advertisement

'ഉന്നതി' പദ്ധതി; എസ്‌സി, എസ്‌ടി വിഭാഗത്തിലെ 310 കുട്ടികൾ ഉന്നതവിദ്യാഭ്യാസത്തിനായി ഈ വർഷം വിദേശത്തേക്ക്‌

Last Updated:

വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ 15 ലക്ഷം മുതൽ 25ലക്ഷം രൂപ വരെ സ്കോളർഷിപ്പ്‌ ലഭ്യമാക്കും

തിരുവനന്തപുരം: എസ്‌സി, എസ്‌ടി വിഭാഗത്തിലെ 310 കുട്ടികളെ ഉന്നതവിദ്യാഭ്യാസത്തിനായി ഈ വർഷം വിദേശത്തേക്ക് അയക്കാൻ ഒരുങ്ങി കേരള സർക്കാർ.  പട്ടികജാതി, പട്ടികവർഗ വികസന വകുപ്പിന്റെ സഹായത്തോടെ ‘ഉന്നതി’പദ്ധതിയിലൂടെയാണ്‌ ഈ നേട്ടം. വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ 15 ലക്ഷം മുതൽ 25ലക്ഷം രൂപ വരെ സ്കോളർഷിപ്പ്‌ ലഭ്യമാക്കും. താമസം, ചെലവ്‌, വിസ, ആരോഗ്യ ഇൻഷുറൻസ്‌, വിമാനടിക്കറ്റ്‌ എന്നിവയെല്ലാം സ്‌കോളർഷിപ്പിന്റെ ഭാഗമാണ്‌.
കോഴ്‌സ്‌ ഫീസ്‌ സ്ഥാപനത്തിന്റെ അക്കൗണ്ടിലും ചെലവുകൾക്കുള്ള തുക വിദ്യാർഥികളുടെ വിദേശ അക്കൗണ്ടിലും ലഭ്യമാക്കും. ഒഡെപെകിന്റെ നേതൃത്വത്തിലാണ്‌ നടപ്പാക്കുന്നത്‌. ബിരുദാനന്തര ബിരുദം, പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ ഡിപ്ലോമ, എംഫിൽ, പിഎച്ച്‌ഡി, പോസ്റ്റ്‌ ഡോക്ടറൽ കോഴ്‌സ്‌ എന്നിവയെല്ലാം പഠിക്കാം. മികച്ച റാങ്കിങ്ങുള്ള സർവകലാശാലയിലേക്ക്‌ മാത്രമെ വിദ്യാർഥികൾക്ക്‌ അഡ്‌മിഷൻ ലഭ്യമാക്കു. ഇതുസംബന്ധിച്ച വിവരഖേരണം ഒഡെപെക്‌ നടത്തും.
ഉയർന്ന പ്രായപരിധി 35 . പ്രായം കുറഞ്ഞവർ, പെൺകുട്ടികൾ, ഒരു രക്ഷിതാവ്‌ മാത്രമുള്ളവർ, ഭിന്നശേഷിയുള്ളവർ, അക്കാദമിക്‌ തലത്തിൽ ഉന്നതവിജയം നേടിയവർ എന്നിവർക്കാണ്‌ മുൻഗണന. അർഹരെ തെരഞ്ഞെടുക്കാൻ അഡീഷണൽ ചീഫ്‌ സെക്രട്ടറി ചെയർമാനും പട്ടികജാതി വികസന വകുപ്പ്‌ ഡയറക്ടർ കൺവീനറുമായ അഞ്ചംഗ സമിതിക്ക്‌ രൂപം നൽകിയിട്ടുണ്ട്‌.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Career/
'ഉന്നതി' പദ്ധതി; എസ്‌സി, എസ്‌ടി വിഭാഗത്തിലെ 310 കുട്ടികൾ ഉന്നതവിദ്യാഭ്യാസത്തിനായി ഈ വർഷം വിദേശത്തേക്ക്‌
Next Article
advertisement
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
  • നടൻ വിജയ് പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുന്നു

  • 234 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 23-നാണ്, ടി.വി.കെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

  • വിജയ് ലഹരിമുക്ത തമിഴ്‌നാട്, വിദ്യാർത്ഥികൾക്ക് വായ്പ, തൊഴിലില്ലായ്മക്കാർക്ക് സഹായം വാഗ്ദാനം ചെയ്തു

View All
advertisement