advertisement

ബ്ലൂ സ്പാരോ: അയത്തുള്ള ഖമനയിയെ വധിക്കാൻ ഇസ്രായേൽ പ്രയോഗിച്ച മിസൈൽ

Last Updated:

വിമാനത്തിൽ നിന്ന് തൊടുത്തുവിടുന്ന ഈ ബാലിസ്റ്റിക് മിസൈൽ, ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തേക്ക് ഉയർന്ന ശേഷം അതിവേഗത്തിൽ താഴേക്ക് പതിച്ച് ലക്ഷ്യസ്ഥാനം തകർക്കുന്നു. അന്തരീക്ഷത്തിന്റെ അതിർത്തിയോളം പോയി തിരിച്ചുവരുന്നതിനാലാണ് ഇതിനെ 'ബഹിരാകാശത്തു നിന്നുള്ള മിസൈൽ' എന്ന് വിളിക്കുന്നത്

 (AFP)
(AFP)
2026 ഫെബ്രുവരി 28ന് ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു. ഇറാന്റെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളെയും ഉന്നത നേതാക്കളെയും ലക്ഷ്യമിട്ട് നടത്തിയ ഈ നീക്കം പശ്ചിമേഷ്യയിൽ വലിയ യുദ്ധഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ ആക്രമണത്തിനായി ഇസ്രായേൽ ഉപയോഗിച്ച അത്യാധുനിക മിസൈലായ 'ബ്ലൂ സ്പാരോ' (Blue Sparrow) ആണ് ഇപ്പോൾ ലോകശ്രദ്ധ നേടുന്നത്.
എന്താണ് ബ്ലൂ സ്പാരോ മിസൈൽ?
വിമാനത്തിൽ നിന്ന് തൊടുത്തുവിടുന്ന ഈ ബാലിസ്റ്റിക് മിസൈൽ, ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തേക്ക് ഉയർന്ന ശേഷം അതിവേഗത്തിൽ താഴേക്ക് പതിച്ച് ലക്ഷ്യസ്ഥാനം തകർക്കുന്നു. അന്തരീക്ഷത്തിന്റെ അതിർത്തിയോളം പോയി തിരിച്ചുവരുന്നതിനാലാണ് ഇതിനെ 'ബഹിരാകാശത്തു നിന്നുള്ള മിസൈൽ' എന്ന് വിളിക്കുന്നത്.
വേഗതയും പ്രഹരശേഷിയും- ഏകദേശം 2,000 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈൽ 6.5 മീറ്റർ നീളവും 1.9 ടൺ ഭാരവുമുള്ളതാണ്. അതിവേഗത്തിൽ താഴേക്ക് പതിക്കുന്നതിനാൽ ശത്രുരാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾക്ക് ഇതിനെ തടയാൻ പ്രായോഗികമായി പ്രയാസമാണ്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ അതീവ സുരക്ഷയുള്ള പാസ്ചർ സ്ട്രീറ്റിലെ സർക്കാർ മന്ദിരത്തിൽ ഖമേനിയും മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥരും യോഗം ചേരുന്നതിനിടെയാണ് മിസൈൽ പതിച്ചത്.
advertisement
ആക്രമണത്തിന് പിന്നിലെ രഹസ്യങ്ങൾ
ഖമനയിയുടെ നീക്കങ്ങൾ മാസങ്ങളായി നിരീക്ഷിച്ചിരുന്ന അമേരിക്കൻ ചാരസംഘടനയായ സിഐഎ നൽകിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ശനിയാഴ്ച രാത്രിയിൽ ആക്രമണം നടത്താനായിരുന്നു ആദ്യ പദ്ധതിയെങ്കിലും, ഖമനയി എത്തുന്ന സമയം മനസ്സിലാക്കി ഞായറാഴ്ച രാവിലെ 9.40ഓടെ ആക്രമണം നടത്തുകയായിരുന്നു. ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥർ അവധിക്ക് പോകുന്നു എന്ന തെറ്റായ വാർത്ത നൽകി ഇറാനെ കബളിപ്പിച്ച ശേഷമായിരുന്നു ഈ രഹസ്യ നീക്കം.
advertisement
വൻ നാശനഷ്ടം
ഖമനയിയെ കൂടാതെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) കമാൻഡർ മുഹമ്മദ് പക്പൂർ ഉൾപ്പെടെ 40-ലധികം ഉന്നത നേതാക്കളും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം.
Summary: In a monumental escalation of Middle East tensions, Iran’s Supreme Leader Ayatollah Ali Khamenei was killed on February 28, 2026, during a high-precision joint military operation by Israel and the United States. The strike utilized the Blue Sparrow, an advanced air-launched ballistic missile often described as a "missile from space." The Blue Sparrow missile, developed by Israel, follows a unique trajectory that takes it to the edge of the Earth’s atmosphere before it plunges back toward the target at hypersonic speeds. This high-altitude path makes interception nearly impossible for conventional air defense systems.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ബ്ലൂ സ്പാരോ: അയത്തുള്ള ഖമനയിയെ വധിക്കാൻ ഇസ്രായേൽ പ്രയോഗിച്ച മിസൈൽ
Next Article
advertisement
ബ്ലൂ സ്പാരോ: അയത്തുള്ള ഖമനയിയെ വധിക്കാൻ ഇസ്രായേൽ പ്രയോഗിച്ച മിസൈൽ
ബ്ലൂ സ്പാരോ: അയത്തുള്ള ഖമനയിയെ വധിക്കാൻ ഇസ്രായേൽ പ്രയോഗിച്ച മിസൈൽ
  • 2026 ഫെബ്രുവരി 28ന് ഇസ്രായേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ ഖമനയി കൊല്ലപ്പെട്ടു

  • ബ്ലൂ സ്പാരോ മിസൈൽ ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തേക്ക് പോയി അതിവേഗത്തിൽ ലക്ഷ്യത്തിൽ പതിച്ചു

  • ഇസ്രായേൽ ഉപയോഗിച്ച ഈ മിസൈൽ തടയാൻ ശത്രുരാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾക്ക് പ്രയാസമാണ്

View All
advertisement