കണക്ക് ഇഷ്ടമല്ലേ? ഗണിതപഠനം ആവശ്യമില്ലാത്ത ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലികൾ
- Published by:Naseeba TC
- news18-malayalam
Last Updated:
കണക്ക് പഠിക്കാതെ ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലികൾ
നിങ്ങൾ കണക്ക് ഇഷ്ടമല്ലാത്തവരാണോ? എങ്കിൽ കണക്ക് പഠിക്കാതെ തന്നെ ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലികൾ എന്തെല്ലാമെന്ന് നോക്കാം.
നൂറുകണക്കിന് ജോലികളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ സമാഹരിക്കുന്ന യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ലേബർ ഡാറ്റാ ബേസായ ഒക്യുപേഷണൽ ഇൻഫർമേഷൻ നെറ്റ്‌വർക്ക് (O*NET) അടിസ്ഥാനമാക്കിയുള്ളതാണ് ഈ ലിസ്റ്റ്. ഏതൊരു ജോലിയിലും ഗണിതശാസ്ത്രത്തിന്റെ ആവശ്യകത എത്രമാത്രമുണ്ടെന്നാണ് O*NET റാങ്ക് ചെയ്യുന്നത്.
ഡയഗ്നോസ്റ്റിക് മെഡിക്കൽ സോണോഗ്രാഫർ
ശരാശരി ശമ്പളം: $68,390
രോഗികളുടെ ആന്തരിക അവയവങ്ങളുടെ അൾട്രാസോണിക് സ്കാനുകൾ എടുക്കുന്നവരാണ് സോണോഗ്രാഫർമാർ.
പവർ പ്ലാന്റ് ഓപ്പറേറ്റർ
advertisement
ശരാശരി ശമ്പളം: $69,220
വൈദ്യുതോർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനുള്ള യന്ത്രങ്ങൾ നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ജോലിയാണിത്. ഈ ജോലിയിൽ അനുബന്ധ ഉപകരണങ്ങളുടെ ഓപ്പറേറ്റർമാരും ഉൾപ്പെടുന്നു.
വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും സിസ്റ്റം ഇൻസ്പെക്ടർ
ശരാശരി ശമ്പളം: $70,820
വാഹനങ്ങൾ നിയമപരമായ നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഗതാഗത ഉപകരണങ്ങളോ വാഹനങ്ങളോ അതിന്റെ സംവിധാനങ്ങളോ പരിശോധിക്കുന്നതും നിരീക്ഷിക്കുന്നതുമാണ് പ്രധാന ചുമതല.
തത്ത്വശാസ്ത്രം, മതം എന്നിവ പഠിപ്പിക്കുന്ന പ്രൊഫസർമാർ
ശരാശരി ശമ്പളം: $71,350
ഈ പ്രൊഫസർമാർ സർവ്വകലാശാലയിലോ ബിരുദതലത്തിലോ തത്ത്വചിന്ത, മതം, ദൈവശാസ്ത്രം എന്നീ കോഴ്സുകൾ പഠിപ്പിക്കുന്നു.അധ്യാപനം മാത്രം നടത്തുന്നവരുംഅധ്യാപനത്തിനൊപ്പംഗവേഷണങ്ങൾ നടത്തുന്നവരും ഇതിൽഉൾപ്പെടുന്നു.
advertisement
ടെക്നിക്കൽ റൈറ്റർ
ശരാശരി ശമ്പളം: $71,950
ഉപകരണ മാനുവലുകൾ, അനുബന്ധ വിഷയങ്ങൾ അല്ലെങ്കിൽ അതിന്റെ പ്രവർത്തന രീതി, പരിപാലന നിർദ്ദേശങ്ങൾ എന്നിവ പോലുള്ള സാങ്കേതിക വിഷയങ്ങൾ ആണ് ടെക്നിക്കൽ റൈറ്റർമാർ തയ്യാറാക്കുന്നത്.
ഡെന്റൽ ഹൈജീനിസ്റ്റ്
ശരാശരി ശമ്പളം: $71,970
പല്ലുകൾ വൃത്തിയാക്കുകയും പരിശോധിക്കുകയും രോഗലക്ഷണമുള്ള ഭാഗങ്ങൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നു. ഇവർ പല്ലുകളുടെ ശുചിത്വത്തെക്കുറിച്ച് രോഗികളെ ബോധവൽക്കരിക്കുകയും എക്സ്-റേ എടുക്കുകയും ചെയ്യും.
advertisement
ശാസ്ത്ര അധ്യാപകൻ
ശരാശരി ശമ്പളം: $72,440
ഇവർ യൂണിവേഴ്സിറ്റി അല്ലെങ്കിൽ ബിരുദതലത്തിൽ ലൈബ്രറി സയൻസ് കോഴ്സുകൾ പഠിപ്പിക്കുന്നവരായിരിക്കും.
