AMU: മലപ്പുറം ഉൾപ്പെടെ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി കേന്ദ്രങ്ങളിൽ ബി.എഡ് ചെയ്യാം

Last Updated:

അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയതി ഏപ്രിൽ 16 ആണ്

അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള അലിഗഢ് (ഉത്തർപ്രദേശ്), മുർഷിദാബാദ് (പശ്ചിമ ബംഗാൾ), മലപ്പുറം (കേരളം) എന്നീ ക്യാമ്പസുകളിലെ ബി.എഡ്. പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. ഒരേ സമയം 2 വിഷയങ്ങളിൽ ബി.എഡ് ലഭിക്കുന്നതുൾപ്പടെ (ഡിഗ്രിയിൽ നിങ്ങൾ പഠിച്ച മുഖ്യ വിഷയത്തിന് പുറമെ അതോടൊപ്പം 4 സെമസ്റ്ററിലെങ്കിലും നിങ്ങൾ പഠിച്ചിട്ടുള്ള 8ൽ കൂടുതൽ ക്രെഡിറ്റ് ഉള്ള AMUൽ ലഭ്യമായിട്ടുള്ള മറ്റൊരു വിഷയം), കുറഞ്ഞ ചിലവിലുള്ള പഠനം ,പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണം, വിവിധ സാംസ്കാരിക പൈതൃകമുള്ള വിവിധ ഭാഷക്കാരായ സഹപാഠികളുടെ സമ്പർക്കവും, മികച്ച അടിസ്ഥാന സൗകര്യങ്ങങ്ങളും അലിഗഢ് ക്യാമ്പസുകളുടെ സവിശേഷതയാണ്.
50% മാർക്കോടെ BA/BSc/B.Com/B.Th ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയതി ഏപ്രിൽ 16 ആണ്. 1100 രൂപ ഫൈനോട് കൂടെ എപ്രിൽ 23 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷകരുടെ പ്രായം, 2024 ജൂലായ് 1ന് 27 വയസിൽ കവിയരുത്.
പ്രവേശന പരീക്ഷ
ദേശീയ തലത്തിൽ നടത്തപ്പെടുന്ന പ്രവേശന പരീക്ഷയിലൂടെയാണ്, അലിഗഢ് യൂണിവേഴ്സിറ്റിയുടെ വിവിധ ക്യാമ്പസുകളിലേക്കുമുള്ള പ്രവേശനം. അലിഗഢ് (UP), കൊൽക്കത്ത (W.B), കോഴിക്കോട് (KERALA) എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്.എല്ലാ വിഷയക്കാർക്കും ഒരേ പ്രവേശന പരീക്ഷയാണ്. താഴെക്കാണുന്ന നാലു വിഷയങ്ങളിൽ നിന്നായി 100 മാർക്കിനുള്ള 100 ചോദ്യങ്ങൾ ഉണ്ടായിരിക്കും.ഒരു ഉത്തരം തെറ്റിയാൽ 0.25 മാർക്ക് കുറയും
advertisement
1) Reasoning
2) General English
3) Teaching Aptitude
4) Current educational affairs
വിവിധ സെന്ററുകളിലെ സീറ്റ് നില
1. മലപ്പുറം സെന്റർ (ആകെ 50 സീറ്റ്)
അറബിക് - 3
ഇംഗ്ലീഷ് - 7
ഹിന്ദി - 2
മലയാളം - 4
ഉർദു - 2,
സിവിക്സ് - 3
കൊമേഴ്സ്-3
ഇക്കണോമിക്സ്-3,
ജോഗ്രഫി - 3
ഹിസ്റ്ററി - 3
ഇസ്ലാമിക് സ്റ്റഡീസ് - 3
advertisement
ബയോളജിക്കൽ സയൻസ് - 4
ഫിസിക്കൽ സയൻസ് - 4
