advertisement

ആനശല്യത്തിന് അന്ത്യം കുറിക്കാൻ പുതിയ സാങ്കേതികവിദ്യ: ആറളത്ത് അലർട്ട് സിസ്റ്റം സ്ഥാപിച്ചു

Last Updated:

കാട്ടാനകൾ ജനവാസ മേഖലയിലേക്കിറങ്ങുന്നത് തടയാനുള്ള പുതിയ അലര്‍ട്ട് സിസ്റ്റം സംവിധാനം. 2 ഫാം ഗാര്‍ഡ് ഡിവൈസുകള്‍ സ്ഥാപിച്ചു. മികവുറ്റ പ്രതിരോധം തീർക്കുക ലക്ഷ്യം.

ചീങ്കണ്ണിപ്പുഴയോരത്തെ അലര്‍ട്ട് സിസ്റ്റം
ചീങ്കണ്ണിപ്പുഴയോരത്തെ അലര്‍ട്ട് സിസ്റ്റം
ആറളം ശലഭ സങ്കേതത്തില്‍ നിന്ന് ആനകള്‍ ജനവാസ മേഖലയിലേക്കിറങ്ങുന്നത് തടയാനായി ചീങ്കണ്ണിപ്പുഴയോരത്ത് അലര്‍ട്ട് സിസ്റ്റം സ്ഥാപിച്ചു. ആനകൾ പുനരധിവാസ മേഖലയിലേക്ക് കടക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് ലഭ്യമാക്കുന്നതിനായിട്ടാണ് വളയംചാലില്‍ ചീങ്കണ്ണിപ്പുഴയുടെ തീരത്ത് ആറളം റേഞ്ച് ഓഫിസ് കോംപൗണ്ടിൻ്റെ സമീപത്തായി അലർട്ട് സിസ്റ്റം ഒരുക്കിയത്.
പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കാട്ടാന ശല്യത്തിൽ വലഞ്ഞിരിക്കുന്ന ആളുകൾക്ക് സംരക്ഷണം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം. ഓഫീസ് കോംപൗണ്ടിൻ്റെ കവാടത്തോടു ചേര്‍ന്ന് 2 ഫാം ഗാര്‍ഡ് ഡിവൈസുകള്‍ സ്ഥാപിച്ചു. നിലവില്‍ ആനകള്‍ ജനവാസ മേഖലയിലേക്കിറങ്ങുന്നതു തടയുന്നതിനായി ഈ ഭാഗത്തു ചീങ്കണ്ണിപ്പുഴയ്ക്ക് കുറുകെ ആറളം വൈല്‍ഡ് ലൈഫ് ഡിവിഷനിലെ ജീവനക്കാര്‍ നിര്‍മിച്ച 2 ലൈന്‍ ഹാങ്ങിങ് സോളര്‍ തൂക്കുവേലി പരിപാലിച്ചു വരുന്നുണ്ട്.
പുതിയ സംവിധാനം ഒരുക്കുന്നതിലൂടെ മികവുറ്റ പ്രതിരോധം തീർക്കാനാകുമെന്ന വിശ്വാസത്തിലാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി. രതീശന്‍, അസിസ്റ്റൻ്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രമ്യ രാഘവന്‍ എന്നിവരുടെ നേത്യത്വത്തിലാണ് അലര്‍ട്ട് സിസ്റ്റം സ്ഥാപിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ആനശല്യത്തിന് അന്ത്യം കുറിക്കാൻ പുതിയ സാങ്കേതികവിദ്യ: ആറളത്ത് അലർട്ട് സിസ്റ്റം സ്ഥാപിച്ചു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement