ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പി ജി, പി ജി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കാം
- Published by:Rajesh V
- news18-malayalam
Last Updated:
പ്രവേശന പരീക്ഷ ഏപ്രിൽ 30ന് സർവകലാശാലയുടെ കാലടി മുഖ്യക്യാംപസിലും വിവിധ പ്രാദേശിക ക്യാംപസുകളിലും ആരംഭിക്കും. മെയ് 14ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ മുഖ്യ ക്യാംപസിലും വിവിധ പ്രാദേശിക ക്യാംപസുകളിലും 2025-2026 അധ്യയന വർഷത്തെ എം എ, എംഎസ്‌സി, എംഎസ് ഡബ്ല്യു, എം എഫ് എ ഇൻ വിഷ്വൽ ആർട്സ്, എം പി ഇ എസ്., മൾട്ടി ഡിസിപ്ളിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്, പി ജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രവേശന പരീക്ഷ ഏപ്രിൽ 30ന് സർവകലാശാലയുടെ കാലടി മുഖ്യക്യാംപസിലും വിവിധ പ്രാദേശിക ക്യാംപസുകളിലും ആരംഭിക്കും. മെയ് 14ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് എംഎ/എംഎസ്‌സി/എംഎസ് ഡബ്ല്യു കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. കാലടി മുഖ്യക്യാമ്പസ് കൂടാതെ പയ്യന്നൂർ, കൊയിലാണ്ടി, തിരൂർ, ഏറ്റുമാനൂർ, പന്മന, തിരുവനന്തപുരം എന്നീ പ്രാദേശിക ക്യാമ്പസുകളാണ് സർവകലാശാലയ്ക്കുള്ളത്. ഓൺ ലൈനായി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 16.
advertisement
പി. ജി. പ്രോഗ്രാമുകൾ:
എം. എ.- സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം ന്യായം, സംസ്‌കൃതം ജനറൽ, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹിസ്റ്ററി, ഫിലോസഫി, മ്യൂസിക്, ഡാൻസ് - ഭരതനാട്യം, ഡാൻസ് - മോഹിനിയാട്ടം, തീയറ്റർ, കംപാരറ്റീവ് ലിറ്ററേച്ചർ ആന്റ് ലിംഗ്വിസ്റ്റിക്‌സ്, ഉർദ്ദു, അറബിക്, സോഷ്യോളജി, മ്യൂസിയോളജി.
എം. എസ്‌സി.- സൈക്കോളജി, ജ്യോഗ്രഫി.
എം. എസ്. ഡബ്ല്യു. (മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്)
എം. എഫ്. എ. (മാസ്റ്റർ ഓഫ് ഫൈൻ ആർട്‌സ് ഇൻ വിഷ്വൽ ആർട്സ്)
advertisement
എം. പി. ഇ. എസ്. (മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആന്റ് സ്‌പോർട്‌സ്),
മൾട്ടി ഡിസിപ്ലിനറി ഡ്യൂവൽ മെയിൻ മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്:
എം. എസ്‌സി. (ജ്യോഗ്രഫി ആന്ഡ്മ ഡിസാസ്റ്റർ മാനേജ്മെന്റ്സ)
എം. എസ്‌സി. (സൈക്കോളജി ആന്ഡ്മ ഡിസാസ്റ്റർ മാനേജ്മെന്റ്സ)
എം. എ. (സോഷ്യോളജി ആന്ഡ്് ഡിസാസ്റ്റർ മാനേജ്മെന്റ്മ)
എം. എസ്. ഡബ്ല്യു. ആന്ഡ്റ ഡിസാസ്റ്റർ മാനേജ്മെന്റ്സ
പി. ജി. ഡിപ്ലോമ പ്രോഗ്രാമുകൾ:
പി. ജി. ഡിപ്ലോമ ഇൻ വെൽനസ് ആൻഡ് സ്പാ മാനേജ്‌മെന്റ്
advertisement
പി. ജി. ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ ആന്റ് ഓഫീസ് പ്രൊസീഡിംഗ്‌സ് ഇൻ ഹിന്ദി
പ്രവേശനം എങ്ങനെ?
