പ്രതിവർഷം ഒരുലക്ഷം; ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കൂ
- Published by:Rajesh V
- news18-malayalam
Last Updated:
ബിരുദതലത്തിൽ നൽകുന്ന സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാനയോഗ്യത പ്ലസ് ടുവും ബിരുദാനന്തര ബിരുദതലത്തിൽ നൽകുന്ന സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത ബിരുദവുമാണ്
ഉന്നത വിദ്യാഭ്യാസത്തിന് പ്രതിവർഷം ഒരു ലക്ഷം വരെ ലഭിക്കാനിടയുള്ള ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ പ്രഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഫെഡറൽ ബാങ്ക് ഏർപ്പെടുത്തിയതാണ്, ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ്. തെരഞ്ഞടുക്കപ്പെടുന്നവർക്ക് കോഴ്സിൻ്റെ ഫീസ്, മറ്റ് വിദ്യാഭ്യാസ ചെലവുകൾ എന്നിവ ചേർത്ത് പഠന കാലയളവിൽ പരമാവധി 1 ലക്ഷം രൂപവീതം ലഭിക്കും. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 18 ആണ്.
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഓരോ കോഴ്സിലും ഒരു സ്കോളർഷിപ്പ് വീതം മാറ്റിവെച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസച്ചെലവുകളും ഉൾപ്പെടെ പ്രതിവർഷം പരമാവധി ഒരുലക്ഷം രൂപവരെ സ്കോളർഷിപ്പായി ലഭിക്കുന്നതാണ്. തെറ്റായ വിവരങ്ങൾ നൽകുന്നതും ഒന്നിലധികം അപേക്ഷകൾ സമർപ്പിക്കുന്നതും പരിഗണിക്കാനിടയില്ലാത്തതു കൊണ്ട്, അപേക്ഷാ സമർപ്പണത്തിൽ പൂർണ്ണ ജാഗ്രത പുലർത്തേണ്ടതുണ്ട്.
ബിരുദതലത്തിൽ നൽകുന്ന സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാനയോഗ്യത പ്ലസ് ടുവും ബിരുദാനന്തര ബിരുദതലത്തിൽ നൽകുന്ന സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത ബിരുദവുമാണ്.
ആർക്കൊക്കെ അപേക്ഷിക്കാം
1.അപേക്ഷകർ ,സർക്കാർ, എയ്ഡഡ്, സർക്കാർ അംഗീകൃത സ്വാശ്രയ/ഓട്ടോണമസ് കോളേജുകളിൽ 2024-25 വർഷം മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയവരായിരിക്കണം.
advertisement
2.കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകർ.
3.കുടുംബവാർഷിക വരുമാനം മൂന്നുലക്ഷത്തിൽ താഴെയാകണം.അന്തരിച്ച ജവാന്മാരുടെ ആശ്രിതർക്ക് വാർഷികവരുമാനം ബാധകമല്ല.
4.എംബിബിഎസ്, എൻജിനിയറിങ്, ബി.എസ്.സി. നഴ്സിങ്, എംബിഎ എന്നിവ കൂടാതെ കാർഷിക സർവകലാശാല നടത്തുന്ന ബി.എസ്.സി അഗ്രികൾച്ചർ, ബി.എസ്.സി.(ഓണേഴ്സ്) കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ് വിദ്യാർഥികൾക്കു മാത്രമാണ്, നിലവിൽ അവസരമുള്ളത്.
5.സ്പീച്ച് / വിഷൻ/ ഹിയറിംഗ് ഇംപെയേർഡ് വിഭാഗങ്ങളിൽ പെടുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.
തെരഞ്ഞെടുപ്പ്
യോഗ്യത പരീക്ഷയുടെ മാർക്കിൻ്റെയും കുടുംബ വാർഷിക വരുമാനത്തിൻ്റെയും അടിസ്ഥാനത്തിലാണ്,തെരഞ്ഞെടുപ്പ്. ഇത്തരത്തിൽ ചുരുക്കപ്പട്ടികയിലുൾപ്പെടുന്നവർക്കായി ഫെഡറൽ ബാങ്കിൻ്റെ നിർദിഷ്ട ഓഫീസിൽ ഇൻ്റർവ്യൂ നടത്തും. തുടർന്ന് സി.എസ്.ആർ.ഡിപ്പാർട്ടുമെൻ്റ് അന്തിമപ്പട്ടിക വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും.
advertisement
അപേക്ഷ സമർപ്പണത്തിനു വേണ്ട കാര്യങ്ങൾ
1.Photo of the student (Passport size ,maximum size : 500 kb in jpeg format).
2.Admission Letter/Admission Memo.
3.Course fee structure.
4.Mark sheets of Qualifying Examination.
5.Family income certificate & Salary Certificate of Parents/Guardian.
6.Nativity certificate.
7.ID proof & Address proof of Student and Parent.
8.Medical Certificate (applicable for physically challenged students & speech/ hearing/ vision impaired students)
advertisement
9.Dependent wards of Martyred Armed Forces Personnel who lost their life while serving the Nation, evidence showing the same needs to be submitted.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
ഫോൺ
0484-220142
മെയിൽ
csr@federalbank.co.in
തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
November 14, 2024 1:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
പ്രതിവർഷം ഒരുലക്ഷം; ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കൂ