വിദ്യാർത്ഥികൾക്കായുള്ള 'ഒരു രാജ്യം ഒറ്റ ഐഡി കാർഡ്' പദ്ധതി: 25 കോടി അപാർ കാർഡുകൾ തയ്യാറാക്കിയെന്ന് കേന്ദ്രം

Last Updated:

ഇത് വഴി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ കാലഘട്ടത്തിലെ മുഴുവൻ നേട്ടങ്ങളെയും ഒരു രേഖയാക്കി സൂക്ഷിക്കാനും സാധിക്കും

വിദ്യാർത്ഥികൾക്കായുള്ള 'ഒരു രാജ്യം ഒറ്റ ഐഡി കാർഡ്' പദ്ധതി പ്രകാരം 25 കോടി അപാർ ഐഡി (Automated Permanent Academic Account Registry) കാർഡുകൾ തയ്യാറാക്കിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഫെബ്രുവരി 13 ന് ന്യൂ ഡൽഹിയിൽ നടന്ന ദേശീയ അപാർ കോൺഫറൻസിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2020 ലെ കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെയും (NEP), നാഷണൽ ക്രെഡിറ്റ് ആൻഡ് ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കിന്റെയും (NCrF) അടിസ്ഥാനത്തിലാണ് രാജ്യത്ത് ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്ഥിരമായ 12 അക്കങ്ങളുള്ള ഒരു ഐഡി കാർഡ് ആയിരിക്കും വിദ്യാർത്ഥികൾക്ക് നൽകുന്നത്.
ഇത് വഴി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ കാലഘട്ടത്തിലെ മുഴുവൻ നേട്ടങ്ങളെയും ഒരു രേഖയാക്കി സൂക്ഷിക്കാനും സാധിക്കും. അപാർ ഐഡി കാർഡുകളും, അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റും (Academic Bank Of Credit), ഡിജി ലോക്കറും (Digilocker) തമ്മിൽ പരസ്പരം ബന്ധിപ്പിക്കുക വഴി വിവരങ്ങൾ പരസ്പരം കൈമാറുക എളുപ്പമാകും എന്നും അത് വിദ്യാർത്ഥികൾക്ക് ഏറെ ഗുണം ചെയ്യുമെന്നും ധർമേന്ദ്ര പ്രധാൻ ചൂണ്ടിക്കാണിച്ചു. 'സ്വയം' (Swayam) 'ദീക്ഷ' (DIKSHA) എന്നീ പ്ലാറ്റ്ഫോമുകളുടെ സാധ്യതകളും മന്ത്രി ഉയർത്തിക്കാട്ടി. അപാർ ഐഡി കാർഡ് ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിദ്യാർത്ഥി പോർട്ടലായ സമർഥ് (Samarth) പ്ലാറ്റ്ഫോമിന്റെ ഉപയോഗങ്ങളെക്കുറിച്ചും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായ കെ സഞ്ജയ്‌ മൂർത്തിയും ചടങ്ങിൽ വിശദീകരിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
വിദ്യാർത്ഥികൾക്കായുള്ള 'ഒരു രാജ്യം ഒറ്റ ഐഡി കാർഡ്' പദ്ധതി: 25 കോടി അപാർ കാർഡുകൾ തയ്യാറാക്കിയെന്ന് കേന്ദ്രം
Next Article
advertisement
ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 സൈനികർക്ക് വീരമൃത്യു; 7 പേർക്ക് പരിക്ക്
ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 സൈനികർക്ക് വീരമൃത്യു; 7 പേർക്ക് പരിക്ക്
  • ജമ്മു കശ്മീരിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 സൈനികർ വീരമൃത്യു വരിച്ചു

  • അപകടത്തിൽ ഏഴ് സൈനികർക്ക് പരിക്കേറ്റു; ഹെലികോപ്റ്റർ വഴി ആശുപത്രിയിലേക്ക് മാറ്റി

  • വാഹനം 200 അടി താഴ്ചയിലേക്ക് മറിഞ്ഞതോടെ പൂർണമായും തകർന്നു; സൈന്യം അന്വേഷണം ആരംഭിച്ചു

View All
advertisement