'ഭരണഘടനാ ആമുഖം പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കിയെന്നത് അടിസ്ഥാനമില്ലാത്ത വാദം'; വിശദീകരണവുമായി NCERT
- Published by:Rajesh V
- news18-malayalam
Last Updated:
ആമുഖത്തിൽ മാത്രമാണ് ഭരണഘടന പ്രതിഫലിക്കുന്നുവെന്നത് ഇടുങ്ങിയ വാദമാണെന്നും ആമുഖത്തോടൊപ്പം മൗലികാവകാശങ്ങൾ, മൗലിക കർത്തവ്യങ്ങൾ ദേശീയ ഗാനം തുടങ്ങിയവയ്ക്കും പരിഗണന നൽകുകയാണെന്നും എൻസിഇആർടി ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി: പാഠപുസ്തകത്തിൽ നിന്നും ഭരണഘടനാ ആമുഖം ഒഴിവാക്കിയെന്ന ആരോപണങ്ങളിൽ വിശദീകരണവുമായി എൻസിഇആർടി. ഭരണഘടനാ ആമുഖം ഒഴിവാക്കിയെന്ന വാദം അടിസ്ഥാനമില്ലാത്തതാണെന്ന് എൻസിഇആർടി വ്യക്തമാക്കി. ആദ്യമായി ഭരണഘടനയുടെ വ്യത്യസ്ത ഭാഗങ്ങൾക്ക് എൻസിഇആർടി പ്രാധാന്യം നൽകുകയാണ്. ആമുഖത്തിൽ മാത്രമാണ് ഭരണഘടന പ്രതിഫലിക്കുന്നതെന്നത് ഇടുങ്ങിയ വാദമാണെന്നും എൻസിഇആർടി വിശദീകരിക്കുന്നു.
ആമുഖത്തോടൊപ്പം മൗലികാവകാശങ്ങൾ, മൗലിക കർത്തവ്യങ്ങൾ, ദേശീയ ഗാനം മുതലായവയ്ക്കും പരിഗണന നൽകുകയാണെന്നും എൻസിഇആർടി ചൂണ്ടിക്കാട്ടി. വിവിധ തലങ്ങളിലെ പാഠപുസ്തകങ്ങളിൽ ഇവ ഉൾപ്പെടുത്തും. എന്ത് കൊണ്ട് ഇവയിലൂടെ വിദ്യാർത്ഥികൾക്ക് ഭരണഘടനാമൂല്യങ്ങൾ മനസ്സിലാക്കിക്കൂടായെന്നും എൻസിഇആർടി ചോദിക്കുന്നു. 3,6 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്നാണ് നിലവിൽ ഭരണഘടന ആമുഖം ഒഴിവാക്കിയത്. പകരമായി ഈ പുസ്തകങ്ങളിൽ ദേശീയ ഗാനം, ദേശീയ ഗീതം, മൗലികാവകാശങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തുകയായിരുന്നു.
The allegations regarding the removal of the Preamble from the NCERT textbooks do not have a sound basis.
For the first time NCERT is giving great importance to various facets of the Indian Constitution- Preamble, Fundamental Duties, Fundamental Rights and the National Anthem.…
— NCERT (@ncert) August 5, 2024
advertisement
എൻസിഇആർടി കരിക്കുലം സ്റ്റഡീസ് ആൻഡ് ഡെവലപ്‌മെന്റ് വിഭാഗം മേധാവി പ്രൊഫ. രഞ്ജന അറോറയുടെ എക്സ് കുറിപ്പ്
എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്ന് ഭരണഘടനയുടെ ആമുഖം നീക്കം ചെയ്തതുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല.
എൻസിഇആർടി ആദ്യമായി ഇന്ത്യൻ ഭരണഘടനയുടെ വിവിധ വശങ്ങൾ- ആമുഖം, മൗലിക കടമകൾ, മൗലികാവകാശങ്ങൾ, ദേശീയ ഗാനം എന്നിവയ്ക്ക് വലിയ പ്രാധാന്യം നൽകുന്നു. ഇവയെല്ലാം വിവിധ ഘട്ടങ്ങളിലുള്ള വിവിധ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആമുഖം മാത്രമാണ് ഭരണഘടനയെയും ഭരണഘടനാ മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നതെന്ന ധാരണ വികലവും സങ്കുചിതവുമാണ്. എന്തുകൊണ്ടാണ് കുട്ടികൾ മൗലിക കടമകൾ, മൗലികാവകാശങ്ങൾ, ദേശീയഗാനം എന്നിവയിൽ നിന്ന് ആമുഖത്തോടൊപ്പം ഭരണഘടനാ മൂല്യങ്ങൾ നേടിയെടുക്കരുത്? NEP - 2020 ന്റെ ദർശനം പിന്തുടരുന്ന കുട്ടികളുടെ സമഗ്രമായ വികസനത്തിന് ഞങ്ങൾ ഇവയ്‌ക്കെല്ലാം തുല്യ പ്രാധാന്യം നൽകുന്നു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 06, 2024 5:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
'ഭരണഘടനാ ആമുഖം പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കിയെന്നത് അടിസ്ഥാനമില്ലാത്ത വാദം'; വിശദീകരണവുമായി NCERT