CBSE 10,12 വാർഷിക പരീക്ഷ ഇനി രണ്ടു തവണയായി എഴുതാം: 2025-26 അധ്യയന വർഷം മുതലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
- Published by:Arun krishna
- news18-malayalam
Last Updated:
വിദ്യാർഥികളുടെ സമ്മർദ്ദം കുറയ്ക്കാനും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ മതിയായ സമയവും അവസരവും ഒരുക്കുകയും ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
ന്യൂഡല്‍ഹി: 2025-26 അധ്യയന വർഷം മുതൽ വിദ്യാർത്ഥികൾക്ക് 10,12 ക്ലാസ്സ് ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ എഴുതാനുള്ള അവസരം ലഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. തിങ്കളാഴ്ച ഛത്തീസ്ഗഡില്‍ 'PM SHRI' (പ്രൈം മിനിസ്റ്റർ സ്‌കൂള്‍സ് ഫോർ റൈസിംഗ് ഇന്ത്യ) പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റായ്പൂരിലെ പണ്ഡിറ്റ് ദീൻദയാല്‍ ഉപാധ്യായ ഓഡിറ്റോറിയത്തിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് നടന്നത്. ഈ പദ്ധതിയുടെ ഭാഗമായി ഛത്തീസ്ഗഡിലെ 211 സ്‌കൂളുകള്‍ നവീകരിക്കാനാണ് ലക്ഷ്യമിടുന്നത് . 2020-ല്‍ പുറത്തിറക്കിയ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ (NEP) ലക്ഷ്യങ്ങളിലൊന്ന് വിദ്യാർത്ഥികളിലെ അക്കാദമിക് സമ്മർദ്ദം കുറയ്ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവർഷവും സ്കൂളിൽ 10 ദിവസമെങ്കിലും 'ബാഗ് ലെസ്സ് ഡേ ' എന്ന ആശയം കൊണ്ടുവരണമെന്നും കല, കായികം, സംസ്കാരം എന്നിവയിൽ കുട്ടികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കണമെന്നും ധർമേന്ദ്ര പ്രധാൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ വിദ്യാഭ്യാസനയം പ്രകാരം, വർഷത്തില്‍ രണ്ട് തവണയെങ്കിലും ബോർഡ് പരീക്ഷകള്‍ നടത്തും. വിദ്യാർഥികളുടെ സമ്മർദ്ദം കുറയ്ക്കാനും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ മതിയായ സമയവും അവസരവും ഒരുക്കുകയും ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ, ബോർഡ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച സ്കോർ നേടാനുള്ള അവസരവും ലഭിക്കും.
advertisement
ഈ തീരുമാനത്തിൽ വിദ്യാർത്ഥികൾക്ക് സന്തോഷം ഉണ്ടോ എന്നും കേന്ദ്രമന്ത്രി ചോദിച്ചു. വിദ്യാർഥികളിലെ സമ്മർദ്ദം കുറയ്ക്കുക, മികച്ച വിദ്യാഭ്യാസം നൽകി അവരെ സമ്പന്നരാക്കുക, വിദ്യാർത്ഥികളെ സംസ്കാരവുമായി ബന്ധിപ്പിക്കുക, ഭാവിയിലേക്ക് അവരെ സജ്ജരാക്കുക എന്നിവയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്. 2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുന്നതിനുള്ള സൂത്രവാക്യമാണിതെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 20, 2024 6:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
CBSE 10,12 വാർഷിക പരീക്ഷ ഇനി രണ്ടു തവണയായി എഴുതാം: 2025-26 അധ്യയന വർഷം മുതലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി