SSLC പരീക്ഷ ഇന്നുമുതൽ; 4.27 ലക്ഷം വിദ്യാർത്ഥികൾ; 2971 കേന്ദ്രങ്ങൾ
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. രാവിലെ 9.30 മുതൽ 11.15വരെയാണ് പരീക്ഷ
തിരുവനന്തപുരം: എസ്എസ്എൽസി, ടിഎച്ച്എസ്.എൽ.സി, എഎച്ച്എസ്എൽസി പരീക്ഷകൾ ഇന്ന് ആരംഭിക്കും. ലക്ഷദ്വീപ്, ഗൾഫ് ഉൾപ്പെടെ 2971 കേന്ദ്രങ്ങളിലായി 4,27,105 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. ടിഎച്ച്എസ്എൽസി വിഭാഗത്തിൽ 2811പേരും എഎച്ച്എസ്എൽസി വിഭാഗത്തിൽ 60 പേരും പരീക്ഷ എഴുതും. സംസ്ഥാനത്ത് മാത്രം 2955 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.
ലക്ഷദ്വീപിൽ ഒൻപത്, ഗൾഫ് മേഖലയിൽ ഏഴ്. ഗൾഫിൽ 630, ലക്ഷദ്വീപിൽ 285 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. രാവിലെ 9.30 മുതൽ 11.15വരെയാണ് പരീക്ഷ. ഇംഗ്ലീഷ്, ഗണിതം, സോഷ്യൽ സയൻസ് വിഷയങ്ങൾക്ക് 9.30 മുതൽ 12.15വരെ. 15 മിനിറ്റ് കൂൾ ഒഫ് ടൈം ഉണ്ടായിരിക്കും.
പരീക്ഷ 25ന് സമാപിക്കും. പരീക്ഷ സുഗമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എല്ലാ കുട്ടികളും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾക്ക് മന്ത്രി ആശംസകളും നേർന്നു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
March 04, 2024 7:00 AM IST