ഇനി കേരളത്തിലെ കോളേജുകളിൽ അസി. പ്രൊഫസര്‍ ആകാൻ NET വേണ്ട; ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്
- Published by:Sarika KP
- news18-malayalam
Last Updated:
2018 ൽ യുജിസി ചട്ടത്തിൽ ഭേദഗതി വരുത്തിയത് പരിഗണിച്ചാണ് പുതിയ നീക്കം.
തിരുവനന്തപുരം: കേരളത്തിൽ കോളേജ് അധ്യാപക നിയമനത്തിന് ഇനി നാഷണൽ എലിജിബിലിറ്റ് ടെസ്റ്റ് അടിസ്ഥാന യോഗ്യതയാവില്ലെന്ന് ഉത്തരവ് പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഇനി മുതൽ കോളേജ് നിയമനത്തിനുള്ള അടിസ്ഥാന സെറ്റ് പരീക്ഷയും എസ്എൽഇടി പരീക്ഷയും പാസാകുന്നതും കോളേജ് നിയമനത്തിനുള്ള യോഗ്യതയായി പരിഗണിക്കുമെന്നും ഉത്തരവിൽ പറയുന്നു. 2018 ൽ യുജിസി ചട്ടത്തിൽ ഭേദഗതി വരുത്തിയത് പരിഗണിച്ചാണ് പുതിയ നീക്കം.

യുജിസി അംഗീകരിച്ച യോഗ്യതാ പരീക്ഷകളാണ് സെറ്റും എസ്എൽഇടിയും എന്നതാണ് ഈ നിലയിലുള്ള മാറ്റത്തിന് കാരണം. ഇതോടെ കോളേജിയറ്റ് എജുക്കേഷൻ ചട്ടത്തിലും ആവശ്യമായ ഭേദഗതികള്‍ വരുത്തും. ഈ മാറ്റത്തിലൂടെ കോളേജുകളിൽ അധ്യാപകരാകാൻ അടിസ്ഥാന യോഗ്യതയായി സെറ്റും പരിഗണിക്കും.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
December 13, 2023 9:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ഇനി കേരളത്തിലെ കോളേജുകളിൽ അസി. പ്രൊഫസര്‍ ആകാൻ NET വേണ്ട; ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്