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും എം എ, എം എസ്‌സി, എം എസ് ഡബ്ല്യൂ കോഴ്‌സുകളിലേക്കുള്ള പ്രവേശനം. ഓരോ പി ജി പ്രോഗ്രാമിനും പ്രത്യേകം പ്രവേശന പരീക്ഷ ഉണ്ടായിരിക്കും. ഈ സർവകലാശാലയിൽ നിന്നും ബിരുദം നേടിയ വർക്കോ സർവകലാശാല അംഗീകരിക്കുന്ന മറ്റു സർവകലാശാലകളിൽ നിന്നും ബിരുദം (10+2+3 / 10+2+4 / 10+2+5 പാറ്റേൺ) കരസ്ഥമാക്കിയവർക്കോ അപേക്ഷിക്കാം.
advertisement
ബി എ മൂന്ന് വർഷ പ്രോഗ്രാമിന്റെ ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം പ്രകാരം എല്ലാ കോഴ്‌സുകളും പൂർത്തിയാക്കിയവർക്കും ഒന്ന് മുതൽ നാല് വരെ സെമസ്റ്ററുകൾ വിജയിച്ച് (നാല് വർഷ ഡിഗ്രി പ്രോഗ്രാമിന് ഒന്ന് മുതൽ ആറ് സെമസ്റ്ററുകൾ വിജയിച്ച്) 2025 ഏപ്രിൽ / മെയ് മാസങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. ഇവർ 2025 ഓഗസ്റ്റ് 31 ന് മുൻപായി അവസാന വർഷ ഡിഗ്രി ഗ്രേഡ് ഷീറ്റ്, പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. മ്യൂസിക്, ഡാൻസ്-മോഹിനിയാട്ടം, ഡാൻസ്-ഭരതനാട്യം, തീയറ്റർ എന്നീ പി ജി പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കുന്നവർക്ക് എഴുത്തുപരീക്ഷ കൂടാതെ അഭിരുചി പരീക്ഷയും പ്രായോഗിക പരീക്ഷയും ഉണ്ടായിരിക്കും.
advertisement
എം. എസ്. ഡബ്ല്യു. പ്രോഗ്രാം: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല അംഗീകരിച്ച സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കോംപ്രിഹെൻസീവ് സോഷ്യൽ വർക്ക് അഡ്മിഷൻ ടെസ്റ്റ് (സിസ്വാറ്റ്) വഴിയായിരിക്കും എം. എസ്. ഡബ്ല്യു. പ്രവേശനം. സോഷ്യൽ വർക്കിൽ ബിരുദം നേടിയവർക്ക് പ്രവേശന പരീക്ഷയുടെ മാർക്കിൽ 10% വെയ്‌റ്റേജ് ലഭിക്കും. എസ്. സി., എസ്. ടി., ഭിന്നശേഷിക്കാർ, ഭിന്നലിംഗക്കാർ എന്നിവർക്ക് 5% മാർക്കിളവ് ഉണ്ടായിരിക്കും.
എം. എഫ്. എ. പ്രോഗ്രാം: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല അംഗീകരിച്ച ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും 55% മാർക്കോടെ ഫൈൻ ആർട്‌സിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെയും അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് പ്രവേശനം.
advertisement
എം. പി. ഇ. എസ്. പ്രോഗ്രാം: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല അംഗീകരിച്ച ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും 50% മാർക്കോടെ ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം (ബി.പി.ഇ./ബി.പി.എഡ്./ബി.പി.ഇ.എസ്.) നേടിയവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷ, ഗെയിം പ്രൊഫിഷ്യൻസി, ഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റ്, സ്‌പോർട്‌സിൽ കൈവരിച്ച നേട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശന പരീക്ഷയുടെ സിലബസ് ഫിസിക്കൽ എഡ്യുക്കേഷനിലെ ബിരുദ കോഴ്‌സ് അടിസ്ഥാനമാക്കിയായിരിക്കും. അപേക്ഷകര്ക്ക് 2025 ജൂലൈ ഒന്നിന് 28 വയസ്സ് കവിയാൻ പാടില്ല.
