• HOME
 • »
 • NEWS
 • »
 • career
 • »
 • PSC| ഒക്ടോബർ 23ന് നടത്താനിരുന്ന പി എസ് സി എല്‍ഡി ക്ലാര്‍ക്ക് മെയിൻ പരീക്ഷ മാറ്റി

PSC| ഒക്ടോബർ 23ന് നടത്താനിരുന്ന പി എസ് സി എല്‍ഡി ക്ലാര്‍ക്ക് മെയിൻ പരീക്ഷ മാറ്റി

ഒക്ടോബര്‍ 30 ന് നടത്താനിരുന്ന ബോട്ട് ലാസ്‌ക്കര്‍, സീമാന്‍ തുടങ്ങിയ തസ്തികകളുടെ മുഖ്യ പരീക്ഷ നവംബര്‍ 27ാം തീയതിയിലേക്ക് മാറ്റി.

PSC

PSC

 • Last Updated :
 • Share this:
  തിരുവനന്തപുരം : 2021 ഒക്ടോബര്‍ മാസം 23ാം തീയതി നടത്താന്‍ നിശ്ചയിച്ചിരുന്ന ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് മുഖ്യ പരീക്ഷ 2021 നവംബര്‍ 20ാം തീയതിയിലേക്ക് മാറ്റി. പി എസ് സിയുടെ ഔദ്യോഗിക വെബ്‌സെറ്റിലൂടെയാണ് വിവരം പുറത്ത് വിട്ടത്.

  ഒക്ടോബര്‍ 30 ന് നടത്താനിരുന്ന ബോട്ട് ലാസ്‌ക്കര്‍, സീമാന്‍ തുടങ്ങിയ തസ്തികകളുടെ മുഖ്യ പരീക്ഷ നവംബര്‍ 27ാം തീയതിയിലേക്ക് മാറ്റി. സാങ്കേതിക കാരണങ്ങള്‍ കൊണ്ട്‌ മാറ്റിവെയ്ക്കുന്നുവെന്നാണ് പി എസ് സിയുടെ വിശദീകരണം. ജൂലൈയിലാണ് മെയിന്‍ പരീക്ഷാത്തീയതിയും സിലബസും പി എസ് സി പ്രസിദ്ധീകരിച്ചത്.  രാജ്യം നേരിടുന്നത് വിദ്യാഭ്യാസ അടിയന്തരാവസ്ഥ: കുട്ടികളിൽ 92% പേർ ഭാഷയിൽ പിന്നിൽ, 82% പേർക്ക് കണക്ക് അറിയില്ല

  കൊറോണ വൈറസ് മഹാമാരി പടരാതിരിക്കാനായി സ്‌കൂളുകള്‍ അടച്ചു പൂട്ടിയത് കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വര്‍ദ്ധിക്കുന്നതിനും പഠന നിലവാരത്തില്‍ വലിയ വിടവുകള്‍ ഉണ്ടാക്കുന്നതിനും കാരണമായി. പ്രൈമറി സ്‌കൂളുകള്‍ വീണ്ടും തുറക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ ഇതുവരെ തീരുമാനമെടുക്കാത്ത സ്ഥിതിയ്ക്ക് സ്‌കൂളുകള്‍ അടിയന്തിരമായി തുറക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമായ ചിത്രം വരയ്ക്കുന്ന ഒരു പഠനം ഇതാ

  പ്രൈമറി സ്‌കൂളുകളിലെ 16,000ലധികം വിദ്യാര്‍ത്ഥികളില്‍ അസിം പ്രേംജി ഫൗണ്ടേഷന്‍ നടത്തിയ സര്‍വേയില്‍ ഭാഷാ വൈദഗ്ധ്യത്തിലും ഗണിത നൈപുണ്യത്തിലും വലിയ കുറവുണ്ടെന്ന് കണ്ടെത്തി. 92 ശതമാനം കുട്ടികള്‍ക്ക് ഭാഷാ ശേഷി നഷ്ടപ്പെട്ടു. 82 ശതമാനം പേര്‍ ഗണിത ശാസ്ത്രത്തില്‍ വളരെ പിന്നിലാണ്.

