കരകൗശല മേഖലയിൽ തല്പരരാണോ? ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്‌സ് ആൻഡ് ഡിസൈൻ വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം

Last Updated:

ബിരുദ-ബിരുദാനന്തര ബിരുദ- ഡിപ്ലോമ മേഖലകളിലായി, വൈവിധ്യമാർന്ന നിരവധി സ്പെഷലൈസേഷനുകൾ ഇവിടെയുണ്ട്

IICD
IICD
കരകൗശല മേഖലയിലെ വിദഗ്ദ്ധരെ വാർത്തെടുക്കുന്നതിന് രാജസ്ഥാൻ സർക്കാർ ജയ്പൂരിൽ സ്ഥാപിച്ച സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്‌സ് ആൻഡ് ഡിസൈൻ (ഐ.ഐ.സി.ഡി). വലിയ
പ്ലേസ്മെന്റ് സാധ്യതയുള്ള ഐ.ഐ.സി.ഡി., പൊതു-സ്വകാര്യ മേഖലാ സംയുക്ത സംരംഭമായാണ്, പ്രവർത്തിച്ചു വരുന്നത്. കരകൗശല പഠനരംഗത്ത് രാജ്യത്ത് ലഭിക്കാവുന്ന മികച്ച സൗകര്യങ്ങൾ ഇവിടെയുണ്ട്.
കരകൗശല -രൂപകൽപന പഠനങ്ങളിൽ കഴിവും താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്‌സ് ആൻഡ് ഡിസൈനിലെ (IICD) വിവിധ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി, ജനുവരി 7 വരെയാണ് അപേക്ഷിക്കാനവസരം. ബിരുദ-ബിരുദാനന്തര ബിരുദ- ഡിപ്ലോമ മേഖലകളിലായി, വൈവിധ്യമാർന്ന നിരവധി സ്പെഷ്യലൈസേഷനുകൾ ഇവിടെയുണ്ട്.
ബിരുദ തലത്തിലെ സ്പെഷലൈസേഷനുകൾ
advertisement
1.സോഫ്റ്റ് മെറ്റീരിയൽ ഡിസൈൻ
2.ഹാർഡ് മെറ്റീരിയൽ ഡിസൈൻ
3.ഫയേർഡ് മെറ്റീരിയൽ ഡിസൈൻ
4.ഫാഷൻ ക്ലോത്തിങ് ഡിസൈൻ
5.ക്രാഫ്റ്റ്സ് കമ്മ്യൂണിക്കേഷൻ
6.ജുവല്ലറി ഡിസൈൻ
7.ഇന്റീരിയർ ഡിസൈൻ
ഏതെങ്കിലും സ്ട്രീമിലുള്ള പ്ലസ്ടു ആണ് ബിരുദപ്രോഗ്രാമിലേയ്ക്കുള്ള അടിസ്ഥാന യോഗ്യത. ഓൺലൈൻ പരീക്ഷ/വ്യക്തിഗത അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം. ഇതു കൂടാതെ, ബിരുദാനന്തര ബിരുദ- ഡിപ്ലോമ മേഖലകളിലായി, വൈവിധ്യമാർന്ന നിരവധി സ്പെഷലൈസേഷനുകളും ഇവിടെയുണ്ട്.
പി.ജി. പ്രഫഷണൽ ഡിപ്ളോമ ഇൻ ക്രാഫ്റ്റ് ഡിസൈൻ നാലു സെമസ്റ്ററുകളുള്ള ഈ ബിരുദാനന്തര ബിരുദ പ്രോഗ്രാമിൻ്റെ കാലാവധി രണ്ടുവർഷമാണ്. ആർകിടെക്ചർ, ഡിസൈൻ, ഫാഷൻ, ഫൈൻ ആർട്സ്, ഹോം സയൻസ് ഇൻ ടെക്സ്റ്റൈൽസ് ആൻഡ് ക്ളോത്തിങ് എന്നിവയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബിരുദമോ അല്ലെങ്കിൽ പ്ലസ് ടു പാസായ ശേഷം അഞ്ചു വർഷം പരമ്പരാഗത കരകൗശല ശാലയിൽ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
advertisement
വിവിധ സ്പെഷലൈസേഷനുകൾ
1.സോഫ്റ്റ് മെറ്റീരിയൽ ആപ്ളിക്കേഷൻ (20 സീറ്റ്)
2.ഹാർഡ് മെറ്റീരിയൽ ആപ്ളിക്കേഷൻ (20 സീറ്റ്)
3.ഫയേർഡ് മെറ്റീരിയൽ ആപ്ളിക്കേഷൻ (20 സീറ്റ്)
സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ
1.ഫൗണ്ടേഷൻ കോഴ്സ് ഇൻ ഫാഷൻ ആൻഡ് ഡിസൈൻ.
2.ക്രാഫ്റ്റ് ആൻഡ് ഡിസൈൻ ടെക്നിക്
3.ക്രാഫ്റ്റ് മാനേജ്മെൻറ് ആൻഡ് എൻ്റർപ്രണർഷിപ്.
ഓൺലൈൻ അപേക്ഷ സമർപ്പണത്തിന്
https://www.iicd.ac.in/
ഡോ. ഡെയ്സൻ പാണേങ്ങാടൻ
daisonpanengadan@gmail.com
Summary: Applications invited for various courses under Indian Institute of Crafts and Design (IICD)
മലയാളം വാർത്തകൾ/ വാർത്ത/Career/
കരകൗശല മേഖലയിൽ തല്പരരാണോ? ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്‌സ് ആൻഡ് ഡിസൈൻ വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം
Next Article
advertisement
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
  • സൂര്യകുമാർ യാദവിന് ഐസിസി മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി, ബിസിസിഐ അപ്പീൽ നൽകിയിട്ടുണ്ട്.

  • പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സൂര്യകുമാർ യാദവിനെതിരെ ഐസിസിയിൽ ഔദ്യോഗികമായി പരാതി നൽകി.

  • പാകിസ്ഥാൻ ബൗളർ ഹാരിസ് റൗഫിന് മോശം പെരുമാറ്റത്തിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി.

View All
advertisement