Degree| വിവിധ സർവകലാശാലകളിൽ ബിരുദ പഠനത്തിനായി അപേക്ഷിക്കാം; വിശദാംശങ്ങൾ അറിയാം 

Last Updated:

പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളും കോഴ്സുകളും മാത്രം തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓപ്ഷൻ കൊടുത്ത കോളേജുകളിലേക്ക് അലോട്ട്മെൻറ് ലഭിക്കുകയാണെങ്കിൽ നിർബന്ധമായും പ്രവേശനം നേടേണ്ടതാണ്. അല്ലാത്തപക്ഷം തുടർന്നു വരുന്ന അലോട്ട്മെൻറിൽ പരിഗണിക്കുന്നതല്ല

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഡിഗ്രി പഠനത്തിനുള്ള അപേക്ഷാ നടപടിക്രമങ്ങൾ ആരംഭിച്ചു. യൂണിവേഴ്സിറ്റികൾക്കു കീഴിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന വിവിധ സർക്കാർ, ഏയ്ഡഡ്, സെൽഫ് ഫിനാൻസിങ്ങ്  കോളേജുകളിലേക്കാണ് പ്രവേശനം.
സയൻസ്, ആർട്സ്, കൊമേഴ്സ് വിഷയങ്ങളിൽ ഓരോ യൂണിവേഴ്സിറ്റിക്കു കീഴിലും പതിനായിരക്കണക്കിനു വിദ്യാർത്ഥികൾക്കാണ് പഠനാവസരം. അലോട്ട്മെൻറ് തീയതി, കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ട തീയ്യതി തുടങ്ങിയവ വെബ് സൈറ്റിലൂടെയും സർവ്വകലാശാല അതാതു സമയങ്ങളിൽ നൽകുന്ന പത്രക്കുറിപ്പിലൂടേയും അറിയാവുന്നതാണ്.
advertisement
പ്ലസ്ടു കഴിഞ്ഞവർക്കാണ്  അപേക്ഷിക്കാനവസരം. ചുരുക്കം
കോളേജുകളിൽ ഇന്റഗ്രറ്റഡ് പ്രോഗ്രാമുകളുണ്ട്. ഇക്കാര്യങ്ങളൊക്കെ ഉറപ്പു വരുത്തി, അതാത് യൂണിവേഴ്സിറ്റികളുടെ  വെബ്സൈറ്റ് മുഖാന്തിരം ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഏകജാലക പ്രവേശന രീതി
വിവിധ സർവകലാശാലകൾക്കു കീഴിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും (General/ Reservation/Community/ Management/ sports quota ഉൾപ്പെടെയുള്ള ഏകജാലക സംവിധാനം വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. Govt./Aided/Govt Cost Sharing- IHRD / സ്വാശ്രയ വിഭാഗങ്ങളിലാണ് കോളേജുകളുള്ളതെന്നതിനാൽ, ഓപ്ഷൻ കൊടുക്കുമ്പോൾ ഒരോ കോളേജിലേയും ഫീസ് ഘടന മനസ്സിലാക്കി വെക്കേണ്ടതുണ്ട്.സെൽഫ് ഫിനാൻസിംഗ് കോളേജുകളുടെ ഫീസ് നിരക്ക് സർക്കാർ/എയ്ഡഡ് കോളേജുകളെ അപേക്ഷിച്ച് കൂടുതലാണ്.
advertisement
മുൻഗണന ക്രമത്തിൽ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തതിനുശേഷം അപേക്ഷയുടെ പ്രിൻറൗട്ട് കോളേജുകളിലേക്കോ സർവ്വകലാശാലയിലേക്കോ അയക്കേണ്ടതില്ല. അപേക്ഷയുടെ പ്രിൻറൗട്ടും ഫീസടച്ചതിൻറെ രസീതും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ ഹാജരാക്കേണ്ടതാണ്.
 
സംവരണ സീറ്റുകളും വിവിധ വെയ്റ്റേജുകളും
കമ്മ്യൂണിറ്റി, മാനേജ്മെൻറ്, സ്പോർട്സ് എന്നീ ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. എൻ.എസ്. എസ് , എൻ.സി.സി., വിവിധ മേഖലകളിൽ മികവു തെളിയിച്ചവർ തുടങ്ങി പ്രവേശനത്തിന് വെയ്റ്റേജ് സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർത്ഥികൾ പ്രസ്തുത വിവരങ്ങൾ ഓൺലൈൻ രജിസ്ട്രേഷനുള്ള അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.
advertisement
ഓപ്ഷൻ കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളും കോഴ്സുകളും മാത്രം തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓപ്ഷൻ കൊടുത്ത കോളേജുകളിലേക്ക് അലോട്ട്മെൻറ് ലഭിക്കുകയാണെങ്കിൽ നിർബന്ധമായും പ്രവേശനം നേടേണ്ടതാണ്. അല്ലാത്തപക്ഷം തുടർന്നു വരുന്ന അലോട്ട്മെൻറിൽ പരിഗണിക്കുന്നതല്ല. വിദ്യാർത്ഥികൾക്ക് കോളേജുകളെ സംബന്ധിക്കുന്ന  ദൂരം, ഹോസ്റ്റൽ സൗകര്യം എന്നീ വിവരങ്ങൾ അതാത് കോളേജുകളുടെ വെബ് സൈറ്റിൽ  പരിശോധിച്ചതിനുശേഷം മാത്രം ഒപ്ഷൻ കൊടുക്കണം.
അലോട്ട്മെൻറ് ലഭിച്ച വിദ്യാർത്ഥികൾ തങ്ങൾക്ക് ലഭിച്ച അലോട്ട്മെൻറിൽ സംതൃപ്തരാണെങ്കിൽ ഓരോ അലോട്ട്മെൻറിനു ശേഷവും ഹയർ ഓപ്ഷനുകൾ റദ്ദാക്കാവുന്നതാണ്. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം അടുത്ത അലോട്ട്മെൻറിൽ അവ പരിഗണിക്കുന്നതും അലോട്ട്മെൻറ് ലഭിക്കുന്ന പക്ഷം അപേക്ഷിക്കുന്നയാൾ നിർബന്ധമായും അത് സ്വീകരിക്കേണ്ടതുമാണ്.അലോട്ട്മെന്റ് ലഭിച്ചാൽ നിശ്ചിത തീയ്യതിക്കുള്ളിൽ സർവ്വകലാശാല ഫീസ് നിർബന്ധമായും അടക്കേണ്ടതാണ്. അല്ലാത്ത പക്ഷം വിദ്യാർത്ഥികൾ അലോട്ട്മെൻറിൽ നിന്നും പുറത്താവുന്നതാണ്.
advertisement
വിവിധ യൂണിവേഴ്സിറ്റികളും അപേക്ഷാ വെബ് സൈറ്റും
കണ്ണൂർ യൂണിവേഴ്സിറ്റി
കാലിക്കറ്റ് യൂണിവേഴ്സിറ്റി
എം.ജി.യൂണിവേഴ്സിറ്റി
കേരള യൂണിവേഴ്സിറ്റി
advertisement
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
Degree| വിവിധ സർവകലാശാലകളിൽ ബിരുദ പഠനത്തിനായി അപേക്ഷിക്കാം; വിശദാംശങ്ങൾ അറിയാം 
Next Article
advertisement
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
  • എൻഡിഎ 200ൽ അധികം സീറ്റുകൾ നേടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുന്നു.

  • ബിജെപി 88 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി, ജെഡിയു 82 സീറ്റുകളിൽ വിജയിച്ചു.

  • മഹാസഖ്യം 35 സീറ്റുകളിൽ മാത്രം മുന്നേറുന്നു, ആർജെഡി 24, കോൺഗ്രസ് 6 സീറ്റുകളിൽ വിജയിച്ചു.

View All
advertisement