BSc നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കണോ?

Last Updated:

കേരളവും തമിഴ്നാടുമൊഴികെയുള്ള ഭൂരിഭാഗം സംസ്ഥാനങ്ങളിലും പ്രവേശന പരീക്ഷയിലൂടെയാണ് പ്രവേശനം നടത്തുന്നതെങ്കിലും, കേരളത്തിൽ ഈ വർഷവും മാർക്കിൻ്റെ അടിസ്ഥാനത്തിലാണ്, പ്രവേശന നടപടിക്രമങ്ങൾ

News18
News18
ലോകമെമ്പാടുമുള്ള ഇടങ്ങളിൽ മലയാളികൾ ഏറെ പ്രശംസിക്കപ്പെടുന്ന തൊഴിൽ മേഖലെയാണ് ആതുര ശുശ്രൂഷാ രംഗം. നഴ്സിംഗ് ഉൾപ്പടെയുള്ള മേഖലയിൽ വലിയ സ്വീകാര്യതയാണ്, മലയാളികൾക്ക് ആഗോളതലത്തിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. അത്തരത്തിൽ പ്രശോഭിക്കാനാഗ്രഹിക്കുന്നവർക്ക് മുൻപിലെ വാതിലാണ്, ബി.എസ് സി. നഴ്സിംഗ് & അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനം. കേരളവും തമിഴ്നാടുമൊഴികെയുള്ള ഭൂരിഭാഗം സംസ്ഥാനങ്ങളിലും പ്രവേശന പരീക്ഷയിലൂടെയാണ് പ്രവേശനം നടത്തുന്നതെങ്കിലും, കേരളത്തിൽ ഈ വർഷവും മാർക്കിൻ്റെ അടിസ്ഥാനത്തിലാണ്, പ്രവേശന നടപടിക്രമങ്ങൾ.
സംസ്ഥാനത്തെ സർക്കാർ/സർക്കാർ നിയന്ത്രിത/സ്വാശ്രയ കോളേജുകളിലേക്ക് ഈ അധ്യയന വർഷത്തെ വിവിധ പാരാമെഡിക്കൽ പ്രോഗ്രാമുകളിലേയ്ക്ക്, ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ ആയി  ജൂൺ 7 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രോസ്‌പെക്ടസ് , എൽ.ബി.എസ്. വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
അപേക്ഷകരെ കേരളീയൻ, കേരളിയേതരൻ I , കേരളീയേതരൻ II എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തേയും സംബന്ധിച്ച് വിശദ വിവരങ്ങൾ പ്രോസ്പെക്ടസിൽ നൽകിയിട്ടുണ്ട്. അപേക്ഷാ സമയത്തു തന്നെ ഓരോ വിഭാഗവും നേറ്റിവിറ്റി തെളിയിക്കേണ്ടതുണ്ട്.
അപേക്ഷാ ഫീസ്
ജനറൽ, എസ്.ഇ.ബി.സി, എന്നീ വിഭാഗക്കാർക്ക് 800/- രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 400/- രൂപയുമാണ് അപേക്ഷാ ഫീസ്.എൽ.ബി.എസ്. വെബ്‌സൈറ്റ് വഴി അപേക്ഷാഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ച്, ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്.
advertisement
പ്രായ പരിധി
ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിനുള്ള ഉയർന്ന പ്രായപരിധി 35 വയസ്സാണ്. നിശ്ചിത പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതല്ല. പാരാമെഡിക്കൽ കോഴ്‌സുകൾക്ക് ഉയർന്ന പ്രായപരിധിയില്ല. ബി.എസ്.സി. (എം.എൽ.ടി.), ബി.എസ്.സി (ഒപ്‌റ്റോമെട്രി) എന്നീ കോഴ്‌സുകളിലെ സർവ്വീസ് ക്വാട്ടയിലേയ്ക്കുള്ള അപേക്ഷാർത്ഥികൾക്ക് ഉയർന്ന പ്രായപരിധി 2025 ഡിസംബർ 31 ന് പരമാവധി 46 വയസ്സാണ്. സർവ്വീസ് ക്വാട്ടായിൽ അപേക്ഷിക്കുന്നവർ പ്രോസ്‌പെക്ടസ്സിൽ പ്രതിപാദിക്കുന്ന പ്രകാരം അപേക്ഷിക്കേണ്ടതുണ്ട്.അപേക്ഷാർത്ഥികൾ, 2024 ഡിസംബർ 31 ന് 17 വയസ് പൂർത്തീകരിച്ചവരായിരിക്കണം.
വിവിധ പ്രോഗ്രാമുകൾ
1.ബി.എസ്.സി.നഴ്‌സിംഗ്
advertisement
2.ബി.എസ്.സി. എം.എൽ.റ്റി
3.ബി.എസ്.സി. പെർഫ്യൂഷൻ ടെക്‌നോളജി
4.ബി.എസ്.സി. ഒപ്‌റ്റോമെട്രി, ബി.പി.റ്റി.
5.ബി.എ.എസ്.എൽ.പി.
6.ബി.സി.വി.റ്റി.
7.ബി.എസ്.സി. ഡയാലിസിസ് ടെക്‌നോളജി
8.ബി.എസ്.സി ഒക്യൂപേഷണൽ തെറാപ്പി
9.ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി
10.ബി.എസ്.സി. റേഡിയോതെറാപ്പി ടെക്‌നോളജി
11.ബി.എസ്.സി. ന്യൂറോ ടെക്‌നോളജി
12.ബി.എസ്.സി. ന്യൂക്ലിയർ മെഡിസിൻ
13.ബി.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി
14.ബി.എസ്.സി പ്രോസ്‌തെറ്റിക്‌സ് ആൻഡ് ഓർത്തോറ്റിക്‌സ്
