CIALന്റെ കീഴിലുള്ള CIASL അക്കാദമിയിൽ ഏവിയേഷൻ കോഴ്സുകൾക്ക് അപേക്ഷിക്കാം

Last Updated:

കൊച്ചിൻ സർവ്വകലാശാലയുടെ അംഗീകാരത്തോടെയാണ് കോഴ്സുകൾ സംഘടിപ്പിക്കുന്നത്

News18
News18
കൊച്ചി ഇൻ്റർ നാഷണൽ എയർപോർട്ടിന്റെ (CIAL) കീഴിൽ പ്രവർത്തിക്കുന്ന സി.ഐ.എ.എസ്.എൽ അക്കാദമിയിൽ, ഏവിയേഷൻ മേഖലയിലെ വിവിധ തൊഴിൽ അധിഷ്ഠിത കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയതി,ഏപ്രിൽ 10 ആണ്. കൊച്ചിൻ സർവ്വകലാശാലയുടെ അംഗീകാരത്തോടെയാണ്,കോഴ്സുകൾ സംഘടിപ്പിക്കുന്നത്.ഏപ്രിൽ 25 ന് പ്രവേശന പരീക്ഷ നടക്കും.
പ്രായോഗിക പരിശീലനത്തിന് മുൻതൂക്കം നൽകുന്ന
പ്രോഗ്രാമിൽ, വ്യക്തിത്വ വികസനം, സോഫ്റ്റ് സ്കിൽസ്, ആശയവിനിമയം എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്നുണ്ട്.കുസാറ്റ് അംഗീകൃത സർട്ടിഫിക്കറ്റോടെ പഠിക്കാനുതകുന്ന കേരളത്തിലെ സർവകലാശാല അംഗീകൃത ഏക ഏവിയേഷൻ കോഴ്സ് കൂടിയാണിത്. കൂടാതെ കാനഡയിലെ ഇന്റർനാഷണൽ എയർപോർട്ട് കൗൺസിലിൻ്റെ അംഗീകാരം കൂടി ഈ പ്രോഗ്രാമുകൾക്കുണ്ട്.ഓരോ കോഴ്സിനും 50 സീറ്റുകൾ വീതമുണ്ട്.
വിവിധ കോഴ്സുകൾ
1.പി.ജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്മെന്റ്
2.എയർക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗിൽ അഡ്വാൻസ് ഡിപ്ലോമ
advertisement
3.എയർപോർട്ട് പാസഞ്ചർ സർവീസ് മാനേജ്മെന്റ് (സർട്ടിഫിക്കറ്റ്)
4.എയർപോർട്ട് റാംപ് സർവീസ് മാനേജ്മെന്റ് (സർട്ടിഫിക്കറ്റ്)
അടിസ്ഥാന യോഗ്യത
ഏവിയേഷൻ മാനേജ്മെന്റ്, എയർപോർട്ട് റാംപ് സർവീസ്, പാസഞ്ചർ സർവീസ് കോഴ്സുകൾക്ക് ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാനയോഗ്യത. എന്നാൽ എയർക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ് കോഴ്സിന് സയൻസ് ഐച്ഛിക വിഷയമായി
പ്ലസ്ടു പാസായവർക്കും അപേക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
http://www.ciasl.aero/academy
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com).
മലയാളം വാർത്തകൾ/ വാർത്ത/Career/
CIALന്റെ കീഴിലുള്ള CIASL അക്കാദമിയിൽ ഏവിയേഷൻ കോഴ്സുകൾക്ക് അപേക്ഷിക്കാം
Next Article
advertisement
ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
  • സുപ്രീം കോടതി ക്നാനായ സമുദായ തർക്കത്തിൽ ഹൈക്കോടതി വിധി റദ്ദാക്കി.

  • കേസിൽ ഹൈക്കോടതി വിധി റദ്ദാക്കി വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

  • പാത്രിയർക്കിസ് ബാവ നൽകിയ ഹർജി അംഗീകരിച്ച് സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കി.

View All
advertisement