ഡിപ്ലോമ / എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണോ നിങ്ങൾ? AICTE നൽകുന്ന വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

Last Updated:

എഐസിടിഇക്ക് കീഴിൽ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് അപേക്ഷിക്കാനവസരം. ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള അവസാന തrയതി ഒക്ടോബർ 31 ആണ്.

എ.ഐ.സി.ടി.ഇ. നൽകുന്ന എഞ്ചിനീയറിംഗ്, ഡിപ്ലോമ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾക്ക് (Fresh &Renewal) ഇപ്പോൾ അപേക്ഷിക്കാം. ഒന്നാം വർഷക്കാർക്ക് പുതുതായി അപേക്ഷ സമർപ്പിക്കുന്നതിനും (Fresh) തുടർന്നുള്ള വർഷങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷ പുതുക്കുന്നതിനും (Renewal) അവസരമുണ്ട്. എ.ഐ.സി.ടി.ഇ. ക്ക് കീഴിൽ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് അപേക്ഷിക്കാനവസരം. ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 31 ആണ്. ഓൺലൈൻ ആയി അപേക്ഷിച്ച ശേഷം, വെരിഫിക്കേഷൻ വേണ്ടി, അപേക്ഷക/ൻ പഠിക്കുന്ന സ്ഥാപനത്തിൽ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സമർപ്പിക്കണം.
പ്രഗതി സ്കോളർഷിപ്പ്
എ.ഐ.സി.ടി.ഇ. യുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ ടെക്നിക്കൽ ഡിഗ്രി (എഞ്ചിനീയറിംഗ്)/ഡിപ്ലോമ കോഴ്സുകൾ ചെയ്യുന്ന പെൺകുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പ് ആണ് പ്രഗതി സ്കോളർഷിപ്പ്.പ്രതിവർഷം, 50000/- രൂപ സ്കോളർഷിപ്പായി ലഭിക്കും. ഒന്നാം വർഷ വിദ്യാർത്ഥിനികൾക്കു മാത്രമാണ്, ഫ്രഷ് കാറ്റഗറിയിൽ അപേക്ഷിക്കാൻ സാധിക്കുക. കുടുംബത്തിന്റെ വാർഷിക വരുമാനം, പരമാവധി 8 ലക്ഷം രൂപയായിരിക്കണം.
സാക്ഷം സ്കോളർഷിപ്പ്
എ.ഐ.സി.ടി.ഇ. യുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ ടെക്നിക്കൽ ഡിഗ്രി (എഞ്ചിനീയറിംഗ്)/ഡിപ്ലോമ കോഴ്സുകൾ ചെയ്യുന്ന ഭിന്ന ശേഷി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പാണ്, സാക്ഷം. 40% ത്തിൽ കുറയാത്ത വൈകല്യം ഉള്ളവരായിരിക്കണം. പ്രതിവർഷം, 50000/- രൂപ സ്കോളർഷിപ്പായി ലഭിക്കും. ഒന്നാം വർഷ വിദ്യാർത്ഥികൾക്കു മാത്രമാണ്, ഫ്രഷ് കാറ്റഗറിയിൽ അപേക്ഷിക്കാൻ സാധിക്കുക. കുടുംബത്തിന്റെ വാർഷിക വരുമാനം പരമാവധി 8 ലക്ഷം രൂപയായിരിക്കണം.
advertisement
സ്വനത്ത് സ്കോളർഷിപ്പ്
എ.ഐ.സി.ടി.ഇ. യുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ ടെക്നിക്കൽ ഡിഗ്രി (എഞ്ചിനീയറിംഗ്)/ഡിപ്ലോമ കോഴ്സുകൾ ചെയ്യുന്ന അനാഥരായ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പാണ്,സ്വനത്ത്. പഠനകാലയളവിലെ ഏതു വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാനവസരമുണ്ട്. തെരഞ്ഞടുക്കപ്പെടുന്നവർക്ക് പ്രതിവർഷം, 50000/- രൂപ സ്കോളർഷിപ്പായി ലഭിക്കും.
അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
ഡിപ്ലോമ / എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണോ നിങ്ങൾ? AICTE നൽകുന്ന വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement