'ഇന്ത്യയിൽ ജീവിക്കാൻ ഏറ്റവും മികച്ചനഗരം കേരളത്തിൽ'; ബെംഗളൂരുവിനേക്കാളും മുംബൈയേക്കാളും മികച്ചതെന്ന് ശ്രീധർ വെമ്പു
- Published by:Rajesh V
- news18-malayalam
Last Updated:
ബെംഗളൂരു, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങൾ നേരിടുന്ന ഗതാഗതക്കുരുക്ക്, വായുമലിനീകരണം, അമിതമായ ജീവിതച്ചെലവ് തുടങ്ങിയ പ്രശ്നങ്ങളുമായി താരതമ്യം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ
മറ്റ് വൻകിട മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഏറ്റവും മികച്ച ജീവിതനിലവാരം വാഗ്ദാനം ചെയ്യുന്നത് കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരമാണെന്ന് സോഹോ സ്ഥാപകനും സിഇഒയുമായ ശ്രീധർ വെമ്പു. ഒരു പൊതുചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം തിരുവനന്തപുരത്തെ പ്രശംസിച്ചത്. ബെംഗളൂരു, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങൾ നേരിടുന്ന ഗതാഗതക്കുരുക്ക്, വായുമലിനീകരണം, അമിതമായ ജീവിതച്ചെലവ് തുടങ്ങിയ പ്രശ്നങ്ങളുമായി താരതമ്യം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ.
ശ്രീധർ വെമ്പു പറഞ്ഞത്
"എനിക്ക് എപ്പോഴും തിരുവനന്തപുരത്ത് വരാൻ വലിയ ഇഷ്ടമാണ്. മിക്കവാറും ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച ജീവിതനിലവാരമുള്ള നഗരമായിരിക്കും ഇത്. ഇക്കാര്യം പുറത്ത് ഉച്ചത്തിൽ പറയാൻ എനിക്ക് പേടിയാണ്, കാരണം ഈ നന്മയ്ക്ക് ആരുടെയെങ്കിലും ദൃഷ്ടി തട്ടിയാലോ എന്ന് ഞാൻ ഭയപ്പെടുന്നു. ബെംഗളൂരുവിൽ നിന്നോ മുംബൈയിൽ നിന്നോ ചെന്നൈയിൽ നിന്നോ ഉള്ള ട്വീറ്റുകൾ നോക്കൂ, അവിടുത്തെ സംരംഭകരെല്ലാം ജീവിതനിലവാരത്തെക്കുറിച്ച് പരാതി പറയുന്നവരാണ്. എന്നാൽ കേരളത്തിൽ ചില രഹസ്യക്കൂട്ടുകളുണ്ട്. അത് കേരളത്തിലുടനീളം കാണാം. അത് കാത്തുസൂക്ഷിക്കേണ്ടതാണ്."
advertisement
Sridhar Vembu, Founder Zoho, about Trivandrum. pic.twitter.com/d1pzuwSoOv
— Great Kerala (@GreatKerala1) January 19, 2026
എന്തുകൊണ്ട് തിരുവനന്തപുരം?
മറ്റ് സംസ്ഥാന തലസ്ഥാനങ്ങളെ അപേക്ഷിച്ച് തിരുവനന്തപുരത്ത് തിരക്ക് കുറവാണ്. ഉയർന്ന സാക്ഷരത, മികച്ച പൊതുജനാരോഗ്യം, ശക്തമായ സാമൂഹിക വികസനം എന്നിവയിൽ നഗരം മുന്നിട്ടുനിൽക്കുന്നു. കേരള സർക്കാരിന്റെ ആസ്ഥാനം എന്നതിലുപരി ഇന്ത്യയിലെ ഏറ്റവും വലിയ ഐടി പാർക്കുകളിലൊന്നായ ടെക്നോപാർക്കും നഗരത്തിന്റെ വളർച്ചയ്ക്ക് കരുത്തേകുന്നു. മറ്റ് മെട്രോ നഗരങ്ങളെപ്പോലെ ആസൂത്രണമില്ലാത്ത നഗരവൽക്കരണം ഇവിടെ ഉണ്ടായിട്ടില്ലെന്നതാണ് നഗരത്തിന്റെ മാറ്റ് കൂട്ടുന്നത്.
advertisement
സെമികണ്ടക്ടർ മേഖലയിലെ നിക്ഷേപം
സെമികണ്ടക്ടർ ചിപ്പുകൾ രൂപകൽപ്പന ചെയ്യുന്ന തിരുവനന്തപുരം ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ സോഹോ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും വെമ്പു വെളിപ്പെടുത്തി. ഇത് ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു പദ്ധതിയാണെന്നും ഇതിന്റെ ഫലം വരാൻ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും തിരുവനന്തപുരത്തെ നൈപുണ്യമുള്ള യുവാക്കളിലും ഇവിടുത്തെ ഐടി ആവാസവ്യവസ്ഥയിലും തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: Zoho founder and CEO Sridhar Vembu has described Kerala’s capital, Thiruvananthapuram, as offering the best quality of life in India compared to other major metropolitan cities. He praised Thiruvananthapuram while speaking at a public gathering. His observations were made by contrasting the city with metros like Bengaluru and Mumbai, which face increasing challenges such as traffic congestion, air pollution, and high costs of living.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Jan 22, 2026 4:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഇന്ത്യയിൽ ജീവിക്കാൻ ഏറ്റവും മികച്ചനഗരം കേരളത്തിൽ'; ബെംഗളൂരുവിനേക്കാളും മുംബൈയേക്കാളും മികച്ചതെന്ന് ശ്രീധർ വെമ്പു








