'ഗൂഗിളില്‍ ജോലി കിട്ടിയത് എട്ട് തവണ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തശേഷം'; ടെക്കിയുടെ അനുഭവം
- Published by:Sarika KP
- news18-malayalam
Last Updated:
എട്ട് റൗണ്ട് ഇന്റര്‍വ്യൂവിന് ശേഷം ഗൂഗിളില്‍ ജോലി ലഭിച്ചത് എങ്ങനെയെന്ന് വിവരിക്കുകയാണ് സൗഹില്‍ ഗബ എന്ന ടെക്കി.
ടെക് ഭീമനായ ഗൂഗിളില്‍ നിന്ന് കഴിഞ്ഞവര്‍ഷം നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. എങ്കിലും ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള ടെക്കികളും ജോലി നേടാൻ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന കമ്പനിയാണ് ഗൂഗിള്‍. എന്നാല്‍, ഗൂഗിളിള്‍ ജോലി ലഭിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എട്ട് റൗണ്ട് ഇന്റര്‍വ്യൂവിന് ശേഷം ഗൂഗിളില്‍ ജോലി ലഭിച്ചത് എങ്ങനെയെന്ന് വിവരിക്കുകയാണ് സൗഹില്‍ ഗബ എന്ന ടെക്കി. 2016ലും 2018-ലും ഗൂഗിളില്‍ ജോലിക്കായി സാഹില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും കമ്പനി അവ നിരസിച്ചിരുന്നു.
2021-ല്‍ ആമസോണില്‍ ജോലി ചെയ്തിരുന്ന കാലത്താണ് ഗൂഗിള്‍ റിക്രൂട്ടര്‍ സാഹിലിനെ സമീപിക്കുന്നത്. എവിടെയാണെങ്കിലും പുതിയൊരു ജോലി ലഭിക്കുകയെന്നത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് അദ്ദേഹം പറയുന്നു. ഒന്നിലധികം കമ്പനികളില്‍ നിന്ന് ഇതിനോടകം തിരസ്‌കരിക്കപ്പെട്ടുവെങ്കിലും വീണ്ടും ഗൂഗിളില്‍ ജോലിക്ക് ശ്രമിച്ചു നോക്കാമെന്ന് സാഹില്‍ തീരുമാനിച്ചു.
''ഇതിനോടകം തന്നെ നൂറിലധികം ഇന്റര്‍വ്യൂകളില്‍ പങ്കെടുത്ത് പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് ഇന്റര്‍വ്യൂകളില്‍ പങ്കെടുത്തശേഷം അവയുടെ ഫലം അറിയാന്‍ വേണ്ടി കാത്തിരിക്കുന്നത് ഞാന്‍ നിര്‍ത്തിയിരുന്നു,''ബിസിനസ് ഇന്‍സൈഡര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സാഹില്‍ പറഞ്ഞു. മൂന്നാമത്തെ ശ്രമത്തില്‍ ഗൂഗിളില്‍ ജോലി ലഭിക്കാനുള്ള പ്രധാന കാരണം ആമസോണിലെ തന്റെ ജോലി ഉപേക്ഷിക്കാത്തത് മൂലമാണെന്ന് സാഹില്‍ പറഞ്ഞു.
advertisement
''ആമസോണിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ജോലി ചെയ്യുന്നത് ഞാന്‍ വളരെയധികം ആസ്വദിച്ചിരുന്നു. അവിടെ തുടരുന്നതില്‍ എനിക്ക് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല,'' സാഹില്‍ പറഞ്ഞു. കോഡിങ്ങില്‍ താന്‍ നേടിയ പരിചയസമ്പത്തും ഗൂഗിളില്‍ ജോലി ലഭിക്കാന്‍ മറ്റൊരു കാരണമായിരുന്നുവെന്നും സാഹില്‍ കൂട്ടിച്ചേര്‍ത്തു. ആദ്യമായി ജോലിക്ക് കയറിയപ്പോല്‍ കോഡിംഗ് വളരെ സമ്മര്‍ദമേറിയ കാര്യമായിരുന്നു. എന്നാല്‍, ഇപ്പോള്‍ കോഡിംഗ് എന്നത് വെല്ലുവിളിയേ അല്ല, സാഹില്‍ പറഞ്ഞു.
advertisement
ഐടി മേഖലയില്‍ പൊതുവെ കണ്ടുവരുന്ന പ്രവണത താനും സ്വീകരിക്കുകയായിരുന്നുവെന്ന് സാഹില്‍ പറഞ്ഞു. പ്രധാന ഏതിരാളികളുടെ അഭിമുഖങ്ങളില്‍ പങ്കെടുക്കുകയെന്നതായിരുന്നു അത്. മെറ്റ, ഊബര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ അഭിമുഖങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 18, 2024 1:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
'ഗൂഗിളില്‍ ജോലി കിട്ടിയത് എട്ട് തവണ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തശേഷം'; ടെക്കിയുടെ അനുഭവം