  ഫൗണ്ടേഷന്റെ സിഇഒ അനുരാഗ് ബെഹാറുമായി ദീപ ബാലകൃഷ്ണന്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ പരിശോധിക്കാം. എല്ലാ സ്‌കൂളുകളും വീണ്ടും തുറക്കേണ്ടത് അടിയന്തിര ആവശ്യമാണെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ മികച്ച തയ്യാറെടുപ്പുകളോടെയാകണം ക്ലാസുകള്‍ ആരംഭിക്കേണ്ടത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍, പല പാശ്ചാത്യ രാജ്യങ്ങളിലേയും പോലെ പ്രാദേശികവല്‍ക്കരിച്ച സ്‌കൂളുകള്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന രീതിയിലേയ്ക്ക് മാറാം. അതായത്, ഒരു പ്രദേശത്തെ കുട്ടികള്‍ ഒരു നിശ്ചിത പ്രദേശത്തെ സ്‌കൂളുകളില്‍ പോകുന്ന രീതി. അഭിമുഖത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ ഇതാ.
  കുട്ടികളെ സ്‌കൂളിലേക്ക് തിരികെ കൊണ്ടു വരുന്നതിന്, യഥാര്‍ത്ഥത്തില്‍ എന്താണ് ചെയ്യേണ്ടത്?

  ഇക്കാര്യത്തില്‍ നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്? സ്‌കൂളുകള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം കുട്ടികളുടെ കൊഴിഞ്ഞുപോക്കാണ്. ഇങ്ങനെ പഠനം അവസാനിപ്പിക്കുന്ന കുട്ടികളെ എങ്ങനെ തിരികെ കൊണ്ടുവരും?

  ബെഹാര്‍: കൊഴിഞ്ഞുപോക്കിനെക്കുറിച്ച് നമ്മളില്‍ പലര്‍ക്കും ശരിയായ അറിവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സ്‌കൂളുകള്‍ കൊഴിഞ്ഞുപോക്ക് എന്ന് പറയുമ്പോള്‍, അവര്‍ ഒരുപക്ഷേ സ്വകാര്യ സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുള്ള രജിസ്‌ട്രേഷനുകളോ ഫീസുകളോ ഒക്കെ കുറയുന്നതാകാം പരാമര്‍ശിക്കുന്നത്. യഥാര്‍ത്ഥത്തില്‍ എത്ര കുട്ടികള്‍ കൊഴിഞ്ഞുപോകുന്നുണ്ട്?

  മഹാമാരി വലിയ ഒരി സാമ്പത്തിക നാശത്തിന് തന്നെയാണ് കാരണമായിരിക്കുന്നതെന്ന് വ്യക്തമാണ്. അതിനാല്‍, ധാരാളം കുട്ടികള്‍ പഠനം ഉപേക്ഷിക്കാന്‍ സാധ്യതയുണ്ട്. ഇത് അറിയുന്നത് കൊണ്ട് തന്നെ, ഏറ്റവും ദുര്‍ബലരായ വിഭാഗക്കാര്‍ അല്ലെങ്കില്‍ ഏറ്റവും ദുര്‍ബലരായ കുടുംബങ്ങളിലെ കുട്ടികള്‍ പഠനം ഉപേക്ഷിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നാം സാധ്യമായതെല്ലാം ചെയ്യണം. കുട്ടികളെ സ്‌കൂളില്‍ നിന്ന് ജോലിയിലേയ്ക്ക് തിരിക്കുന്നത് നാം ഭയക്കണം. അത് സംഭവിക്കാതിരിക്കാന്‍ നമ്മള്‍ എല്ലാ നടപടികളും സ്വീകരിക്കണം. നിലവില്‍, ആളുകള്‍ കൊഴിഞ്ഞുപോക്ക് എന്ന കണക്ക് പറയുമ്പോള്‍ അത് ഭാഗികമായി രജിസ്‌ട്രേഷനുകളെയോ സ്വകാര്യ സ്‌കൂളുകള്‍ക്ക് നല്‍കുന്ന ഫീസുകളെയോ അടിസ്ഥാനമാക്കിയുള്ളതാണ്.

