CUSAT| മികവിന്റെ കേന്ദ്രമായ കുസാറ്റിൽ പഠിക്കാം; പ്രവേശന പരീക്ഷയ്ക്ക് മാർച്ച് 10 വരെ അപേക്ഷിക്കാം

Last Updated:

ഉയർന്ന പഠനനിലവാരത്തോടൊപ്പം മികച്ച പ്ലേയ്സ്മെൻ്റ് സാധ്യതകളും കുസാറ്റ് വാഗ്ദാനം ചെയ്യുന്നു

News18
News18
കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (CUSAT) 1971ൽ കൊച്ചിയിൽ സ്ഥാപിക്കപ്പെട്ട ഒരു സ്വയംഭരണ സർ‌വ്വകലാശാലയാണ്‌. കൊച്ചിയിൽ രണ്ടും, ആലപ്പുഴയിലെ കുട്ടനാട്ടിൽ ഒന്നും കാമ്പസുകൾ, സർവ്വകലാശാലയ്ക്കുണ്ട്. ഉയർന്ന പഠനനിലവാരത്തോടൊപ്പം മികച്ച പ്ലേയ്സ്മെൻ്റ് സാധ്യതകളും കുസാറ്റ് ഓഫർ ചെയ്യുന്നു. പ്രവേശന പരീക്ഷയ്ക്കുള്ള ഓൺലൈൻ അപേക്ഷ, ഫെബ്രുവരി 6 മുതൽ മാർച്ച് 10 വരെ നൽകാനവസരമുണ്ട്. കൂസാറ്റ് ടെസ്റ്റിൽ റാങ്കുള്ളവർക്ക് ഓപ്ഷൻ റജിസ്ട്രേഷൻ സമയത്ത് സ്വന്തം മുൻഗണനാക്രമമനുസരിച്ച് പ്രോഗ്രാമുകൾ തിരഞ്ഞെടുക്കാനവസരമുണ്ട്.
പ്രധാനപെട്ട ഡിപ്പാർട്ടുമെൻ്റുകൾ
കെമിസ്ട്രി
അപ്ലൈഡ് ഇക്ണോമിക്സ്
അറ്റ്മോസ്ഫിറിക് സയിൻസ്
ബയോടെക്നോളജി
കെമിക്കൽ ഓഷ്യനോഗ്രാഫി
കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്
കമ്പ്യൂട്ടർ സയൻസ്
കൾചർ ആന്റ് ഹെറിറ്റേജ്
ഇലക്ട്രോണിക്സ്
ഹിന്ദി
ഇൻസ്റ്റ്രുമെന്റേഷൻ
മറൈൻ ബയോളജി, മൈക്രോ ബയോളജി ആന്റ് ബയോകെമിസ്ട്രി
മറൈൻ ജിയോളജി ആന്റ് ജിയോഫിസിക്സ്
മാത്തമാറ്റിക്സ്
ഫിസിക്കൽ ഓഷ്യനോഗ്രാഫി
ഫിസിക്സ്
പോളിമർ സയിൻസ് ആന്റ് റബർ ടെക്നോളജി
ഷിപ്പ് ടെക്നോളജി
സ്റ്റാറ്റിസ്റ്റിക്സ്
യൂത്ത് വെൽഫെയർ
ഫിസിക്കൽ എഡ്യുക്കേഷൻ
ഇതു കൂടാതെ വിവിധ സ്കൂളുകളും സർവ്വകലാശാലയ്ക്കു കീഴിൽ പ്രവർത്തിച്ചു വരുന്നു.
advertisement
പ്രവേശനം
ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ അടുത്ത അധ്യയന വർഷത്തെ വിവിധ കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശനപരീക്ഷയായ CAT- 2025, ഈ വരുന്ന മെയ് മാസത്തിൽ 10, 11, 12 തീയതികളിലായി നടക്കും. അഞ്ചു രീതികളിലാണ്, ഈ പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനം. ഡിപ്പാർട്മെന്റൽ ടെസ്റ്റ് ഒഴികെ മറ്റുള്ളവയ്ക്ക് കേരളത്തിലെ എല്ലാ ജില്ലങ്ങളിലും കേരളത്തിനു പുറത്തെ വിവിധ നഗരങ്ങളിലും പരീക്ഷാകേന്ദ്രമുമുണ്ട്. എന്നാൽ ഡിപ്പാർട്മെന്റൽ ടെസ്റ്റിന് യൂണിവേഴ്സിറ്റിയിൽ മാത്രമേ പരീക്ഷാകേന്ദ്രമുള്ളൂ.
