208 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കോട്ടയം സിഎംഎസ് കോളേജിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ പ്രിൻസിപ്പാൾ. ഡോക്ടർ അഞ്ജു ശോശൻ ജോർജ്

Last Updated:

2007-ൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിട്ടാണ് അഞ്ജു ശോശൻ ജോർജ് സിഎംഎസ് കോളേജിൽ ചേർന്നത്. ചെന്നൈ ക്രിസ്ത്യൻ കോളേജിൽനിന്ന് ബിരുദപഠനവും സ്റ്റെല്ല മേരീസ് കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ ഡോ. അഞ്ജു, മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽനിന്ന് എംഫിൽ നേടിയിട്ടുണ്ട്

ഡോ. അഞ്ജു ശോശൻ ജോർജ് (ഫോട്ടോ- സിഎസ്ഐ മധ്യകേരള രൂപത)
ഡോ. അഞ്ജു ശോശൻ ജോർജ് (ഫോട്ടോ- സിഎസ്ഐ മധ്യകേരള രൂപത)
കോട്ടയം: 208 വർഷം പിന്നിട്ട കോട്ടയം സിഎംഎസ് കോളേജിന്റെ ചരിത്രത്തിൽ ആദ്യ വനിതാ പ്രിൻസിപ്പലായി ഡോ. അഞ്ജു ശോശൻ ജോർജ് ചുമതലയേറ്റു. ഒരു വർഷം മുൻപ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജായി അവർ ചുമതല ഏറ്റെടുത്തിരുന്നു. കേരളത്തിലെ ആദ്യ കോളേജാണ് കോട്ടയം സിഎംഎസ് കോളേജ്.
2007-ൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിട്ടാണ് അഞ്ജു ശോശൻ ജോർജ് സിഎംഎസ് കോളേജിൽ ചേർന്നത്. ചെന്നൈ ക്രിസ്ത്യൻ കോളേജിൽനിന്ന് ബിരുദപഠനവും സ്റ്റെല്ല മേരീസ് കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ ഡോ. അഞ്ജു, മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽനിന്ന് എംഫിൽ നേടിയിട്ടുണ്ട്.
കേരള സർവകലാശാലയിൽനിന്ന് ഓട്ടിസം സ്റ്റഡീസിൽ പിഎച്ച്ഡി നേടി. വൈകല്യ പഠനങ്ങളെക്കുറിച്ചുള്ള അവരുടെ കൃതികൾ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസോസിയേറ്റും സിഎംഎസ് കോളേജിലെ സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ സ്ഥാപക ഡയറക്ടറുമാണ്.
advertisement
അഞ്ജുവിെന്റ അച്ഛൻ പ്രൊഫ. ജോർജ് കുര്യൻ സിഎംഎസ് കോളേജിന്റെ ചരിത്രവകുപ്പ് തലവനും വൈസ് പ്രിൻസിപ്പലുമായിരുന്നു. അമ്മ പ്രൊഫ. ലൈസ വർക്കി മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ ഫിസിക്സ് വകുപ്പ് മേധാവിയായിരുന്നു. ഭർത്താവ്: ബിനു ജേക്കബ് കൊച്ചി ടാറ്റ കൺസൾട്ടൻസി സർവീസസിൽ സീനിയർ കൺസൾട്ടന്റാണ്. മക്കൾ: ജോഹാൻ ജേക്കബ് ബിനു, നേഹ മറിയം ബിനു.
മലയാളം വാർത്തകൾ/ വാർത്ത/Career/
208 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കോട്ടയം സിഎംഎസ് കോളേജിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ പ്രിൻസിപ്പാൾ. ഡോക്ടർ അഞ്ജു ശോശൻ ജോർജ്
Next Article
advertisement
Daily Horoscope September 30 | ജോലിയില്‍ സ്ഥിരതയും അംഗീകാരവും ആസ്വദിക്കാനാകും; പോസിറ്റിവിറ്റി അനുഭവപ്പെടും: ഇന്നത്തെ രാശിഫലം
ജോലിയില്‍ സ്ഥിരതയും അംഗീകാരവും ആസ്വദിക്കാനാകും; പോസിറ്റിവിറ്റി അനുഭവപ്പെടും: ഇന്നത്തെ രാശിഫലം
  • ഇന്ന് എല്ലാ രാശിക്കാര്‍ക്കും പുതിയ അവസരങ്ങളും പോസിറ്റീവ് ഊര്‍ജ്ജവും അനുഭവപ്പെടും.

  • മേടം, ഇടവം രാശിക്കാര്‍ക്ക് ജോലിയിലും ബന്ധങ്ങളിലും പുരോഗതിയുണ്ടാക്കാന്‍ കഴിയും.

  • കന്നി, മകരം രാശിക്കാര്‍ക്ക് പ്രായോഗിക സമീപനം, സമര്‍പ്പണം എന്നിവയില്‍ പ്രയോജനം ലഭിക്കും.

View All
advertisement