advertisement

സ്പോർട്സ് ഇഷ്ടമാണോ? നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ പഠിക്കാം

Last Updated:

നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിലെ വിവിധ യുജി, പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് ജൂൺ 25 വരെ അവസരമുണ്ട്

Rapid Read
നാഷണൽ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി
നാഷണൽ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി
സ്‌പോർട്‌സിൽ വൈദഗ്ധ്യവും വൈവിധ്യവും പ്രദാനം ചെയ്യുന്ന, നമ്മുടെ രാജ്യത്തെ ഏക കേന്ദ്ര സർവകലാശാലയാണ്, മണിപ്പൂരിലെ ഇംഫാലിൽ സ്ഥിതി ചെയ്യുന്ന നാഷണൽ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 മാർച്ച് 16ന് തറക്കല്ലിട്ട് ഇപ്പോൾ പൂർണ്ണ സജ്ജമായി പ്രവർത്തിക്കുന്ന നാഷണൽ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി, സ്പോർട്സ് കരിയർ തെരഞ്ഞടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സുപ്രധാന അവസരം നൽകുന്നു.
പ്രവേശന നടപടിക്രമങ്ങൾ
നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിലെ വിവിധ യുജി, പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് ജൂൺ 25 വരെ അവസരമുണ്ട്. പ്രവേശന യോഗ്യത, പ്രവേശന നടപടികൾ എന്നിവ അടങ്ങിയ വിജ്ഞാപനം വെബ് സൈറ്റിൽ ലഭ്യമാണ്.
വിവിധ പ്രോഗ്രാമുകൾ
1. ബാച്ചിലർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് (BPES)-8 സെമസ്റ്ററുകൾ
advertisement
2. എം.എസ്.സി.(സ്പോർട്സ് കോച്ചിങ്) :-ആർച്ചറി, അത്ലറ്റിക്സ്, ബാഡ്മിന്റൺ, ബോക്സിങ്, ഫുട്ബാൾ, ഷൂട്ടിങ്, നീന്തൽ, ഭാരോദ്വഹനം, (4 സെമസ്റ്ററുകൾ)
3. ബി.എസ്.സി (സ്പോർട്സ് കോച്ചിങ്):- ആർച്ചറി, അത്ലറ്റിക്സ്, ബാഡ്മിന്റൺ, ബോക്സിങ്,ഫുട്ബാൾ, ഷൂട്ടിങ്, നീന്തൽ, ഭാരോദ്വഹനം. (8സെമസ്റ്ററുകൾ.)
4. എംഎ സ്പോർട്സ് സൈക്കോളജി (4 സെമസ്റ്ററുകൾ)
5. മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് (MPES):- 4 സെമസ്റ്ററുകൾ.
6. എം.എസ്.സി (അപ്ലൈഡ് സ്പോർട്സ് ആൻഡ് ന്യൂട്രീഷ്യൻ) :- 4 സെമസ്റ്ററുകൾ
advertisement
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Career/
സ്പോർട്സ് ഇഷ്ടമാണോ? നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ പഠിക്കാം
Next Article
advertisement
'ഇന്ത്യൻ സമൂഹത്തിനു നൽകുന്ന പിന്തുണയ്ക്ക് നന്ദി';സൗദി കിരീടാവകാശിയുമായി പ്രധാനമന്ത്രി മോദി സംസാരിച്ചു
'ഇന്ത്യൻ സമൂഹത്തിനു നൽകുന്ന പിന്തുണയ്ക്ക് നന്ദി';സൗദി കിരീടാവകാശിയുമായി പ്രധാനമന്ത്രി മോദി സംസാരിച്ചു
  • പ്രധാനമന്ത്രി മോദിയും സൗദി കിരീടാവകാശിയും പശ്ചിമേഷ്യയിലെ സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്തു

  • സൗദിയിൽ കഴിയുന്ന ഇന്ത്യക്കാർക്ക് നൽകുന്ന പിന്തുണയ്ക്ക് പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു

  • മേഖലയിലെ സമുദ്ര ഗതാഗതം, ഊർജ്ജ സുരക്ഷ എന്നിവ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം നേതാക്കൾ ചർച്ച ചെയ്തു

View All
advertisement