CUET Exam 2023 | വിഷയങ്ങളും അഡ്മിഷൻ നടപടിക്രമങ്ങളും

Last Updated:

ജൂൺ 8 വരെയാണ് പരീക്ഷ. പരീക്ഷയുടെ മൂന്ന് ഘട്ടങ്ങളാണ് ഇതിനകം പൂർത്തിയായിരിക്കുന്നത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
2023 ലെ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET 2023) മെയ് 21-ന് ആരംഭിച്ചിരിക്കുകയാണ്. ജൂൺ 8 വരെയാണ് പരീക്ഷ. പരീക്ഷയുടെ മൂന്ന് ഘട്ടങ്ങളാണ് ഇതിനകം പൂർത്തിയായിരിക്കുന്നത്. അവസാന ഘട്ടം ജൂൺ അഞ്ചിന് ആരംഭിച്ചു. വിദ്യാർത്ഥികളിൽ നിന്നുള്ള ഫീഡ്ബാക്ക് അടിസ്ഥാനമാക്കിയുള്ള പേപ്പർ അനാലിസിസ് ആണ് ചുവടെ.
ഫിസിക്സ്
മെയ് 21 ന് ആരംഭിച്ച ഫിസിക്സ് പരീക്ഷ ജൂൺ 2 നാണ് സമാപിച്ചത്. ചില വിദ്യാർത്ഥികൾ പരീക്ഷ എളുപ്പമാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ ചിലർ വലിയ കുഴപ്പം ഇല്ലായിരുന്നു എന്ന പ്രതികരണമാണ് നൽകിയത്. സിയുഇടി പരീക്ഷക്കുള്ള വിഷയങ്ങളിൽ നിന്നും എൻസിഇആർടി സിലബസിൽ നിന്നും ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു. മെക്കാനിക്സ്, ഇഎം തരംഗങ്ങൾ, ഇലക്ട്രോസ്റ്റാറ്റിക്സ്, ഒപ്റ്റിക്സ്, മോഡേൺ ഫിസിക്സ്, എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളാണ് പ്രധാനമായും ഉൾപ്പെടുത്തിയിരുന്നത്.
കെമിസ്ട്രി
മെയ് 21 ന് ആരംഭിച്ച കെമിസ്ട്രി പരീക്ഷ ജൂൺ 2 നാണ് സമാപിച്ചത്. ഓർഗാനിക് കെമിസ്ട്രി, ഇൻഓർ​ഗാനിക് കെമിസ്ട്രി, ഫിസിക്കൽ കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളാണ് പ്രധാനമായും ഉൾപ്പെടുത്തിയിരുന്നത്. ചില വിദ്യാർത്ഥികൾ പരീക്ഷ വലിയ കുഴപ്പം ഇല്ലായിരുന്നു എന്ന് പ്രതികരിച്ചപ്പോൾ ചിലർ പരീക്ഷ ബുദ്ധിമുട്ടായിരുന്നു എന്നാണ് പറഞ്ഞത്.
advertisement
ഗണിതം
മെയ് 21 ന് ആരംഭിച്ച കണക്കു പരീക്ഷ ജൂൺ 2 നാണ് സമാപിച്ചത്. ആൾജിബ്ര, ജിയോമെട്രി, കാൽക്കുലസ് (ഇന്റഗ്രേഷൻ & ഡിഫറൻഷ്യൽ ഇക്വേഷനുകൾ), ത്രികോണമിതി, മെട്രിക്സ്, പ്രോബബിലിറ്റി ഡിസ്ട്രിബ്യൂഷനുകൾ, ലീനിയർ പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളാണ് പ്രധാനമായും ഉൾപ്പെടുത്തിയിരുന്നത്.
ബയോളജി
മെയ് 21 ന് ആരംഭിച്ച ബയോളജി പരീക്ഷ ജൂൺ 2 നാണ് സമാപിച്ചത്. സെൽ ബയോളജി, ജനിതകശാസ്ത്രം, പരിണാമം, പ്രത്യുത്പാദനം, ബയോടെക്നോളജി എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ബയോളജി പരീക്ഷയിൽ പ്രധാനമായും ഉൾപ്പെടുത്തിയിരുന്നത്.
advertisement
CUET 2023: യുജി പ്രവേശനവും കൗൺസിലിംഗ് നടപടിക്രമങ്ങളും
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായിട്ടാകും വിദ്യഭ്യാസ സ്ഥാപനങ്ങൾ സിയുഇടി അടിസ്ഥാനമാക്കിയുള്ള യുജി പ്രവേശനത്തിനായുള്ള കൗൺസിലിംഗ് നടത്തുക. സിയുഇടി ഫലങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞാൽ, യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ വ്യക്തിഗത മെറിറ്റ് ലിസ്റ്റുകൾ, കട്ട്-ഓഫ് സ്കോറുകൾ, യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവ പുറത്തിറക്കും. പ്രവേശനത്തിന് ആവശ്യമായ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് അവർ പ്രവേശനം തേടാനാ​ഗ്രഹിക്കുന്ന സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം. പ്രവേശനത്തിന് യോഗ്യരാണോ എന്ന് അറിഞ്ഞതിനു ശേഷം കൗൺസിലിംഗിനായി സ്വയം രജിസ്റ്റർ ചെയ്യാം. ആദ്യം ഓൺലൈനായും പിന്നീട് ഓഫ്‌ലൈനായും കൗൺസിലിംഗ് നടത്തും. സീറ്റ് അലോട്ട്‌മെന്റിന് ശേഷം, പ്രവേശനം ഉറപ്പാക്കാൻ വിദ്യാർത്ഥികൾ പ്രവേശന ഫീസും അടയ്ക്കണം.
advertisement
സ്പോട്ട് കൗൺസിലിംഗ്
പതിവ് കൗൺസിലിംഗ് നടപടികൾക്കു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് കൗൺസിലിംഗും നടത്തിയേക്കാം. മുൻ കൗൺസിലിംഗ് സെഷനുകളിൽ സീറ്റ് നേടാനാകാത്ത വിദ്യാർത്ഥികൾക്ക് അതാത് സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. തുടർന്ന് യൂണിവേഴ്സിറ്റിയിൽ ഓഫ്‌ലൈൻ ഡോക്യുമെന്റ് വെരിഫിക്കേഷനായി ഹാജരാകണം.
മലയാളം വാർത്തകൾ/ വാർത്ത/Career/
CUET Exam 2023 | വിഷയങ്ങളും അഡ്മിഷൻ നടപടിക്രമങ്ങളും
Next Article
advertisement
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
  • എൻഡിഎ 200ൽ അധികം സീറ്റുകൾ നേടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുന്നു.

  • ബിജെപി 88 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി, ജെഡിയു 82 സീറ്റുകളിൽ വിജയിച്ചു.

  • മഹാസഖ്യം 35 സീറ്റുകളിൽ മാത്രം മുന്നേറുന്നു, ആർജെഡി 24, കോൺഗ്രസ് 6 സീറ്റുകളിൽ വിജയിച്ചു.

View All
advertisement