അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ രണ്ടുവർഷ ബി എഡിന് ഇപ്പോൾ അപേക്ഷിക്കാം

Last Updated:

അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിക്ക് കീഴിൽ, അലിഗഢ് (ഉത്തർപ്രദേശ്), മുർഷിദാബാദ് (പശ്ചിമ ബംഗാൾ), മലപ്പുറം (കേരളം) എന്നീ മൂന്നു ക്യാമ്പസുകളിലും ഒരുപോലെ ലഭ്യമാവുന്ന കോഴ്സായ രണ്ടു വർഷ ബി.എഡ് പ്രോഗ്രാമിന് ഇപ്പോൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം

News18
News18
1875 ൽ സ്ഥാപിതമായ ഈ സർവകലാശാല, 1920 ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ ആക്ട് പ്രകാരം കേന്ദ്ര സർവകലാശാല പദവിയിലേയ്ക്കുയർന്നു. തെക്ക്-കിഴക്ക് ഡൽഹിയിൽ നിന്ന് 130 കിലോമീറ്റർ ദൂരത്തിൽ ഉത്തർപ്രദേശിലെ അലീഗഢ് പട്ടണത്തിലാണ്‌, ഈ സർവ്വകലാശാല നിലകൊള്ളുന്നത്. കാംബ്രിഡ്ജ് സർവകലാശാലയുടെ മാതൃകയിലുള്ള സർവകലാശാല, ബ്രിട്ടീഷ് ഭരണകാലത്ത് ഭാരതത്തിൽ സ്ഥാപിതമായ ഉന്നത കലാലയങ്ങളിലൊന്നാണ്‌. സർവ്വകലാശാലയുടെ ദക്ഷിണേന്ത്യയിലെ ആദ്യ കേന്ദ്രം 2011 ഡിസംബർ 24-ന് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ പ്രവർത്തനമാരംഭിച്ചു.
അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിക്ക് കീഴിൽ, അലിഗഢ് (ഉത്തർപ്രദേശ്), മുർഷിദാബാദ് (പശ്ചിമ ബംഗാൾ), മലപ്പുറം (കേരളം) എന്നീ മൂന്നു ക്യാമ്പസുകളിലും ഒരുപോലെ ലഭ്യമാവുന്ന കോഴ്സായ രണ്ടു വർഷ ബി.എഡ് പ്രോഗ്രാമിന് ഇപ്പോൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. കുറഞ്ഞ ചിലവിലുള്ള പഠനവും പ്രഗത്ഭരായ അധ്യാപകരും വിവിധ സാംസ്കാരിക പൈതൃകമുള്ള വിവിധ ഭാഷക്കാരായ സഹപാഠികളുടെ സമ്പർക്കവും പ്രത്യേകതയാണ്. പ്രവേശനം ലഭിക്കുന്ന ഭൂരിഭാഗം വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പോട് കൂടിയ പഠനത്തിനും അവസരമുണ്ട്.
പ്രവേശനക്രമം
ദേശീയ തലത്തിൽ നടത്തപ്പെടുന്ന പ്രവേശന പരീക്ഷയിലൂടെ ലഭ്യമാവുന്ന റാങ്ക് അടിസ്ഥാനത്തിലാണ്, പ്രവേശനം. ജൂൺ 1 ന് പ്രവേശന പരീക്ഷ നടക്കും. പ്രവേശന പരീക്ഷയ്ക്ക്, അലിഗഢ് (UP),കൊൽക്കത്ത (W.B),കോഴിക്കോട് (KERALA) എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ട്.
advertisement
ആർക്കൊക്കെ അപേക്ഷിക്കാം
അപേക്ഷകരുടെ പ്രായം, 2025 ജൂലായ് 1ന് 27 വയസിൽ കവിയരുത്. അപേക്ഷകർക്ക് , ബിരുദത്തിന് ചുരുങ്ങിയത് 50% മാർക്ക് വേണം.
അപേക്ഷാക്രമവും ഫീസും
എല്ലാവർക്കും പൊതു പ്രവേശന പരീക്ഷയാണ്. 850/- രൂപയാണ് അപേക്ഷാഫീസ്. അപേക്ഷ സമർപ്പണത്തിനുള്ള
