ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് കോഴ്‌സ് ഫീസും ഹോസ്റ്റല്‍ ഫീസും; സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പിന് പുതുക്കൽ അപേക്ഷ സമർപ്പിക്കാം

Last Updated:

കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്

സംസ്ഥാനത്തെ സർക്കാർ/ സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക്
സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപ്പൻഡ്‌ (റിന്യൂവൽ) പുതുക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 2022-2023 സാമ്പത്തികവർഷം സ്കോളർഷിപ്പ് ലഭിച്ചവർക്കാണ് ഇപ്പോൾ പുതുക്കുന്നതിന് അവസരം നൽകിയിട്ടുള്ളത്. ജനുവരി 30 വരെയാണ് പുതുക്കൽ അപേക്ഷ നൽകാനവസരം.
കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷകർ, കേരളസർക്കാർ ന്യൂനപക്ഷമായി അംഗീകരിച്ചിട്ടുള്ള ക്രിസ്ത്യൻ/ മുസ്ലിം/ സിഖ് / പാഴ്സി / ജൈന /ബുദ്ധ വിഭാഗങ്ങളിൽപ്പെടുന്നവരും ഏതെങ്കിലും ദേശസാത്കൃത ബാങ്ക്/ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉള്ളവരുമായിരിക്കണം.
advertisement
പ്രതിവർഷം,സ്കോളർഷിപ്പ് /ഹോസ്റ്റൽ സ്റ്റൈപ്പൻഡ്‌ എന്നിവയ്ക്കാണ് അപേക്ഷിക്കാനവസരമുള്ളത്. ഒരു വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപ്പൻഡ്‌ എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും സ്ഥാപനമേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പൻഡിനായി അപേക്ഷിക്കാവുന്നതാണ്.
സ്കോളർഷിപ്പ് ആനുകൂല്യം
ബിരുദം:5000/- രൂപ
ബിരുദാനന്തര ബിരുദം:6000/- രൂപ
പ്രൊഫഷണൽ കോഴ്‌സ് :7000/- രൂപ
ഹോസ്റ്റൽ സ്റ്റൈപ്പൻഡ്‌ : 13,000/- രൂപ
അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
advertisement
തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് കോഴ്‌സ് ഫീസും ഹോസ്റ്റല്‍ ഫീസും; സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പിന് പുതുക്കൽ അപേക്ഷ സമർപ്പിക്കാം
Next Article
advertisement
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍  സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
  • ഡല്‍ഹിയിലെ ആശ്രമത്തില്‍ 17 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാബ ചൈതന്യാനന്ദ അറസ്റ്റില്‍.

  • ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

  • ബിരുദ സര്‍ട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

View All
advertisement