കേരള പൊലീസിൽ ഡ്രൈവറാകാം; വനിതകൾക്ക് അവസരം; PSC അപേക്ഷ ക്ഷണിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2025 ജനുവരി ഒന്നാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി
തിരുവനന്തപുരം: കേരള പൊലീസില്‍ ഡ്രൈവര്‍ തസ്തികകളിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു. ഇത്തവണ വനിതകള്‍ക്കും അപേക്ഷിക്കാം. പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ / വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (CATEGORY NO: 427/2024) ) എന്നീ തസ്തികകളിലാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.
പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2025 ജനുവരി ഒന്നാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. 31,100 മുതല്‍ 66,800 വരെയാണ് ശമ്പളം. വിശദവിവരങ്ങള്‍ക്ക് ഈ ലിങ്ക് സന്ദര്‍ശിക്കുക.
20നും 28നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് യോഗ്യത. 02/01/1996നും 01/01/2004നും ഇടയില്‍ ജനിച്ചവരായിരിക്കണം. പ്ലസ് ടുവോ തത്തുല്ല്യമോ ആണ് വിദ്യാഭ്യാസ യോഗ്യത. ഇരുചക്രം, ഹെവി വാഹന ലൈസന്‍സ് നിര്‍ബന്ധം. ഉയരം: പുരുഷന്മാര്‍ 168 സെന്‍റിമീറ്ററില്‍ കുറയരുത്. സ്ത്രീകള്‍ 157 സെന്‍റിമീറ്ററില്‍ കുറയരുത്. നെഞ്ചളവ് 81 സെന്‍റിമീറ്ററില്‍ കുറയരുത് (പുരുഷന്മാര്‍ക്ക് മാത്രം ബാധകം). കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
December 14, 2024 9:51 PM IST