കോളേജില്‍ പോയിട്ട് എന്ത് കാര്യം? ജീവിത വിജയത്തിന് നാല് വര്‍ഷ ബിരുദം ആവശ്യമില്ലെന്ന് ഇലോണ്‍ മസ്‌ക്
- Published by:Nandu Krishnan
- trending desk
Last Updated:
എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് വിദ്യാഭ്യാസത്തെപ്പറ്റിയുള്ള തന്റെ നിലപാട് ഇലോൺ മസ്ക് വ്യക്തമാക്കിയത്
കോളേജ് വിദ്യാഭ്യാസത്തിന് അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് എക്‌സിന്റെ ഉടമസ്ഥനും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് വിദ്യാഭ്യാസത്തെപ്പറ്റിയുള്ള തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിനെ പിന്തുണച്ചുകൊണ്ട് പുറത്തിറക്കിയ വീഡിയോയ്ക്കിടെയാണ് വിദ്യാഭ്യാസ സമ്പ്രദായങ്ങളെപ്പറ്റിയുള്ള തന്റെ അഭിപ്രായം അദ്ദേഹം പറഞ്ഞത്.
നിരവധി പേരാണ് കോളേജുകളില്‍ പഠിച്ച് വര്‍ഷങ്ങള്‍ വെറുതെ കളയുന്നതെന്നും അതിലൂടെ അവര്‍ക്ക് കടം മാത്രമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്നോട്ടുള്ള ജീവിതത്തിന് ആവശ്യമായ പ്രായോഗിക കഴിവുകളൊന്നും കോളേജ് പഠനത്തില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭൗതികശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നിവയില്‍ ബിരുദം നേടിയ വ്യക്തി കൂടിയാണ് മസ്‌ക്. എന്നാല്‍ ജീവിതത്തില്‍ വിജയം നേടാന്‍ നാല് വര്‍ഷ ബിരുദം ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രായോഗിക കഴിവുകള്‍ വികസിപ്പിച്ചെടുക്കുന്നതിന് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രീഷ്യന്‍, പ്ലംബര്‍, മരപ്പണിക്കാര്‍ എന്നിവര്‍ക്ക് ബിരുദങ്ങള്‍ നേടിയവരെക്കാള്‍ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൈപ്പണി ചെയ്യുന്നവരോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും രാഷ്ട്രീയ തന്ത്രജ്ഞരെക്കാള്‍ കൂടുതല്‍ ആവശ്യം ഇലക്ട്രീഷ്യന്‍മാരെയും പ്ലംബര്‍മാരെയും മരപ്പണിക്കാരെയുമാണെന്നും അദ്ദേഹം പറഞ്ഞു. 'ജീവിത വിജയത്തിന് നാല് വര്‍ഷ ബിരുദം വേണമെന്ന ചിന്ത അനാവശ്യമാണ്,' അദ്ദേഹം പറഞ്ഞു.
advertisement
അതേസമയം ഇതാദ്യമായല്ല പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തെ മസ്‌ക് വിമര്‍ശിക്കുന്നത്. 2019ലും സമാനമായ അഭിപ്രായം മസ്‌ക് പറഞ്ഞിരുന്നു. തന്റെ സ്ഥാപനമായ ടെസ്‌ലയില്‍ ജോലി ലഭിക്കാന്‍ കോളേജ് ബിരുദം ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. 2020ലെ സാറ്റ്‌ലൈറ്റ് കോണ്‍ഫറന്‍സിലും മസ്‌ക് ഇതേ അഭിപ്രായം ആവര്‍ത്തിച്ചു.
' കാര്യങ്ങള്‍ പഠിക്കാന്‍ കോളേജില്‍ പോകേണ്ട ആവശ്യമില്ല. എല്ലാകാര്യങ്ങളും സൗജന്യമായി നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭിക്കും,' മസ്‌ക് പറഞ്ഞു.
സാമൂഹിക അനുഭവങ്ങള്‍ നേടാന്‍ കോളേജില്‍ പോകാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അറിവ് നേടാനുള്ള ഏകവഴി അതല്ലെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.
advertisement
മസ്‌കിനെ കൂടാതെ ടെക് മേഖലയിലെ മറ്റ് ചില ശതകോടീശ്വരന്‍മാരും കോളേജ് വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ ചോദ്യം ചെയ്തിട്ടുണ്ട്. സമാന അഭിപ്രായമാണ് ആപ്പിള്‍ സിഇഒ ടിം കുക്കിനും. ഗായിക ദുവ ലിപയുമായി നടത്തിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. കോളേജ് വിദ്യാഭ്യാസം നോക്കിയല്ല ആപ്പിളില്‍ ആളുകളെ ജോലിയ്‌ക്കെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
'എല്ലാ മേഖലയിലുമുള്ളവരെ ഞങ്ങള്‍ ജോലിയ്‌ക്കെടുക്കാറുണ്ട്,'' അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തെക്കാള്‍ കഴിവിനും അനുഭവജ്ഞാനത്തിനുമാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാരമ്പര്യേതര വിദ്യാഭ്യാസ പശ്ചാത്തലത്തില്‍ നിന്നുള്ള നിരവധി പേരാണ് ആപ്പിളില്‍ ജോലി ചെയ്യുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
advertisement
ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സും പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തെ വിമര്‍ശിച്ചിരുന്നു. ഗൂഗിള്‍ സിഇഒ ആയ സുന്ദര്‍ പിച്ചൈയും വിദ്യാഭ്യാസ സമ്പ്രദായത്തെപ്പറ്റിയുള്ള തന്റെ നിലപാട് വ്യക്തമാക്കി. ഇന്ത്യയില്‍ ആളുകള്‍ പ്രായോഗിക കഴിവുകളെക്കാള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് വിദ്യാഭ്യാസത്തിനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അക്കാദമിക രംഗത്ത് തന്നെ തുടര്‍ന്നിരുന്നെങ്കില്‍ ചിലപ്പോള്‍ താന്‍ പിഎച്ച്ഡിയൊക്കെ നേടിയേനെ എന്നും പിച്ചൈ പറഞ്ഞു. എന്നാല്‍ പ്രായോഗിക കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ താന്‍ തീരുമാനിച്ചതാണ് ജീവിതത്തില്‍ വഴിത്തിരിവായതും ഗൂഗിള്‍ പോലെയോരു വലിയൊരു സ്ഥാപനത്തിന്റെ തലപ്പത്ത് എത്താന്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 21, 2024 12:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
കോളേജില്‍ പോയിട്ട് എന്ത് കാര്യം? ജീവിത വിജയത്തിന് നാല് വര്‍ഷ ബിരുദം ആവശ്യമില്ലെന്ന് ഇലോണ്‍ മസ്ക്