അവസാന തീയതി ഏപ്രിൽ 5 ആണ്. ഫൈനോട് കൂടി, ഏപ്രിൽ 12 വരെ അപേക്ഷിക്കാവുന്നതാണ്. 14-04-2025 മുതൽ 18-04-2025 വരെ ലഭ്യമാവുന്ന Correction Window യിലൂടെ അപേക്ഷകർക്ക് തെറ്റുകൾ തിരുത്താവുന്നതാണ്.
ഓരോ സെൻ്ററിലും ഉള്ള പ്രോഗ്രാമുകളും അനുവദിക്കപ്പെട്ട സീറ്റുകളും
1.മലപ്പുറം സെന്റർ (50 സീറ്റ്)
advertisement
അറബിക് - 3,
ഇംഗ്ലീഷ് - 7,
ഹിന്ദി - 2,
മലയാളം - 4,
ഉർദു - 2,
സിവിക്സ് - 3,
കൊമേഴ്സ്-3,
എക്കണോമിക്സ്-3,
ജോഗ്രഫി - 3,
ഹിസ്റ്ററി - 3,
ഇസ്ലാമിക് സ്റ്റഡീസ് - 3,
ബയോളജിക്കൽ സയൻസ് - 4,
ഫിസിക്കൽ സയൻസ് - 4,
മാത്തമാറ്റിക്സ് - 6
2) അലിഗഢ് ക്യാമ്പസ് (100 സീറ്റ് )
അറബിക് - 2,
advertisement
ഇംഗ്ലീഷ് - 13,
ഹിന്ദി - 9,
പേർഷ്യൻ - 2,
സംസ്കൃതം - 2,
ഉർദു - 11,
സിവിക്സ് - 4,
കൊമേഴ്സ് - 2,
എക്കണോമിക്സ് - 4,
ഫൈൻ ആർട്സ് - 2,
ജോഗ്രഫി - 4,
ഹിസ്റ്ററി - 4,
ഇസ്ലാമിക് സ്റ്റഡീസ് - 2,
തിയോളജി - 2, ബയോളജിക്കൽ സയൻസ് - 10,
ഹോം സയൻസ് - 4,
ഫിസിക്കൽ സയൻസ് - 10,
advertisement
മാത്തമാറ്റിക്സ് - 13
3) മുർഷിദാബാദ് സെന്റർ (50 സീറ്റ്)
അറബിക് - 3,
ബംഗാളി - 4,
ഇംഗ്ലീഷ് - 7,
ഹിന്ദി - 3,
ഉർദു - 3,
സിവിക്സ് - 3,
കൊമേഴ്സ് - 3,
എക്കണോമിക്സ് - 3,
ജോഗ്രഫി - 3,
ഹിസ്റ്ററി - 3,
ബയോളജിക്കൽ സയൻസ്-4,
ഫിസിക്കൽ സയൻസ് -4,
മാത്തമാറ്റിക്സ് - 7
പ്രവേശനപരീക്ഷാ ക്രമം
താഴെ നൽകിയിരിക്കുന്ന നാലു ഭാഗങ്ങളിൽ നിന്ന്, 100 മാർക്കിനുള്ള 100 ചോദ്യങ്ങളുണ്ടാകും. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കുണ്ട് ഒരു ഉത്തരം തെറ്റിയാൽ, 0.25 മാർക്ക് കുറയും.
advertisement
1) Reasoning
2) General English
3) Teaching Aptitude
4) Current educational affairs
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ രണ്ടുവർഷ ബി എഡിന് ഇപ്പോൾ അപേക്ഷിക്കാം
Next Article
advertisement
കണ്ണൂരിൽ പിഎസ്‌സി പരീക്ഷയിൽ ഷർട്ടിന്റെ കോളറിലും ചെവിയിലും ഹൈടെക് കോപ്പിയടി; ഇറങ്ങിയോടിയ ഉദ്യോഗാർത്ഥിയെ പൊലീസ് പിടികൂടി
കണ്ണൂരിൽ പിഎസ്‌സി പരീക്ഷയിൽ ഷർട്ടിന്റെ കോളറിലും ചെവിയിലും ഹൈടെക് കോപ്പിയടി; ഇറങ്ങിയോടിയ ഉദ്യോഗാർത്ഥിയെ പിടികൂടി
  • പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി നടത്തിയ ഉദ്യോഗാർത്ഥിയെ കണ്ണൂരിൽ പൊലീസ് പിടികൂടി.

  • ഷർട്ടിന്റെ കോളറിലും ചെവിയിലും മൈക്രോ ക്യാമറ ഉപയോഗിച്ച് ഉത്തരങ്ങൾ ശേഖരിച്ചാണ് കോപ്പിയടി.

  • പയ്യാമ്പലം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംഭവത്തിൽ എൻ.പി. മുഹമ്മദ് സഹദിനെ പിടികൂടി.

View All
advertisement