  14 മുതല്‍ 15 വയസ്സു വരെയുള്ള കുട്ടികള്‍ കടകളില്‍ ജോലി ചെയ്യുന്നതും കൃഷിയിടങ്ങളില്‍ ജോലി ചെയ്യുന്നതും വീട്ടുജോലികള്‍ ചെയ്യുന്നതുമൊക്കെ കുടുംബ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കാനായാണ്. എന്നാല്‍ ഇവര്‍ എന്നെന്നേക്കുമായി പഠനം ഉപേക്ഷിക്കാനുള്ള സാധ്യതയില്ലേ? ഈ കുട്ടികളെ തിരികെ സ്‌കൂളിലേക്ക് അയയ്ക്കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുക എന്നത് കൂടുതല്‍ വെല്ലുവിളിയാകില്ലേ?

  ബെഹാര്‍: അതാണ് ഞാന്‍ പറയുന്ന ഭയം. നമ്മള്‍ ഭയപ്പെടേണ്ട സ്ഥിതിയാണ്. നമ്മള്‍ ഭയപ്പെട്ടില്ലെങ്കില്‍ നടപടികളെടുക്കില്ല. സ്‌കൂളുകള്‍ സാധാരണ നിലയില്‍ തുറക്കാതിരുന്നാല്‍ ഒരുപക്ഷേ ലക്ഷക്കണക്കിന് കുട്ടികള്‍ കൊഴിഞ്ഞു പോകുമോ എന്നാണ് എന്റെ ഭയം. രാജ്യത്തുടനീളം സാമ്പത്തിക തകര്‍ച്ചയുണ്ട്. അത് ഏറ്റവും ദുര്‍ബലരെയാണ് ഏറ്റവും ബുദ്ധിമുട്ടിപ്പിക്കുന്നത്. കുടുംബ വരുമാനം വര്‍ദ്ധിപ്പിക്കുകയോ അവരുടെ സഹോദരങ്ങളെ പരിപാലിക്കുകയോ ഉള്‍പ്പെടെ നിരവധി കാരണങ്ങളാല്‍, ഏറ്റവും ദുര്‍ബലരായ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് സ്‌കൂള്‍ ഉപേക്ഷിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടാകും. അതുകൊണ്ട് തന്നെ നമ്മള്‍ ഭയപ്പെടണം. സ്‌കൂളുകള്‍ തുറക്കാന്‍ തയ്യാറാകണം. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ എല്ലാ കുട്ടികളും വീണ്ടും സ്‌കൂളിലേക്ക് വരുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുകയും വേണം. പ്രാഥമിക വിദ്യാലയങ്ങള്‍ തുറക്കാന്‍ തുടങ്ങിയ സംസ്ഥാനങ്ങളും രാജ്യത്തുണ്ട്. അത് ശരിയായ ആദ്യ പടിയാണ്.

  സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ ആരംഭിക്കുമ്പോള്‍, കുട്ടികള്‍ക്കിടയിലെ പഠന നിലവാരത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

  ബെഹാര്‍: ഇന്ത്യയില്‍ സ്‌കൂളുകള്‍ 2020 മാര്‍ച്ചിലാണ് അടച്ചത്. അതിനുശേഷം ഓണ്‍ലൈന്‍ ക്ലാസുകളും മൊഹല്ല ക്ലാസുകളും മറ്റും നടത്താന്‍ തുടങ്ങി. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസ് എല്ലാവരിലും എത്തിക്കുന്നതിന്റെ പ്രായോഗികത അല്‍പ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒരിയ്ക്കലും ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ ഒരു സ്‌കൂള്‍ ദിവസത്തിന്റെ ഏഴ്, എട്ട് മണിക്കൂര്‍ ക്ലാസ് നല്‍കാന്‍ കഴിയില്ല.

  എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇത് മികച്ച രീതിയില്‍ നടപ്പിലാക്കാനും സാധിച്ചിട്ടില്ല. ഓണ്‍ലൈന്‍ ക്ലാസുകളില്‍ തീര്‍ച്ചയായും വേണ്ടത് കുട്ടികളും അധ്യാപകരും തമ്മിലുള്ള ഇടപഴകലാണ്. ശരിയായ രീതിയിലുള്ള പഠനം ഓണ്‍ലൈന്‍ ക്ലാസുകളില്‍ നടന്നിട്ടില്ല.

  ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഫലപ്രദമല്ലാത്തതിന് പ്രധാന കാരണം നമ്മുടെ രാജ്യത്തെ മിക്ക കുട്ടികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനാവശ്യമായ വിഭവങ്ങള്‍ ആണ്. രണ്ടാമത്തെ പ്രശ്‌നം സ്ഥലമാണ്. പല കുടുംബങ്ങളിലും, ഒന്നിലധികം ആളുകള്‍ ഒരേ മുറിയാണ് ഉപയോഗിക്കുന്നത്.

  വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന സ്വഭാവം, പ്രത്യേകിച്ചും സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക്, സാമൂഹിക ബന്ധം ആവശ്യമാണ്. അതിനാല്‍ വ്യക്തിഗത ക്ലാസുകള്‍ നടത്തുന്നില്ലെങ്കില്‍ വിദ്യാഭ്യാസം ഫലപ്രദമല്ല.

  16 മുതല്‍ 17 മാസം വരെ കുട്ടികള്‍ സ്‌കൂളില്‍ പോയിട്ടില്ല. ഒന്ന്, ആ കാലഘട്ടത്തില്‍ പഠിക്കേണ്ട എല്ലാ കാര്യങ്ങളും അവര്‍ക്ക് നഷ്ടപ്പെട്ടു. 2020 മാര്‍ച്ചില്‍ നാലാം ക്ലാസ്സില്‍ പഠിച്ചിരുന്ന ഒരു കുട്ടി. ഇനി സ്‌കൂളില്‍ പോകുമ്പോള്‍ അവള്‍ ആറാം ക്ലാസിലേക്കാണ് എത്തുന്നത്. എത്രമാത്രം അത്ഭുതകരമാണെന്ന് ഓര്‍ക്കുക. അവള്‍ അഞ്ചാം ക്ലാസ് സിലബസ് പഠിച്ചിട്ടില്ല. നാലാം ക്ലാസ്സില്‍ നിന്ന് അവള്‍ നേരെ ആറാം ക്ലാസിലേക്ക് വരുന്നു.

  ഈ കാലയളവില്‍ നഷ്ടപ്പെട്ട പഠനം 16-17 മാസങ്ങളിലെ നഷ്ടം മാത്രമല്ല മിക്ക കുട്ടികളും 2020 മാര്‍ച്ചില്‍ അറിഞ്ഞിരുന്ന പലതും മറന്നുപോയി. ഞങ്ങളുടെ സമീപകാല പഠന റിപ്പോര്‍ട്ട് അനുസരിച്ച് 92% ത്തിലധികം കുട്ടികള്‍ക്ക് ഭാഷയില്‍ അടിസ്ഥാനപരമായ കഴിവുകള്‍ നഷ്ടപ്പെട്ടു. അതായത് അടിസ്ഥാനപരമായ ശേഷി. ലളിതമായി പറഞ്ഞാല്‍ ഒരു ചിത്രം കാണിച്ച് അവര്‍ക്ക് അവരുടെ സ്വന്തം വാക്കുകളില്‍ വിവരിക്കാന്‍ പറഞ്ഞാല്‍ കഴിയാതെ ആയിരിക്കുന്നു.

  86% കുട്ടികള്‍ക്കും ഗണിതശാസ്ത്രത്തിലെ അടിസ്ഥാനപരമായ അറിവുകള്‍ കഴിവുകള്‍ നഷ്ടപ്പെട്ടു. 1 മുതല്‍ 6 വരെയുള്ള ക്ലാസ് ആയതിനാല്‍ കൂട്ടല്‍, കുറയ്ക്കല്‍, ഗുണനം അല്ലെങ്കില്‍ ഒരു സംഖ്യ തിരിച്ചറിയാനുള്ള അടിസ്ഥാനപരമായ കഴിവുകള്‍ പോലും നഷ്ട്ടപ്പെട്ടവരുണ്ട്.

