ഒൻപതാം ക്ലാസ്സു മുതൽ പ്രതിവർഷം 12,000 രൂപ; നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് എട്ടാം ക്ലാസ്സുകാർക്ക് അപേക്ഷിക്കാം
- Published by:ASHLI
- news18-malayalam
Last Updated:
പരീക്ഷയിൽ മികവു പുലർത്തി തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ തുടർച്ചയായി നാല് വര്‍ഷം സ്കോളര്‍ഷിപ്പ് ലഭിക്കും
എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി, ദേശീയ തലത്തിൽ നടത്തപ്പെടുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പരീക്ഷയിൽ മികവു പുലർത്തി, തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ തുടർച്ചയായി നാല് വര്‍ഷം സ്കോളര്‍ഷിപ്പ് ലഭിക്കും. പ്രതിവര്‍ഷം 12,000/- രൂപ നിരക്കില്‍ നാലു വർഷങ്ങളിലായി 48,000/- രൂപയാണ് സ്കോളര്‍ഷിപ്പായി ലഭിക്കുക.
സ്കോളർഷിപ്പ് അവസരം
രാജ്യത്താകമാനമുള്ള 1 ലക്ഷം വിദ്യാര്‍ത്ഥികളെയാണ്,സ്കോളര്‍ഷിപ്പിന് പരിഗണിക്കുക. അതിൽ കേരളത്തില്‍ നിന്ന് 3,473 പേര്‍ക്ക് സ്കോളര്‍ഷിപ്പ് അവസരമുണ്ടായിരിക്കും.ഓരോ സംസ്ഥാനങ്ങള്‍ക്കും നിശ്ചയിച്ചിട്ടുള്ള സ്കോളര്‍ഷിപ്പ് ക്വാട്ടയിലേക്ക് അര്‍ഹരായ വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ സംസ്ഥാനങ്ങള്‍ വെവ്വേറെ പരീക്ഷകളാണ് നടത്തുക.
ആർക്കൊക്കെ അപേക്ഷിക്കാം
സർക്കാർ/ എയ്ഡഡ് സ്കൂളുകളില്‍ നിലവിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർക്ക് , ഏഴാം ക്ലാസില്‍ കുറഞ്ഞത് 55% മാര്‍ക്ക് ഉണ്ടായിരിക്കണം എന്നാൽ പട്ടികജാതി/വർഗ്ഗ വിഭാഗക്കാര്‍ക്ക് 5% മാർക്കിളവുണ്ട്. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 3.5 ലക്ഷം കവിയരുത്.
advertisement
അപേക്ഷാ ക്രമം
കേന്ദ്ര സ്കോളര്‍ഷിപ്പുകളുടെ പോര്‍ട്ടലായ നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആദ്യമായി, പോര്‍ട്ടല്‍ വഴി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവരാണെങ്കില്‍ One Time Registration (OTR) ചെയ്യേണ്ടതുണ്ട്. അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി,ഓഗസ്റ്റ് 31 ആണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
https://scholarships.gov.in/
https://nmmse.kerala.gov.in
ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 30, 2025 6:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ഒൻപതാം ക്ലാസ്സു മുതൽ പ്രതിവർഷം 12,000 രൂപ; നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് എട്ടാം ക്ലാസ്സുകാർക്ക് അപേക്ഷിക്കാം