ആയുർവേദ നഴ്‌സിംഗ്, ഫാർമസി ഡിഗ്രി കോഴ്സുകൾ പഠിക്കണോ? ഇപ്പോൾ അപേക്ഷിക്കാം
- Published by:Rajesh V
- news18-malayalam
Last Updated:
എൽ.ബി.എസ്. സെന്ററിന്റെ വെബ്സൈറ്റ് മുഖാന്തിരം, ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്
കണ്ണൂർ പറശ്ശിനിക്കടവിലെ എം.വി.ആർ. ആയുർവേദ മെഡിക്കൽ കോളജിൽ വിവിധ ആയുർവേദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.കേരള ആരോഗ്യ സർവ്വകലാശാല (കെ.യു.എച്ച്.എസ്) അംഗീകാരമുള്ളവയാണ്, കോഴ്‌സുകള്‍. എൽ.ബി.എസ്. സെന്ററിനാണ്, പ്രവേശന ചുമതല.
അപേക്ഷാ ക്രമം
എൽ.ബി.എസ്. സെന്ററിന്റെ വെബ്സൈറ്റ് മുഖാന്തിരം,
ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പണത്തിന്,സെപ്റ്റംബർ 4 വരെ അവസരമുണ്ട്. ഓൺലൈൻ ആപ്ലിക്കേഷൻ നൽകുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
വിവിധ പ്രോഗ്രാമുകൾ
1.ബി.എസ്.സി. നേഴ്‌സിംഗ്(ആയുർവേദം)
2.ബി.ഫാം(ആയുർവേദം)
ആർക്കൊക്കെ അപേക്ഷിക്കാം
പ്ലസ്ടു സയൻസ് സ്ട്രീമിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ പഠിച്ച് മൊത്തത്തിൽ 50% മാർക്കോടെ ജയിച്ചവർക്കാണ്, പ്രവേശനത്തിന് അർഹത . എസ്.ഇ.ബി.സി./പട്ടികജാതി/ പട്ടിക വർഗ്ഗ വിദ്യാർത്ഥികൾ ,യോഗ്യത പരീക്ഷ പാസ്സായാൽ മാത്രം മതി.കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ ഹയർ സെക്കൻഡറി പരീക്ഷക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.
advertisement
അപേക്ഷാഫീസ്
പൊതുവിഭാഗത്തിന് 600/- രൂപയും
പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് , 300/- രൂപയുമാണ്, അപേക്ഷാഫീസ്.
കൂടുതൽ വിവരങ്ങൾക്ക്
0471-2560363
0471-2560364
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 19, 2023 2:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ആയുർവേദ നഴ്‌സിംഗ്, ഫാർമസി ഡിഗ്രി കോഴ്സുകൾ പഠിക്കണോ? ഇപ്പോൾ അപേക്ഷിക്കാം