മേൽ കോഴ്സുകൾ കൂടാതെ,പുതിയ കോഴ്‌സുകൾ സർക്കാർ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പ്രവേശന പ്രക്രിയയിൽ ഉൾപ്പെടുത്തുന്നതാണ്.
വിവിധ പ്രോഗ്രാമുകൾക്കുള്ള അടിസ്ഥാനയോഗ്യത
ബി.എസ്.സി നഴ്‌സിംഗിനും, ബി.എ.എസ്.എൽ.പി, ബി.എസ്.സി പ്രോസ്‌തെറ്റിക്‌സ് ആൻഡ് ഓർത്തോറ്റിക്‌സ് എന്നിവ ഒഴികെയുള്ള മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്കും കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ ബോർഡിന്റെ ഹയർ സെക്കണ്ടറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണം. ഇതോടൊപ്പം തന്നെ, അപേക്ഷാർത്ഥികൾക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ മൊത്തത്തിൽ 50% മാർക്ക് നേടി ജയിച്ചിരിക്കുകയും വേണം.കേരള വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ കേരള ഹയർ സെക്കണ്ടറി പരീക്ഷക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.
advertisement
ബി.എ.എസ്.എൽ.പി കോഴ്‌സിനു ചേരാൻ
കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ ബോർഡിന്റെ ഹയർ സെക്കന്ററി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി /മാത്തമറ്റിക്‌സ് /കമ്പ്യൂട്ടർ സയൻസ്/ സ്റ്റാറ്റിസ്റ്റിക്‌സ്/ ഇലക്‌ട്രോണിക്‌സ്/ സൈക്കോളജി എന്നിവയ്ക്കു മൊത്തത്തിൽ 50% മാർക്കോടെ ജയിച്ചവർ ആയിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഓരോന്നും പ്രത്യേകം പാസ്സായിരിക്കണം.
ബി.എസ്.സി പ്രോസ്‌തെറ്റിക്‌സ് ആൻഡ് ഓർത്തോറ്റിക്‌സ് കോഴ്‌സിന് ചേരാൻ കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ ബോർഡിന്റെ ഹയർ സെക്കന്ററി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമറ്റിക്‌സ് എന്നിവയ്ക്കു മൊത്തത്തിൽ 50% മാർക്കോടെ ജയിച്ചവർ ആയിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഓരോന്നും പ്രത്യേകം പാസ്സായിരിക്കണം.
advertisement
പ്രത്യേകപരിഗണനാ വിഭാഗങ്ങൾ
സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന വിഭാഗക്കാർക്കും, ഭിന്നശേഷി വിഭാഗക്കാർക്കും 5% മാർക്ക് ഇളവ് അനുവദിക്കുന്നതാണ്. പട്ടികജാതി/ പട്ടികവർഗ്ഗ വിദ്യാർത്ഥികൾ യോഗ്യതാപരീക്ഷ ജയിച്ചാൽ മാത്രം മതിയാകും. OEC അപേക്ഷകർക്ക് പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ ഒഴിവുളള സീറ്റുകൾ നൽകിയാലും മാർക്കിളവിന് യോഗ്യതാ പരീക്ഷയിൽ SEBC അപേക്ഷകർക്ക് അനുവദിക്കുന്ന സൗജന്യം മാത്രമേ ലഭ്യമാകുകയുളളു.
കൂടുതൽ വിവരങ്ങൾക്ക്
04712560363
04712560364
അപേക്ഷാ സമർപ്പണത്തിനും പ്രോസ്പെക്ടസിനും
advertisement
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
BSc നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കണോ?
Next Article
advertisement
India vs Pakistan Asia Cup 2025 Final | ഇന്ത്യ vs പാകിസ്ഥാൻ ടി20 റെക്കോർഡുകൾ: ഏറ്റവും കൂടുതൽ വിജയങ്ങൾ, റൺസ്, വിക്കറ്റുകൾ.....
India vs Pakistan Asia Cup 2025 Final |ഇന്ത്യ vs പാകിസ്ഥാൻ ടി20 റെക്കോർഡുകൾ:ഏറ്റവും കൂടുതൽ വിജയങ്ങൾ,റൺസ്,വിക്കറ്റ്
  • ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് ഫൈനൽ പോരാട്ടം ഇന്ന് രാത്രി 8 മണിക്ക് ദുബായിൽ നടക്കും.

  • ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ടി20 മത്സരങ്ങളിൽ 15 തവണയിൽ 12 തവണ ഇന്ത്യ വിജയിച്ചു.

  • വിരാട് കോഹ്‌ലി 11 ഇന്നിംഗ്‌സുകളിൽ നിന്ന് 492 റൺസ് നേടി, 123.92 സ്ട്രൈക്ക് റേറ്റിൽ ഏറ്റവും കൂടുതൽ റൺസ്.

View All
advertisement