എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണോ? 12000 രൂപ വീതം നാലുവർഷത്തേക്ക് കിട്ടുന്ന സ്കോളർഷിപ്പിന് ഉടൻ അപേക്ഷിക്കാം

Last Updated:

സർക്കാർ അല്ലെങ്കിൽ എയിഡഡ് സ്കൂളിൽ പഠിക്കുന്ന എട്ടാം ക്ലാസ് വിദ്യാർഥികൾക്കാണ് സംസ്ഥാനതലത്തിൽ നടക്കുന്ന സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ സാധിക്കുക

തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കായുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അപേക്ഷിക്കാം.സർക്കാർ അല്ലെങ്കിൽ എയിഡഡ് സ്കൂളിൽ പഠിക്കുന്ന എട്ടാം ക്ലാസ് വിദ്യാർഥികൾക്കാണ് സംസ്ഥാനതലത്തിൽ നടക്കുന്ന സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ സാധിക്കുക. അപേക്ഷകൾ ഒക്ടോബർ 15 വരെ ഓൺലൈൻ ആയി സമർപ്പിക്കാം.ദേശീയ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത് .
വിദ്യാർഥികൾക്ക് സ്വന്തമായോ പ്രിൻസിപ്പൽ വഴിയോ ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കാൻ ഫീസ് നൽകേണ്ടതില്ല. ഓൺലൈൻ അപേക്ഷ പൂർത്തിയാക്കിയശേഷം പ്രിന്റും മറ്റ് അനുബന്ധരേഖകളും വെരിഫിക്കേഷനായി സ്കൂൾ പ്രിൻസിപ്പലിന് നൽകേണ്ടതാണ്.അപേക്ഷിക്കുന്ന വിദ്യാർഥിയുടെ രക്ഷിതാവിന്റെ വാർഷിക വരുമാനം മൂന്നര ലക്ഷം രൂപയിൽ കവിയാൻ പാടില്ലെന്ന നിർദേശമുണ്ട്.
അപേക്ഷ സമർപ്പിക്കുന്ന വിദ്യാർഥികൾ ഏഴാം ക്ലാസിലെ മാർക്ക് ലിസ്റ്റ് (55 ശതമാനം മാർക്ക് ഏഴാം ക്ലാസിൽ ലഭിച്ചിരിക്കണം), പാസ്പോർട്ട് സൈസ് ഫോട്ടോ, എസ്സി / എസ്ടി വിദ്യാർഥികൾ ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ഭിന്നശേഷി വിദ്യാർഥികൾ 40 ശതമാനം ശാരീരിക പ്രയാസമുണ്ടെന്നുള്ള മെഡിക്കൽ ബോർഡിൻ്റെ അംഗീകൃത സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം നൽകണം.കേന്ദ്രീയ /ജവാഹർ നവോദയ /സിബിഎസ്ഇ /റെസിഡൻഷ്യൽ / തുടങ്ങി മറ്റ് അംഗീകൃത വിദ്യാലയങ്ങളിലെ കുട്ടികളെ സ്കോളർഷിപ്പിനായി പരിഗണിക്കുന്നതല്ല.
advertisement
കേന്ദ്ര പദ്ധതിപ്രകരം കേരളത്തിലെ 3473 കുട്ടികൾക്ക് പ്രതിവർഷം 12000 രൂപ വിധം സ്കോളർഷിപ് ലഭിക്കും.പരീക്ഷയിൽ അർഹത നേടുന്ന വിദ്യാർഥികൾക്ക് തുടർന്നുള്ള 4 വർഷവും സ്കോളർഷിപ് ലഭിക്കുന്നതാണ്.ഇതിനായി തുടർന്നും സർക്കാർ അല്ലെങ്കിൽ എയിഡഡ് സ്കൂളുകളിൽ പഠിക്കേണ്ടതാണ്. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് പത്ത് മുതല്‍ പ്ലസ് ടു വരെ സ്‌കോളര്‍ഷിപ്പ് പുതുക്കി നല്‍കാനും അവസരമുണ്ട്.ഒന്‍പതാം ക്ലാസില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ഥികള്‍ 55 %മാര്‍ക്കോടെ പത്താം ക്ലാസിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ടെങ്കില്‍ സ്‌കോളര്‍ഷിപ്പ് തുടരും. പത്താം ക്ലാസില്‍ 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വാങ്ങിയാല്‍ പ്ലസ്ടു വരെ സ്‌കോളര്‍ഷിപ്പ് തുടരാം. പതിനൊന്നാം ക്ലാസ്സിൽ 55 % എന്നീ നിരക്കിൽ വാർഷികപരീക്ഷകൾക്ക് സ്കോർ നേടണം.
advertisement
നവംബർ 16 ന് ഒഎംആർ ശൈലിയിൽ നടത്തുന്ന എൻഎംഎംഎസ് പരീക്ഷയ്ക്ക് 40 % മാർക്ക് ലഭിക്കുന്ന വിദ്യാർഥികൾ സ്കോളർഷിപ്പിന് അർഹത നേടുന്നതാണ് .പട്ടിക വിഭാഗക്കാർക്ക് 35 % മാർക്കും യഥാക്രമം നേടേണ്ടതാണ് . അർഹരായ വിദ്യാർഥികൾ നാഷണൽ സ്കോളർഷിപ് പോർട്ടൽ വഴി അപേക്ഷയും പുതുക്കൽ അപേക്ഷയും സമർപ്പിക്കേണ്ടതാണ് . വിശദവിവരങ്ങൾക്ക് https://nmmse.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
മലയാളം വാർത്തകൾ/ വാർത്ത/Career/
എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണോ? 12000 രൂപ വീതം നാലുവർഷത്തേക്ക് കിട്ടുന്ന സ്കോളർഷിപ്പിന് ഉടൻ അപേക്ഷിക്കാം
Next Article
advertisement
മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായ  കൗൺസിലറിന് വിനയായത് നീല സ്കൂട്ടർ
മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായ കൗൺസിലറിന് വിനയായത് നീല സ്കൂട്ടർ
  • സി.പി.എം. കൗൺസിലർ പി.പി. രാജേഷ് മോഷണക്കേസിൽ അറസ്റ്റിലായി, നീല സ്കൂട്ടർ അന്വേഷണത്തിന് സഹായകമായി.

  • മോഷണത്തിന് ശേഷം രാജേഷ് പൊതുപ്രവർത്തനങ്ങളിലും മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായിരുന്നു.

  • അറസ്റ്റിന് പിന്നാലെ രാജേഷിനെ സി.പി.എം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി.

View All
advertisement