ചരിത്ര അധ്യാപകർ
ശരാശരി ശമ്പളം: $73,720
ഇവർ മനുഷ്യ ചരിത്രത്തെക്കുറിച്ചും ലോക ചരിത്രത്തെക്കുറിച്ചും അറിവുള്ളവരായിരിക്കും ചരിത്ര അധ്യാപകർ.അധ്യാപനം മാത്രം നടത്തുന്നവരുംഅധ്യാപനത്തിനൊപ്പംഗവേഷണങ്ങൾ നടത്തുന്നവരും ഇതിൽഉൾപ്പെടുന്നു.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
ശരാശരി ശമ്പളം: $74,030
മനശാസ്ത്രജ്ഞർ ആളുകളുടെ മാനസികവും വൈകാരികവുമായ വൈകല്യങ്ങൾ നിർണ്ണയിക്കുകയോ വിലയിരുത്തുകയോ ചെയ്യുന്നു. അവർ പിന്നീട് ചികിത്സാ പദ്ധതികൾ രൂപപ്പെടുത്തുകയും അത് നിയന്ത്രിക്കുകയും ചെയ്യുന്നു.
ഷിപ്പ് എഞ്ചിനീയർ
ശരാശരി ശമ്പളം: $74,600
advertisement
കപ്പലിലെ എഞ്ചിനുകൾ, ബോയിലറുകൾ, ഡെക്ക് മെഷിനറികൾ, ഇലക്ട്രിക്കൽ, റഫ്രിജറേഷൻ ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനത്തനം പരിശോധിക്കുകയും ഉപകരണങ്ങൾ പരിപാലിക്കുകയും ചെയ്യുന്ന ജീവനക്കാർ.
സോഷ്യോളജി അധ്യാപകർ
ശരാശരി ശമ്പളം: $74,860
യൂണിവേഴ്സിറ്റി അല്ലെങ്കിൽ ബിരുദതലത്തിൽ സോഷ്യോളജി കോഴ്സുകൾ പഠിപ്പിക്കുന്നവർ.അധ്യാപനം മാത്രം നടത്തുന്നവരുംഅധ്യാപനത്തിനൊപ്പംഗവേഷണങ്ങൾ നടത്തുന്നവരും ഇതിൽഉൾപ്പെടുന്നു.
എലിവേറ്റർ ഇൻസ്റ്റാളർ, റിപ്പയർ
ശരാശരി ശമ്പളം: $76,490
ഈ തൊഴിലാളികൾ ഇലക്ട്രിക്, ഹൈഡ്രോളിക്, പാസഞ്ചർ എലിവേറ്ററുകൾ, എസ്കലേറ്ററുകൾ എന്നിവ ഇൻസ്റ്റാൾ ചെയ്യുകയോ നന്നാക്കുകയോ ചെയ്യുന്നു.
വംശം, സാംസ്കാരം തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകൻ
ശരാശരി ശമ്പളം: $78,120
advertisement
ഒരു പ്രദേശത്തിന്റെ, ഒരു വംശീയ വിഭാഗത്തിന്റെ,സ്ത്രീകളുടെ പഠനങ്ങളുമായി ബന്ധപ്പെട്ട് അല്ലെങ്കിൽ നഗരകാര്യങ്ങൾ എന്നിവ പോലുള്ള സംസ്കാരവും വികസനവും സംബന്ധിച്ച കോഴ്‌സുകൾ പഠിപ്പിക്കുന്നവരാകും ഇവർ.അധ്യാപനം മാത്രം നടത്തുന്നവരുംഅധ്യാപനത്തിനൊപ്പംഗവേഷണങ്ങൾ നടത്തുന്നവരും ഇതിൽഉൾപ്പെടുന്നു.
ഒക്യുപേഷണൽ തെറാപ്പിസ്റ്റ്
ശരാശരി ശമ്പളം: $80,000
വൈകല്യമോ വളർച്ച വൈകുന്ന അവസ്ഥയോ ഉള്ള ആളുകൾക്ക് തൊഴിൽ, ഗൃഹനിർമ്മാണം, ദൈനംദിന ജീവിത നൈപുണ്യങ്ങൾ എന്നിവ സംബന്ധിച്ച കാര്യങ്ങളാണ് ഒക്യുപേഷണൽ തെറാപ്പിസ്റ്റ് വിലയിരുത്തുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നത്.
പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ
ശരാശരി ശമ്പളം: $82,670
advertisement
പൊളിറ്റിക്കൽ സയൻസ്, ഇന്റർനാഷണൽ അഫയേഴ്സ്, ഇന്റർനാഷണൽ റിലേഷൻസ് എന്നിവയിൽ കോഴ്സുകൾ പഠിപ്പിക്കുന്ന അധ്യാപകരാകും ഇവർ.അധ്യാപനം മാത്രം നടത്തുന്നവരുംഅധ്യാപനത്തിനൊപ്പംഗവേഷണങ്ങൾ നടത്തുന്നവരും ഇതിൽഉൾപ്പെടുന്നു.
വെബ് അഡ്മിനിസ്ട്രേറ്റർ
ശരാശരി ശമ്പളം: $88,510
വെബ്‌പേജ് പ്രശ്‌നങ്ങൾ പരിഹരിക്കുക, ലിങ്കുകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, വെബ്‌സൈറ്റ് സുരക്ഷാ നടപടികൾ നടപ്പിലാക്കുക എന്നിവ ഇവരുടെ ജോലിയിൽ ഉൾപ്പെടുന്നു.