മാത്തമാറ്റിക്സ് - 6
2. അലിഗഢ് ക്യാമ്പസ് (ആകെ 100 സീറ്റ് )
അറബിക് - 2
ഇംഗ്ലീഷ് - 13
ഹിന്ദി - 9
പേർഷ്യൻ - 2
സംസ്കൃതം - 2
ഉർദു - 11
സിവിക്സ് - 4
കൊമേഴ്സ് - 2
എക്കണോമിക്സ് - 4
ഫൈൻ ആർട്സ് - 2
ജോഗ്രഫി - 4
advertisement
ഹിസ്റ്ററി - 4
ഇസ്ലാമിക് സ്റ്റഡീസ് - 2
തിയോളജി - 2
ബയോളജിക്കൽ സയൻസ് - 10 ഹോം സയൻസ് - 4
ഫിസിക്കൽ സയൻസ് - 10 മാത്തമാറ്റിക്സ് - 13
3.മുർഷിദാബാദ് സെന്റർ (ആകെ 50 സീറ്റ്)
അറബിക് - 3
ബംഗാളി - 4
ഇംഗ്ലീഷ് - 7
ഹിന്ദി - 3
ഉർദു - 3
സിവിക്സ് - 3
കൊമേഴ്സ് - 3
advertisement
എക്കണോമിക്സ് - 3
ജോഗ്രഫി - 3
ഹിസ്റ്ററി - 3
ബയോളജിക്കൽ സയൻസ്-4
ഫിസിക്കൽ സയൻസ് -4
മാത്തമാറ്റിക്സ് - 7
അപേക്ഷാ ഫീസും ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങളും
800/- രൂപയാണ്, അപേക്ഷാ ഫീസ്. അപേക്ഷാർത്ഥി, റിസർവേഷൻ സെലക്ട്‌ ചെയ്യേണ്ടതുണ്ടെങ്കിലും റിസർവേഷൻ സർട്ടിഫിക്കറ്റ്, അപേക്ഷാ സമയത്ത് അപ്‌ലോഡ് ചെയ്യേണ്ടതില്ല. ഒബിസി ക്കാർ അത് തെളിയിക്കുന്നതിനാവിശ്യമായ നോൺ-ക്രീമിലയർ സർട്ടിഫിക്കറ്റ് (താലൂക്ക് ഓഫീസിൽ നിന്ന് ലഭിക്കുന്നത്) കരുതി വെയ്ക്കണം. അലിഗഢിലേക്കോ മുർഷിദാബാദിലേക്കോ അഡ്മിഷൻ ആഗ്രഹിക്കുന്നുവെങ്കിൽ, Distance State (DS) റിസർവേഷൻ ലഭിക്കാനായി ഡൊമിസൈൽ സർട്ടിഫിക്കറ്റ് (താലൂക്ക് ഓഫീസിൽ നിന്നുള്ളത്) അഡ്മിഷൻ ലഭിക്കുന്ന പക്ഷം അപ്‌ലോഡ് ചെയ്യണം.
advertisement
കൂടുതൽ വിവരങ്ങൾക്ക്
അപേക്ഷ സമർപ്പണത്തിന്
തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
AMU: മലപ്പുറം ഉൾപ്പെടെ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി കേന്ദ്രങ്ങളിൽ ബി.എഡ് ചെയ്യാം
Next Article
advertisement
പ്രമേഹരോഗികള്‍ക്ക് മൂത്രാശയ സംബന്ധമായ ബുദ്ധിമുട്ട്  എന്തുകൊണ്ട്?
പ്രമേഹരോഗികള്‍ക്ക് മൂത്രാശയ സംബന്ധമായ ബുദ്ധിമുട്ട് എന്തുകൊണ്ട്?
  • പ്രമേഹമുള്ളവരില്‍ മൂത്രാശയം ഓവറാക്ടീവ് ആകാനുള്ള സാധ്യത ഇരട്ടിയാണെന്ന് പഠനങ്ങള്‍ പറയുന്നു.

  • മൂത്രാശയത്തിന്റെ സവേദനക്ഷമത നഷ്ടപ്പെടുന്നത് മൂത്രാശയ നിയന്ത്രണ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

  • മൂത്രാശയ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ പ്രമേഹം നിയന്ത്രിച്ച് പെല്‍വിക് ഫ്‌ളോര്‍ വ്യായാമങ്ങള്‍ ചെയ്യുക.

View All
advertisement