പോളിയോയ്ക്ക് തളര്‍ത്താനാകാത്ത മനക്കരുത്ത്; മധ്യപ്രദേശ് പിഎസ്‌സി പരീക്ഷയില്‍ യുവാവിന്റെ ഇരട്ട വിജയം
- Published by:Sarika KP
- news18-malayalam
Last Updated:
ഇദ്ദേഹം മധ്യപ്രദേശ് പിഎസ് സി പരീക്ഷയില്‍ രണ്ട് തവണയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്.
മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടുന്നവരുടെ വിജയഗാഥകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇവരുടെ വിജയം ബാക്കിയുള്ളവര്‍ക്ക് പ്രചോദനമാകാറുമുണ്ട്. അത്തരത്തിൽ മറ്റുള്ളവർക്ക് പ്രചോദനമാകുന്ന ഒരു യുവാവിന്റെ കഥയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. രമാകാന്ത് ത്യാഗി എന്നാണ് മധ്യപ്രദേശ് സ്വദേശിയായ ഈ യുവാവിന്റെ പേര്. ഇദ്ദേഹം മധ്യപ്രദേശ് പിഎസ് സി പരീക്ഷയില്‍ രണ്ട് തവണയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്.
എന്താണ് രമാകാന്തിന്റെ വിജയത്തിന് ഇരട്ടി മധുരം എന്നല്ലേ? രമാകാന്തിന്റെ ശരീരത്തിന്റെ ഇടതുഭാഗം പൂര്‍ണ്ണമായി തളര്‍ന്ന നിലയിലാണ്. ജനിക്കുമ്പോഴേ അങ്ങനെ തന്നെയായിരുന്നു. മൊറേന ജില്ലയിലെ ജൗറ നഗരത്തിലാണ് രമാകാന്ത് ജനിച്ചത്.
നവോദയ സ്‌കൂളിലായിരുന്നു പഠനം. പ്ലസ്ടുവിന് ശേഷം രമാകാന്ത് ബിരുദത്തിന് ചേര്‍ന്നു. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ആയിരുന്നു ഇദ്ദേഹം ബിടെക് ബിരുദം നേടിയത്. അക്കാലത്ത് തന്നെയാണ് സര്‍ക്കാര്‍ ജോലിയ്ക്കായി പരീശീലനം ആരംഭിച്ചതും. രമാകാന്തിന്റെ കഠിനാധ്വാനം വെറുതെയായില്ല. മധ്യപ്രദേശ് പിഎസ്‌സി പരീക്ഷയില്‍ രണ്ട് തവണയാണ് അദ്ദേഹത്തിന് ഉന്നത വിജയം നേടാന്‍ സാധിച്ചത്.
advertisement
പട്വാരി പരീക്ഷയില്‍ വിജയം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ പരീക്ഷയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണം ഉയര്‍ന്നതോടെ ഈ റാങ്ക് പട്ടിക സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇപ്പോള്‍ നേടിയ വിജയത്തില്‍ രമാകാന്ത് സന്തുഷ്ടനാണ്.
” ജനിച്ചപ്പോള്‍ തന്നെ പോളിയോ എന്റെ ശരീരത്തിന് വെല്ലുവിളിയായിരുന്നു. 12 വയസ്സുവരെ ഒരു വാക്ക് പോലും എനിക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. നിരവധി ചികിത്സകൾക്ക് ശേഷമാണ് സംസാരിക്കാനായത്. പിന്നീട് ആത്മവിശ്വാസത്തോടെ ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. പുസ്തകങ്ങളുമായി സൗഹൃദത്തിലായി. എല്ലാ പരീക്ഷയിലും മികച്ച വിജയം നേടാന്‍ കഴിഞ്ഞു,’ രമാകാന്ത് പറഞ്ഞു.
advertisement
അതേസമയം 2017 മുതല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി താന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2017, 2018, 2019 എന്നീ വർഷങ്ങളിലെഴുതിയ പിഎസ്‌സി പരീക്ഷയില്‍ വിജയം നേടുകയും അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് രമാകാന്ത്. ഇപ്പോൾ 2023ലെ പിഎസ്‌സിയുടെ അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് യുവാവ്. ആഗസ്റ്റ് 9നാണ് അഭിമുഖം.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Madhya Pradesh
First Published :
July 27, 2023 9:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
പോളിയോയ്ക്ക് തളര്‍ത്താനാകാത്ത മനക്കരുത്ത്; മധ്യപ്രദേശ് പിഎസ്‌സി പരീക്ഷയില്‍ യുവാവിന്റെ ഇരട്ട വിജയം