ദുബായിലെ (Dubai) സർക്കാർ വകുപ്പുകളിൽപ്രവാസികൾക്കും അപേക്ഷിക്കാവുന്ന നിരവധി തസ്തികകളിൽ ഒഴിവുകൾ (Job Vacancy) വന്നിട്ടുണ്ട്. അവയിൽ ചിലത് 30,000 ദിർഹം (8,100 യുഎസ് ഡോളറിൽ കൂടുതൽ) പ്രതിമാസ ശമ്പളം (Monthly Salary) വാഗ്ദാനം ചെയ്യുന്നുണ്ട്.
ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് (Dubai Government Media Office), ദുബായ് ഹെൽത്ത് അതോറിറ്റി (Dubai Health Authority), ദുബായ് ടൂറിസം (Dubai Tourism), ദുബായ് വുമൻ എസ്റ്റാബ്ലിഷ്‌മെന്റ് (Dubai Women Establishments) എന്നിവയടങ്ങുന്ന സർക്കാർ വകുപ്പുകളിലാണ് ഒഴിവുകൾ ഉള്ളത്. ദുബായ് സർക്കാരിന്റെ ജോബ് പോർട്ടലിൽ ഈ ജോലികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാ രാജ്യക്കാർക്കും തുറന്നിരിക്കുന്ന ചില ജോലികളുടെ പട്ടികയാണ്ചുവടെ ചേർത്തിരിക്കുന്നത്:
• സ്പെഷ്യലിസ്റ്റ് രജിസ്ട്രാർ - ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി (ദുബായ് ഹോസ്പിറ്റൽ)തൊഴിൽദാതാവ്: ദുബായ് ഹെൽത്ത് അതോറിറ്റി
യോഗ്യത: അംഗീകൃത അംഗത്വം/ഫെലോഷിപ്പ്/ബോർഡോടുകൂടിയ അംഗീകൃത മെഡിക്കൽ സ്കൂളിൽ നിന്നുള്ള ബിരുദം; തിരഞ്ഞെടുക്കപ്പെടുന്നവർ രോഗികൾക്ക് ഒപ്റ്റിമൽ പരിചരണം നൽകുന്നുണ്ടെന്ന് ഉറപ്പാക്കണം. തന്റെ സ്പെഷ്യാലിറ്റിയിലേക്ക് റഫർ ചെയ്യപ്പെടുന്ന രോഗികളെ പരിശോധിക്കുകയും, രോഗനിർണയം നടത്തുകയും, ചികിത്സിക്കുകയും ചെയ്യണം; ഡിപ്പാർട്ട്‌മെന്റിലെ അധ്യാപന പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും പതിവായി സെമിനാറുകളോ അവതരണങ്ങളോ നൽകുകയും ചെയ്യണം.
നാഷണാലിറ്റി: എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം
ശമ്പളം: 20,000-30,000 ദിർഹം
• എഡിറ്റർ (അറബിക്)തൊഴിൽദാതാവ്: ദുബായ് മീഡിയ ഓഫീസ്
യോഗ്യത: ജേണലിസം, കമ്മ്യൂണിക്കേഷൻ, മൾട്ടിമീഡിയ, മീഡിയ സ്റ്റഡീസ് എന്നിവയിൽ ഒന്നിൽബിരുദം.
സ്ട്രാറ്റജിക് മീഡിയ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് പ്ലാനുകളുടെയും ബജറ്റുകളുടെയും വികസനവും നടപ്പാക്കലും, കണ്ടൻ്റ് ക്രിയേഷനിലും മറ്റും സീനിയർ എഡിറ്ററെ സഹായിക്കുകയുമാണ് ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെടുന്നത്.
നാഷണാലിറ്റി: എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം
ശമ്പളം: 10,000 ദിർഹത്തിൽ താഴെ
• സീനിയർ എഡിറ്റർ (അറബിക്)തൊഴിൽദാതാവ്: ദുബായ് മീഡിയ ഓഫീസ്
യോഗ്യത: ജേണലിസം, കമ്മ്യൂണിക്കേഷൻ, മൾട്ടിമീഡിയ, മീഡിയ സ്റ്റഡീസ് എന്നിവയിൽ ഒന്നിൽ ബിരുദം.
സ്റ്റ്റാറ്റജിക് മീഡിയ അഫയർ ഡിപ്പാർട്ട്‌മെന്റ് പ്ലാനുകളുടെയും ബജറ്റുകളുടെയും വികസനത്തിലും നടപ്പാക്കലിലും പങ്കെടുക്കുക എന്നത് ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെടുന്നു.