മൾട്ടിഡിസിപ്ലിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്: അപേക്ഷകർക്ക് നാല് സ്പെഷ്യലൈസേഷനുകളിൽ ഏതെങ്കിലും ഡ്യൂവൽ ഡിഗ്രി ലഭ്യമാകുന്ന വിധമാണ് മൾട്ടിഡിസിപ്ലിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ് പ്രോഗ്രാം ആവിഷ്കരിച്ചിരിക്കുന്നത്. ജ്യോഗ്രഫി, സൈക്കോളജി, സോഷ്യോളജി, സോഷ്യൽ വർക്ക് ഡിസിപ്ലിനുകളിൽ സ്പെഷ്യലൈസേഷനോടെ ഡിസാസ്റ്റർ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദമാണ് ലഭിക്കുക. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാല ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അവസാന സെമസ്റ്റര്‍ / വര്ഷയ ബിരുദ വിദ്യാർത്ഥികള്ക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. നാല് ഡിസിപ്ലിനുകളിൽ ഏത് വേണമെങ്കിലും മുൻഗണന പ്രകാരം അപേക്ഷകർക്ക് തെരഞ്ഞെടുക്കാം. ഒരു ഡിസിപ്ലിനിൽ പത്ത് സീറ്റുകൾ വീതം ആകെ 40 സീറ്റുകൾ. പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
പി. ജി. ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിംഗ്‌സ് ഇൻ ഹിന്ദി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല അംഗീകരിച്ച ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രവേശനത്തിന് പ്രായപരിധിയില്ല. അവസാന വര്ഷന ബിരുദ വിദ്യാര്ത്ഥി കള്ക്കും അപേക്ഷിക്കാം.
പി. ജി. ഡിപ്ലോമ ഇൻ വെൽനസ് ആൻഡ് സ്പാ മാനേജ്‌മെന്റ്: സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്നും ബി. എ. എം. എസ്. ബിരുദവും ബന്ധപ്പെട്ട സംസ്ഥാനത്തെ കൗൺസിൽ/ബോർഡിൽ നിന്നും സ്ഥിരം രജിസ്‌ട്രേഷനും നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 35 വയസ്സ്. ബിരുദ തലത്തിൽ നേടിയ മാർക്ക്, സംഘചർച്ച, ഫിസിക്കൽ ഫിറ്റ്‌നസ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. രണ്ട് സീറ്റുകൾ അന്യസംസ്ഥാന ങ്ങളിൽ നിന്നുള്ള അപേക്ഷകർക്കായി സംവരണം ചെയ്തിരിക്കുന്നു.
അവസാന തീയതി ഏപ്രിൽ 16:
ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ 16ന് മുമ്പായി ഓൺലൈനിൽ അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റഡ് കോപ്പി, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജാതി/മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും അസ്സലുകളും സഹിതം അതാത് വകുപ്പ് മേധാവികൾ, കോഴ്‌സുകൾ നടത്തപ്പെടുന്ന പ്രാദേശിക ക്യാമ്പസ് ഡയറക്ടർമാർ എന്നിവർക്ക് അഡ്മിഷൻ സമയത്ത് സമർപ്പിക്കേണ്ടതാണ്. പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്. ഒരു അപേക്ഷകന് മൂന്ന് പ്രോഗ്രാമുകൾക്ക് വരെ അപേക്ഷിക്കാം. ഒന്നിൽ കൂടുതൽ പി. ജി. പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നവർ ഓരോ പി. ജി. പ്രോഗ്രാമിനും പ്രത്യേകം പ്രവേശന പരീക്ഷ ഫീസ് അടയ്‌ക്കേണ്ടതാണ്. സ്പോട്ട്/ലാറ്ററൽ എൻട്രി അഡ്മിഷൻ ഉണ്ടായിരിക്കുന്നതല്ല. വിശദവിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കുന്ന തിനും www.ssus.ac.in സന്ദർശിക്കുക.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
March 18, 2025 6:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പി ജി, പി ജി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കാം