നിങ്ങൾ ഡിഗ്രി പാസായവരാണോ? ഡല്‍ഹി കോടതികൾ വിളിക്കുന്നു; 1.51 ലക്ഷം രൂപ വരെ ശമ്പളം
- Published by:Sarika KP
- news18-malayalam
Last Updated:
ഡല്‍ഹി കോടതികളില്‍ 990 ഒഴിവുകള്‍.
നിങ്ങൾ ഡിഗ്രി പാസായവരാണോ? എന്നാൽ ഡല്‍ഹി കോടതികളില്‍ 990 ഒഴിവുകള്‍. ഡൽഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (DSSSB)ആണ് അപേക്ഷ ക്ഷണിച്ചു. പേഴ്‌സണല്‍ അസിസ്റ്റന്‍സ്, സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്‍സ്, ജൂനിയര്‍ ജുഡീഷ്യല്‍ അസിസ്റ്റന്‍സ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
തസ്തികയും ഒഴിവുകളും
സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് - 41
ജൂനിയര്‍ ജുഡീഷ്യല്‍ അസിസ്റ്റന്റ് - 566
പേഴ്‌സണല്‍ അസിസ്റ്റന്റ് - 383
അപേക്ഷ ഫീസ് : 100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വികലാംഗര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല.
പ്രായപരിധി: 18 മുതല്‍ 30 വയസ് വരെയാണ് പ്രായപരിധി. നോട്ടിഫിക്കേഷനില്‍ സൂചിപ്പിച്ച വിഭാഗങ്ങള്‍ക്ക് ഇതില്‍ ഇളവുണ്ട്.
advertisement
വിദ്യാഭ്യാസ യോഗ്യത -ബിരുദം.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി - ഫെബ്രുവരി 8. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: dsssb.delhi.gov.in.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
January 28, 2024 8:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
നിങ്ങൾ ഡിഗ്രി പാസായവരാണോ? ഡല്‍ഹി കോടതികൾ വിളിക്കുന്നു; 1.51 ലക്ഷം രൂപ വരെ ശമ്പളം