നാഷണാലിറ്റി: എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം
ശമ്പളം: 10,000-20,000 ദിർഹം
• സൈക്കോളജിസ്റ്റ് (അൽ ജലീല ചിൽഡ്രൻസ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ)തൊഴിൽദാതാവ്: ദുബായ് ഹെൽത്ത് അതോറിറ്റി
യോഗ്യത: സൈക്കോളജിയിൽ ബാച്ചിലേഴ്സ് ബിരുദവും അംഗീകൃത സ്ഥാപനം/കോളേജ്/യൂണിവേഴ്സിറ്റിയിൽ നിന്ന് ക്ലിനിക്കൽ സൈക്കോളജിയിൽ കുറഞ്ഞത് ആറ് വർഷത്തെ ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ സൈക്കോളജിയിൽ ബിരുദം, ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, PsyD (ഡോക്ടർ ഓഫ് സൈക്കോളജി) എന്നിവ.
ഒരു മൾട്ടിഡിസിപ്ലിനറി ക്ലിനിക്കൽ സെറ്റിംഗിലോ ആശുപത്രിയിലോ മെന്റൽ ഹെൽത്ത്കെയർ സർവീസിലോ ക്ലിനിക്കൽ സൈക്കോളജിസ്റ്റായി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ മൾട്ടി ഡിസിപ്ലിനറി ക്ലിനിക്കൽ സെറ്റിംഗിലോ ആശുപത്രിയിലോ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തി പരിചയം.
നാഷണാലിറ്റി: ഏത് രാജ്യക്കാർക്കും അപേക്ഷിക്കാം
•
സീനിയർ സ്പെഷ്യലിസ്റ്റ് രജിസ്ട്രാർ - ജനറൽ സർജറി (ദുബായ് ഹോസ്പിറ്റൽ)തൊഴിൽദാതാവ്: ദുബായ് ഹെൽത്ത് അതോറിറ്റി
യോഗ്യത: അംഗീകൃത അംഗത്വം/ഫെലോഷിപ്പ്/ബോർഡോടുകൂടിയ അംഗീകൃത മെഡിക്കൽ സ്കൂളിൽ നിന്നുള്ള ബിരുദം; ഉദ്യോഗാർത്ഥികൾ രോഗികൾക്ക് ഒപ്റ്റിമൽ പരിചരണം നൽകുന്നുണ്ടെന്ന് ഉറപ്പാക്കണം, തങ്ങളുടെ സ്പെഷ്യാലിറ്റിയിലേക്ക് റഫർ ചെയ്യപ്പെടുന്ന രോഗികളെ പരിശോധിക്കുകയും രോഗനിർണയം നടത്തുകയും ചികിത്സിക്കുകയും വേണം; ഡിപ്പാർട്ട്‌മെന്റിലെ അധ്യാപന പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും പതിവായി സെമിനാറുകളോ അവതരണങ്ങളോ നൽകുകയും ചെയ്യണം.
നാഷണാലിറ്റി: എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം
ശമ്പളം: 20,000-30,000 ദിർഹം
•
സ്റ്റാഫ് നഴ്‌സുമാർ (2) - ദുബായ് ഹോസ്പിറ്റൽതൊഴിൽദാതാവ്: ദുബായ് ഹെൽത്ത് അതോറിറ്റി
യോഗ്യത: നഴ്‌സിംഗിൽ ബിഎസ്‌സി അല്ലെങ്കിൽ തത്തുല്യ യോഗ്യത, ഡിഎച്ച്‌എ ലൈസൻസിംഗിന് യോഗ്യരായിരിക്കണം. 100 കിടക്കകളിൽ കൂടുതൽ കിടക്കകളുള്ള ഒരു അക്യൂട്ട് കെയർ ഫെസിലിറ്റിയിൽ 2 വർഷത്തെ പ്രവൃത്തി പരിചയം.
നാഷണാലിറ്റി : എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം
ശമ്പളം: 10,000 ദിർഹത്തിൽ താഴെ
•
ഡാറ്റാ എഞ്ചിനീയർതൊഴിൽദാതാവ്: ദുബായ് ടൂറിസം
യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ ബിരുദം; പ്രസക്തമായ മേഖലയിൽ 3-5 വർഷത്തെ പ്രവൃത്തി പരിചയം; മൊത്തത്തിൽ 8 വർഷത്തെ പ്രവൃത്തി പരിചയം, യുഎഇയിലും വിദേശത്തും ഇടയ്ക്കിടെ യാത്ര ചെയ്തുള്ള പരിചയം.
നാഷണാലിറ്റി: എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം
• ഫിറ്റ്നസ് സൂപ്പർവൈസർതൊഴിൽദാതാവ്: ദുബായ് വുമൻ എസ്റ്റാബ്ലിഷ്‌മെന്റ്
യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ ഡിപ്ലോമ.
നഷാണാലിറ്റി: എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.