  വിദ്യാഭ്യാസത്തിലെ ഒരു സമ്പൂര്‍ണ്ണ അടിയന്തിരാവസ്ഥയായി മാത്രമേ ഇതിനെ വിശേഷിപ്പിക്കാനാകൂ. ഇതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് നാം സമഗ്രവും കര്‍ശനവുമായ ഒരു വ്യവസ്ഥാപിത പദ്ധതി തയ്യാറാക്കണം.

  സ്‌കൂളുകള്‍ എത്ര വേഗത്തില്‍ ആരംഭിക്കണം? സര്‍ക്കാരുകള്‍ ഇപ്പോള്‍ തന്നെ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്ന കാര്യം പരി?ഗണിക്കേണ്ടതുണ്ടോ? പല സംസ്ഥാനങ്ങളും ഘട്ടം ഘട്ടമായി ക്ലാസുകള്‍ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.

  ബെഹാര്‍: സ്‌കൂളുകള്‍ ഉടന്‍ തുറക്കണമെന്നാണ് എന്റെ അഭിപ്രായം. വിദ്യാലയങ്ങള്‍ തുറക്കുന്നതിന് വ്യക്തമായ മാര്‍ഗ്ഗരേഖ, വ്യക്തമായ മാനദണ്ഡങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം. എന്നാല്‍ ഉടനടി ഇത് നടപ്പിലാക്കുകയും വേണം.

  എല്ലാ അധ്യാപകര്‍ക്കും ജീവനക്കാരും പൂര്‍ണ്ണമായി വാക്‌സിനേഷന്‍ നല്‍കിയ ശേഷം എല്ലാ സ്‌കൂളുകളും തുറക്കുക. മിക്ക സംസ്ഥാനങ്ങളും അത് ചെയ്തിട്ടുണ്ട്. മിക്ക സംസ്ഥാനങ്ങളും അധ്യാപകര്‍ക്ക് മുന്‍ഗണന നല്‍കി വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇല്ലെങ്കില്‍ അത് ചെയ്യണം. എല്ലാ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കുന്നതുവരെ കാത്തിരിക്കരുത്, എന്നാല്‍ കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പ് അംഗീകരിക്കപ്പെടുമ്പോള്‍ കുട്ടികളുടെ കുത്തിവയ്പ്പിനായി കര്‍ശനമായ പദ്ധതി തയ്യാറാക്കുക. ദയവായി എത്രയും വേ?ഗം സ്‌കൂള്‍ തുറക്കുക.

  ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രാദേശികവല്‍ക്കരിക്കപ്പെട്ട സ്‌കൂളുകള്‍ എന്ന രീതിയിലേയ്ക്ക് വരാന്‍ കാരണമാകുമോ? ചില രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന രീതിയാണിത്. കുട്ടികള്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള ഒരു സ്‌കൂളില്‍ പോകുന്നു. എന്നാല്‍ ഇത് ബാംഗ്ലൂര്‍ പോലൊരു നഗരത്തിലോ മുംബൈ പോലുള്ള ഒരു നഗരത്തിലോ ബാധകമല്ല

  ബെഹാര്‍: അങ്ങനെ സംഭവിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. നിങ്ങളുടെ കുട്ടി പ്രാദേശിക സ്‌കൂളിലാണെങ്കില്‍ നിങ്ങള്‍ക്ക് പ്രാദേശികമായി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. ഒരു ഗ്രാമം അല്ലെങ്കില്‍ മൊഹല്ല പോലുള്ള ഒരു പ്രാദേശിക സമൂഹത്തില്‍ സ്‌കൂള്‍ തുറക്കുന്നതിലൂടെ, അണുബാധ പടരുന്നതിനുള്ള അപകടസാധ്യത കുറവായിരിക്കും. എല്ലാ സ്‌കൂളുകളിലും സമീപപ്രദേശത്തെ കുട്ടികള്‍ എത്തുന്നത് വഴി കുട്ടികള്‍ തുല്യരായി പഠിക്കുകയും ചെയ്യും.

  കൂടാതെ സ്‌കൂളുകള്‍ തുറന്നതിനുശേഷവും കോവിഡ് പ്രോട്ടോകോളുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. മാസ്‌കുകള്‍ ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും നിര്‍ബന്ധമാക്കുക.
  Published by:Rajesh V
  First published: