാപ്തി നമുക്ക് എളുപ്പത്തിൽ മനസ്സിലാക്കി തരുന്നതിന്, പുറത്തു തണുത്തുറഞ്ഞു കിടക്കുകയായിരുന്ന ഒരു വാഴപ്പഴത്തെ ഒരു ചുറ്റികയായി ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന്കാണിച്ചു തരുന്നു. ആ വാഴപ്പഴം ഉപയോഗിച്ച് ഒരു തടിക്കഷണത്തിലേക്ക് അദ്ദേഹം ഒരു ആണി അടിച്ചു കയറ്റുന്നത് നമുക്ക് കാണാവുന്നതാണ്.
advertisement
ആളുകൾക്ക് എന്തുകൊണ്ടാണ് മെറ്റൽ ഫ്രെയിമുകൾ ഉള്ള കണ്ണട ധരിക്കാൻ കഴിയാത്തതെന്നും അദ്ദേഹം നമ്മോട് പറയുന്നുണ്ട്. കാരണം മെറ്റൽ ഫ്രെയിമുകളുള്ള കണ്ണട ധരിച്ചാൽ അത് മാംസത്തില്‍ പറ്റിപ്പിടിക്കുകയും തുടർന്ന് കണ്ണട മാറ്റുമ്പോൾ മാംസം ഇളകിപ്പോകുന്നതിന് കാരണമാവുകയും ചെയ്യും.
ഇതുമാത്രമല്ല, നഗരത്തിലെ പ്രകൃതിവാതക പൈപ്പ് ലൈനുകൾ ഭൂമിയ്ക്കു മുകളിലായി സ്ഥാപിക്കേണ്ടതുണ്ട്, കാരണം “ഭൂമിക്കടിയിൽ മണ്ണ് തണുത്തുറഞ്ഞ് മരവിപ്പിച്ചിരിക്കുകയാണെന്ന്” സെനെറ്റ് പറയുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 30, 2021 8:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'കൊടും തണുപ്പിൽ പഴം ചുറ്റിക പോലെയാകും'; ലോകത്തിലെ ഏറ്റവും തണുപ്പേറിയ നഗരം സന്ദർശിച്ച യൂട്യൂബറുടെ കഥ