1) സർവകലാശാല നടത്തുന്ന ഓൺലൈൻ കോമൺ അഡ്‌മിഷൻ ടെസ്‌റ്റ് (കുസാറ്റ്–ക്യാറ്റ് 2025).
advertisement
2) ഡിപ്പാർട്‌മെന്റൽ അഡ്‌മിഷൻ ടെസ്‌റ്റ് (DAT): പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ, ഡിപ്ലോമ, സർട്ടിഫിക്കറ്റ്, ഗേറ്റ് സ്കോറില്ലാത്തവരുടെ എംടെക് എന്നീ പ്രോഗ്രാമുകൾക്ക് അതതു വകുപ്പുകളിൽ
3) ബിടെക്‌ ലാറ്ററൽ എൻട്രി ടെസ്‌റ്റ് (LET)
4) എംബിഎയ്‌ക്ക് ഐഐഎം ക്യാറ്റ് (2024 നവംബർ) / ശേഷം) എന്നിവയിലൊന്നു നിർബന്ധം.
5) സിയുഇടി പിജി
വിവിധ പ്രോഗ്രാമുകൾ
▪️എം.എസ് സി.
▪️എം.എ.
▪️എം.സി എ.
▪️എം.ബി.എ.
▪️എം.എഫ്.എസ് സി.
▪️എം.വോക്.
▪️ബി.ടെക്.
▪️ഇന്റഗ്രേറ്റഡ് എം.എസ് സി.
advertisement
▪️ബികോം എൽ.എൽ.ബി.
▪️ബി.ബി.എ- എൽ.എൽ.ബി.
▪️മൂന്നു വർഷ എൽ.എൽ.ബി.
▪️എൽ.എൽ.എം.
▪️ ബി.വോക്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
തയ്യാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
CUSAT| മികവിന്റെ കേന്ദ്രമായ കുസാറ്റിൽ പഠിക്കാം; പ്രവേശന പരീക്ഷയ്ക്ക് മാർച്ച് 10 വരെ അപേക്ഷിക്കാം
Next Article
advertisement
ഒരു വർഷത്തെ വിവാഹബന്ധത്തിന് ശേഷം 5 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട് യുവതി; 'ന്യായമായ തുക' ചോദിക്കൂവെന്ന് സുപ്രീം കോടതി
ഒരുവർഷത്തെ വിവാഹബന്ധത്തിന് ശേഷം 5 കോടി ജീവനാംശം ആവശ്യപ്പെട്ട് യുവതി; 'ന്യായമായ തുക' ചോദിക്കൂവെന്ന് സുപ്രീം കോടതി
  • ഒരു വർഷം മാത്രം നീണ്ട വിവാഹബന്ധം വേർപെടുത്താൻ 5 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട യുവതിയെ കോടതി വിമർശിച്ചു.

  • 5 കോടി രൂപ ആവശ്യപ്പെടുന്നത് അമിതമാണെന്നും ഇത് കടുത്ത ഉത്തരവുകൾക്ക് കാരണമാകുമെന്നും കോടതി.

  • ഇരു കക്ഷികൾക്കും സുപ്രീം കോടതി മീഡിയേഷൻ സെന്ററിൽ വീണ്ടും ചർച്ച നടത്താൻ കോടതി നിർദേശം നൽകി.

View All
advertisement