• HOME
  • »
  • NEWS
  • »
  • career
  • »
  • കോഴിക്കോട് പൊലീസുകാരന്റെ പിടിവാശിയില്‍‌ PSC പരീക്ഷ മുടങ്ങിയ ഉദ്യോഗാർഥിക്ക് പരീക്ഷ എഴുതാൻ അവസരം

കോഴിക്കോട് പൊലീസുകാരന്റെ പിടിവാശിയില്‍‌ PSC പരീക്ഷ മുടങ്ങിയ ഉദ്യോഗാർഥിക്ക് പരീക്ഷ എഴുതാൻ അവസരം

വഴി മുടക്കിയ പൊലീസ് ഉദ്യോഗസ്ഥന്‌റെ ജോലി നഷ്ടമാകാതിരിക്കാൻ അരുൺ‌ പരാതി പിൻവലിക്കുകയും മാപ്പ് നൽകുകയും ചെയ്തു.

  • Share this:

    കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥന്റെ വാശിയിൽ പി.എസ്.സ് പരീക്ഷ മുടങ്ങിയ ഉദ്യോഗാർഥി ആറു മാസത്തിന് ശേഷം പരീക്ഷ എഴുതി. പി.എസ്.സിയുടെ പ്രത്യേക അനുമതിയോടെയാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞവർഷം ഒക്ടോബറിലാണ് ഉദ്യോഗാർഥിയെ ബൈക്കിന്റെ താക്കോലൂരിയെടുത്ത് പൊലീസ് ഉദ്യോഗസ്ഥൻ തടഞ്ഞത്. സംഭവത്തിൽ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.

    രാമനാട്ടുകര മുട്ടുംകുന്ന്താഴെ പാണഴിമേത്തൽ അരുൺ നിവാസിൽ ടി.കെ.അരുണിനായിരുന്നു ദുരനുഭവം ഉണ്ടായത്. ഇപ്പോൾ അരുൺ നഷ്ടമായ പരീക്ഷ എഴുതിയിരിക്കുകയാണ്. വഴി മുടക്കിയ പൊലീസ് ഉദ്യോഗസ്ഥന്‌റെ ജോലി നഷ്ടമാകാതിരിക്കാൻ അരുൺ‌ പരാതി പിൻവലിക്കുകയും മാപ്പ് നൽകുകയും ചെയ്തു.

    Also Read-ബൈക്ക് തടഞ്ഞുനിർത്തി താക്കോലൂരി യുവാവിന്‍റെ PSC പരീക്ഷ മുടക്കിയ പൊലീസുകാരന് സസ്പെൻഷൻ

    ബിരുദം അടിസ്ഥാനയോഗ്യതയായ തസ്തികകളിലേക്കു നിയമനത്തിനു പിഎസ്‌സി നടത്തിയ പ്രിലിമിനറി പരീക്ഷ എഴുതാൻ മീഞ്ചന്ത ജിഎച്ച്എസ്എസിലേക്ക് ബൈക്കിൽ പോവുകയായിരുന്നു അരുൺ. ഫറോക്ക് സ്റ്റേഷൻ പരിസരത്ത് ഗതാഗത തടസ്സമുണ്ടായപ്പോൾ അരുൺ യു ടേൺ എടുത്ത് മറ്റൊരു വഴിക്കു പോകാൻ ശ്രമിക്കുന്നതിനിടെ ഗതാഗതം നിയന്ത്രിച്ചിരുന്ന പൊലീസുകാരൻ അരുണിനെ തടയുകയായിരുന്നു.

    ബൈക്ക് റോഡരികിലേക്ക് മാറ്റിയപ്പോൾ പൊലീസുകാരൻ വന്ന് താക്കോൽ ഊരിമാറ്റി തിരികെ ഗതാഗതം നിയന്ത്രിക്കുന്നതിനായി പോയി.പിഎസ്‍സി പരീക്ഷയ്ക്കു പോവുകയാണെന്നു പറഞ്ഞിട്ടും വിട്ടില്ല. 1.20നു ബൈക്ക് തൊട്ടടുത്തുള്ള സ്റ്റേഷനിലേക്ക് മാറ്റി.

    Also Read-സംസ്ഥാനത്ത് ഇന്ന് മെഡിക്കല്‍ സമരം; ആശുപത്രികള്‍ സ്തംഭിക്കും

    എസ്.ഐ ഇടപെട്ടതോടെ അരുണിനെ പൊലീസ് ജീപ്പിൽ കയറ്റി പരീക്ഷാ കേന്ദത്തിലെത്തിക്കാൻ ശ്രമിച്ചു. എന്നാൽ പരീക്ഷ കേന്ദ്രത്തിലെത്തിയപ്പോഴേക്കും പരീക്ഷ കേന്ദ്രത്തിലെ റിപ്പോർട്ടിങ് സമയം അവസാനിച്ചിരുന്നു.

    Published by:Jayesh Krishnan
    First published: