AIIMS| എയിംസിൽ നഴ്സിംഗ്, പാരാമെഡിക്കൽ ബിരുദ-ബിരുദാനന്തര കോഴ്സുകൾ പഠിക്കാം
- Published by:Rajesh V
- news18-malayalam
Last Updated:
പ്രവേശന പരീക്ഷ രാജ്യത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ നടക്കും
രാജ്യത്തെ മെഡിക്കൽ- പാരാമെഡിക്കൽ പഠനരംഗത്തെ മികവിൻ്റെ കേന്ദ്രമെന്ന് അവകാശപ്പെടാവുന്ന ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെയും (എയിംസ്) എയിംസിന്റെ മറ്റ് കേന്ദ്രങ്ങളിലെയും ബി.എസ്.സി, എം.എസ്.സി കോഴ്സുകളിലെ 2025-ലെ പ്രവേശന പരീക്ഷകൾക്കുള്ള ബേസിക് രജിസ്ട്രേഷൻ നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മെയ് 7 വരെയാണ്, രജിസ്ട്രേഷന് അവസരമുള്ളത്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൻ്റെ ക്രമത്തിലാണ്, വിവിധ എയിംസുകളിലേയ്ക്കുള്ള അലോട്ട്മെന്റ്. പ്രവേശന പരീക്ഷ രാജ്യത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
വിവിധ പ്രോഗ്രാമുകൾ
ബി.എസ്.സി (ഓണേഴ്‌സ്) നഴ്‌സിങ്, ബി.എസ്.സി. നഴ്സിങ് (പോസ്റ്റ് ബേസിക്), കൂടാതെ വിവിധ ബി.എസ്.സി. പാരാമെഡിക്കൽ കോഴ്‌സുകൾ എന്നിങ്ങനെ ബിരുദപ്രോഗ്രാമുകളും എം.എസ്.സി നഴ്‌സിങ്, എം.എസ് സി.ബയോ ടെക്നോളജി പ്രോഗ്രാമുകൾ കൂടാതെ വിവിധ എം.എസ് സി. പാരാമെഡിക്കൽ കോഴ്‌സുകളിലായി ബിരുദാനന്തര ബിരുദ കോഴ്‌സുകളും ഇവിടെയുണ്ട്.
രജിസ്ട്രേഷൻ ക്രമീകരണം
രണ്ടു ഘട്ടങ്ങളിലായാണ്, രജിസ്ട്രേഷൻ.ആദ്യ ഘട്ടം, ബേസിക് രജിസ്ട്രേഷനാണ്. അപേക്ഷ ക്ഷണിച്ചിട്ടുള്ള നിർദ്ദിഷ്ട പ്രോഗ്രാമിൽ ചേരാൻ താൽപര്യമുള്ളവർ വെബ് സൈറ്റ് മുഖാന്തിരം ബേസിക് രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഇങ്ങിനെ ബേസിക് രജിസ്ട്രേഷൻ നടത്തിയവർക്ക്, ഫൈനൽ രജിസ്ട്രേഷൻ കോഡ് രൂപപ്പെടുത്താനും തുടർന്ന് അപേക്ഷ ഫീസടയ്ക്കാനും പരീക്ഷ കേന്ദ്രം തെരഞ്ഞെടുക്കാനും സൗകര്യമുണ്ടായിരിക്കും.
advertisement
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
http://www.ciasl.aero/academy
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com).
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 13, 2025 10:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
AIIMS| എയിംസിൽ നഴ്സിംഗ്, പാരാമെഡിക്കൽ ബിരുദ-ബിരുദാനന്തര കോഴ്സുകൾ പഠിക്കാം