സംവിധായകൻ (സ്റ്റേജ്, മോഷൻ പിക്ചർ, ടെലിവിഷൻ, റേഡിയോ)
ശരാശരി ശമ്പളം: $90,300
സ്റ്റേജ്, മോഷൻ പിക്ചറുകൾ, ടെലിവിഷൻ അല്ലെങ്കിൽ റേഡിയോ പ്രോഗ്രാമുകൾക്കായി തിരക്കഥകൾ എഴുതുകയും റിഹേഴ്സലുകൾ നടത്തുകയും അഭിനേതാക്കളുടെയും സാങ്കേതിക സംഘത്തെയും നിയന്ത്രിക്കുകയും ചെയ്യുന്നു.
നഴ്സ് മിഡ്‌വൈഫ്
ശരാശരി ശമ്പളം: $97,700
നഴ്‌സ് മിഡ്‌വൈഫുകൾ സാധാരണയായി പ്രസവസംബന്ധമായ എല്ലാ കാര്യങ്ങളിലും സ്ത്രീകളെ സഹായിക്കുന്നവരാണ്. സ്വതന്ത്രമായോ ഒരു ഹെൽത്ത് കെയർ ടീമിന്റെ ഭാഗമായോ ആകും ഇവർ പ്രവർത്തിക്കുക.
ജഡ്ജി, മജിസ്‌ട്രേറ്റ്
ശരാശരി ശമ്പളം: $106,420
ന്യായാധിപന്മാർ ഒരു കോടതിയിൽ മദ്ധ്യസ്ഥത വഹിക്കുകയോ ന്യായവിധികൾ നടപ്പാക്കുകയോ ചെയ്യുന്നു. സർക്കാർ ചട്ടങ്ങൾ അല്ലെങ്കിൽ ശിക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ക്രിമിനൽ കേസുകളിലെ പ്രതിയെ അവർക്ക് ശിക്ഷിക്കാം, സിവിൽ കേസുകളിൽ പ്രതിയുടെ ബാധ്യത എത്രയെന്ന് നിർണ്ണയിക്കുകയും ചെയ്യാം.
നിയമ അധ്യാപകൻ
ശരാശരി ശമ്പളം: $126,270
നിയമ പ്രൊഫസർമാർ ഒരു സർവകലാശാലയിലോ ബിരുദതലത്തിലോ നിയമ കോഴ്സുകൾ പഠിപ്പിക്കുന്നവരാണ്. അധ്യാപനം മാത്രം നടത്തുന്നവരുംഅധ്യാപനത്തിനൊപ്പംഗവേഷണങ്ങൾ നടത്തുന്നവരും ഇതിൽഉൾപ്പെടുന്നു.
അഭിഭാഷകൻ
ശരാശരി ശമ്പളം: $133,470
ക്രിമിനൽ, സിവിൽ വ്യവഹാരങ്ങളിലും മറ്റ് നിയമ നടപടികളിലും അഭിഭാഷകരാണ് കക്ഷികളെ പ്രതിനിധീകരിക്കുന്നത്. നിയമപരമായ രേഖകൾ തയ്യാറാക്കുക, അല്ലെങ്കിൽ നിയമപരമായ ഇടപാടുകളിൽ കക്ഷികൾക്ക് നിർദേശങ്ങൾ നൽകുക തുടങ്ങിയവയൊക്കെയാണ് അഭിഭാഷകരുടെ ജോലി.
ശിശുരോഗവിദഗ്ധൻ
ശരാശരി ശമ്പളം: $175,400
കുട്ടികളുടെ രോഗങ്ങൾ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്യുന്ന ഫിസിഷ്യൻമാരാണ് ശിശുരോഗവിദഗ്ധർ.
പ്രോസ്റ്റോഡന്റിസ്റ്റ്
ശരാശരി ശമ്പളം: $185,150
പല്ലുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നവരാണ്പ്രോസ്റ്റോഡന്റിസ്റ്റുകൾ.അത്രകണ്ട് അറിയപ്പെടാത്ത ഒരു ജോലിയാണ് പ്രോസ്റ്റോഡന്റിസ്റ്റുകളുടേത്. രോഗികളുടെ പോയ പല്ലുകൾ മാറ്റിസ്ഥാപിക്കുന്നതാണ് ഇവരുടെ പ്രധാന ജോലി.
ഓർത്തോഡന്റിസ്റ്റ്
ശരാശരി ശമ്പളം: $201,030
റാങ്കിങ്: 31
ഓർത്തോഡന്റിസ്റ്റുകൾ നിര തെറ്റിയ പല്ലുകളും വായ്ക്കുള്ളിലെ മറ്റ് അപാകതകളും പരിശോധിക്കുകയും രോഗനിർണയം നടത്തുകയും ചികിത്സിക്കുകയും ചെയ്യുന്നവരാണ്.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 17, 2023 6:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
കണക്ക് ഇഷ്ടമല്ലേ? ഗണിതപഠനം ആവശ്യമില്ലാത്ത ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലികൾ