ആ 'സെറ്റ്' കൊണ്ട് കോളേജിൽ പഠിപ്പിക്കാനാകില്ല; അധ്യാപനത്തിനുള്ള ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
സെറ്റ് പരീക്ഷയും യുജിസി അംഗീകൃത സെറ്റ് പരീക്ഷയും തമ്മിൽ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ളതിനാലാണ് ഉത്തരവ് പിൻവലിക്കുന്നത്
തിരുവനന്തപുരം: ആ 'സെറ്റ്' കൊണ്ട് ഇനി കോളേജിൽ പഠിപ്പിക്കാനാകില്ല, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പിൻവലിച്ചു. കോളേജ് അധ്യാപക നിയമനത്തിന് യുജിസി അംഗീകൃത സെറ്റ്-സ്ലെറ്റ് (SET-SLET) പരീക്ഷകൾ പാസാകുന്നത് അടിസ്ഥാന യോഗ്യതയായി കണക്കാക്കണമെന്ന ഉത്തരവാണ് ഇപ്പോൾ പിൻവലിച്ചത്. 2018 ലെ യുജിസി ചട്ടത്തിൽ ഭേദഗതി വരുത്തിയത് പരിഗണിച്ചായിരുന്നു മുൻ ഉത്തരവ്.
എന്നാൽ, സെറ്റ് പരീക്ഷയും യുജിസി അംഗീകൃത സെറ്റ് പരീക്ഷയും തമ്മിൽ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ളതിനാലാണ് ഉത്തരവ് പിൻവലിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അദ്ധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയാണ് സെറ്റ്.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 16, 2023 5:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ആ 'സെറ്റ്' കൊണ്ട് കോളേജിൽ പഠിപ്പിക്കാനാകില്ല; അധ്യാപനത്തിനുള്ള ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു