വാർഷിക ശമ്പളം 83 കോടി വരെ; ഗൂഗിളിലെയും മെറ്റയിലെയും ജീവനക്കാരെ മാടിവിളിച്ച് എഐ കമ്പനി
- Published by:Sarika KP
- news18-malayalam
Last Updated:
മുൻപ് ഗൂഗിളിലും മെറ്റയിലും ജോലി ചെയ്തിരുന്ന 93 ഓളം ആളുകളെ ഓപ്പൺ എഐ ഇതിനോടകം തന്നെ തങ്ങളുടെ കമ്പനിയിൽ നിയമിച്ചിട്ടുണ്ട്.
മെറ്റയിലെയും ഗൂഗിളിലെയും വൈദഗ്ദ്യമുള്ള ജോലിക്കാരെ മാടിവിളിച്ച് ഓപ്പൺ എ ഐ. വർഷം 83 കോടി രൂപ വരെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. തങ്ങളുടെ ചാറ്റ് ബോട്ടിന്റെ പ്രവർത്തന മികവിനായി ഗൂഗിളിലെ പ്രഗത്ഭരായ ഗവേഷകരെയും സാങ്കേതിക തൊഴിലാഴികളെയുമാണ് ഓപ്പൺ എഐ ലക്ഷ്യം വയ്ക്കുന്നത്. മുൻപ് ഗൂഗിളിലും മെറ്റയിലും ജോലി ചെയ്തിരുന്ന 93 ഓളം ആളുകളെ ഓപ്പൺ എഐ ഇതിനോടകം തന്നെ
തങ്ങളുടെ കമ്പനിയിൽ നിയമിച്ചിട്ടുണ്ട്.
ഫെബ്രുവരിയിൽ പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം, ഗൂഗിളിലെ 53 ഉം മെറ്റയിലെ 34 ഉം മുൻ ജീവനക്കാരെ ഓപ്പൺ എഐ തങ്ങളുടെ കമ്പനിയിൽ നിയമിച്ചിട്ടുണ്ട്. കമ്പനിയിലെ റിസേർച്ച് എഞ്ചിനീയർമാർക്ക് 2 മുതൽ 3.8 കോടി രൂപ വരെയാണ് ഓപ്പൺ എഐ വാഗ്ദാനം ചെയ്യുന്ന ശമ്പളം. കൂടാതെ 83 കോടിയോളം രൂപ കോമ്പൻസെഷനുകളായും മറ്റ് ആനുകൂല്യങ്ങളായും ഓപ്പൺ എഐ ജീവനക്കാർക്ക് നൽകുന്നു.
advertisement
കമ്പനി കൂടുതൽ റിസേർച്ച് എഞ്ചിനീയർമാരെയും, ശാസ്ത്രജ്ഞരെയും,മാനേജർമാരെയും നിയമിക്കുന്നുണ്ടെന്ന് ഓപ്പൺ എ ഐ യുടെ സൂപ്പർ അലൈന്മെന്റ് ഹെഡ് ആയ ജാൻ ലെയ്ക്ക് ഒരു പോഡ്കാസ്റ്റിൽ പറഞ്ഞിരുന്നു.”സുരക്ഷിതമായ എ ഐ സൃഷ്ടിക്കാൻ കഴിവും താല്പര്യവും പ്രകടിപ്പിക്കുന്ന ജീവനക്കാരെയാണ് കമ്പനിക്ക് ആവശ്യം”, അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഇന്ത്യയിലേക്കുള്ള സന്ദർശന വേളയിൽ ഓപ്പൺ എഐ സി ഇ ഒ ആയിരുന്ന സാം ആൾട്ട്മാൻ ഇന്ത്യയിലെ യുവ ഐടി പ്രൊഫഷണലുകളെ ഓപ്പൺ എഐ യിലേക്ക് ക്ഷണിച്ചിരുന്നു.
advertisement
“ഞങ്ങളുടെ ഏറ്റവും മികച്ച ഗവേഷകർ ബിരുദ ധാരികളോ അല്ലെങ്കിൽ കോളേജ് പഠനം പാതി വഴിയിൽ ഉപേക്ഷിച്ചവരോ ആണ്, ഒരിക്കലും ഒരു വലിയ ജോലിയ്ക്ക് നിങ്ങൾക്കെപ്പോഴും പി എച്ച് ഡി ഉണ്ടായിരിക്കണം എന്ന നിർബന്ധം ഇല്ല. ഓപ്പൺ എ ഐ ക്ക് വേണ്ടത് നിങ്ങളുടെ കഴിവാണ് അതുകൊണ്ട് തന്നെ ബിരുദ ധാരികൾക്കും ഞങ്ങൾ നിരവധി അവസരങ്ങൾ നൽകുന്നുണ്ട്. ” അദ്ദേഹം പറഞ്ഞു.
“API അപ്ലിക്കേഷനിൽ പ്രവർത്തന മികവുള്ളവരാണോ നിങ്ങൾ, പുതിയ ഉൽപ്പന്നങ്ങൾ നിർമിച്ചുകൊണ്ട് ഓപ്പൺ എ ഐ ക്ക് നിങ്ങളുടേതായ സംഭാവന നൽകാൻ നിങ്ങൾ തയ്യാറാണോ എങ്കിൽ sam@openai.com എന്ന മെയിൽ ഐഡിയിലേക്ക് ഒരു ഇ മെയിൽ അയക്കൂ. നിങ്ങൾക്കും ഓപ്പൺ എ ഐ യിൽ ജോലി ലഭിക്കും”, ഓപ്പൺ എഐയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആറ്റി എലിറ്റി പറഞ്ഞു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 19, 2023 1:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
വാർഷിക ശമ്പളം 83 കോടി വരെ; ഗൂഗിളിലെയും മെറ്റയിലെയും ജീവനക്കാരെ മാടിവിളിച്ച് എഐ കമ്പനി